RBI: എടിഎം വഴി 500 രൂപ നോട്ടിൻ്റെ വിതരണം നിരോധിക്കുമോ? മറുപടി നൽകി ആർബിഐ
Reserve Bank of India Against 500 Rs Viral Post: ഇനി മുതൽ എടിഎമ്മുകൾ വഴി 200, 100 നോട്ടുകൾ മാത്രമേ വിതരണം ചെയ്യൂ എന്നും പോസ്റ്റ് അവകാശപ്പെട്ടിരുന്നു. ഇതിന് പിന്നാലെ, 500 രൂപ നോട്ട് നിയമപരമായി നിലനിൽക്കുമെന്നും, അത് പിൻവലിക്കാൻ പദ്ധതിയില്ലെന്നും, ഔദ്യോഗിക നടപടികളൊന്നും സ്വീകരിച്ചിട്ടില്ലെന്നും റിസർവ് ബാങ്ക് ഓഫ് ഇന്ത്യ അറിയിച്ചു.
ന്യൂഡൽഹി; വരുന്ന സെപ്റ്റംബർ 30 ഓടെ എടിഎമ്മുകൾ വഴി 500 രൂപയുടെ നോട്ടുകൾ നിരോധിച്ചതായുള്ള വാർത്തകളിൽ പ്രതികരിച്ച് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ). എന്നാൽ ബാങ്കുകളോട് ഇത്തരമൊരു നിർദ്ദേശം നൽകിയിട്ടില്ലെന്നാണ് ആർബിഐയുടെ പ്രതികരണം. സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത് തെറ്റായ വാർത്തയാണെന്നും അധികൃതർ അറിയിച്ചു. കഴിഞ്ഞ കുറച്ച ദിവസങ്ങളായി എടിഎമ്മുകൾ വഴി 500 നോട്ടുകൾ വിതരണം ചെയ്യുന്നത് നിർത്തണമെന്ന് ആർബിഐ നിർദ്ദേശിച്ചെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു.
എന്നാൽ ഇത് വ്യാജ പ്രചാരണമാണെന്നാണ് ആർബിഐ സ്ഥിരീകരിച്ചിരിക്കുന്നത്. ഇനി മുതൽ എടിഎമ്മുകൾ വഴി 200, 100 നോട്ടുകൾ മാത്രമേ വിതരണം ചെയ്യൂ എന്നും പോസ്റ്റ് അവകാശപ്പെട്ടിരുന്നു. ഇതിന് പിന്നാലെ, 500 രൂപ നോട്ട് നിയമപരമായി നിലനിൽക്കുമെന്നും, അത് പിൻവലിക്കാൻ പദ്ധതിയില്ലെന്നും, ഔദ്യോഗിക നടപടികളൊന്നും സ്വീകരിച്ചിട്ടില്ലെന്നും റിസർവ് ബാങ്ക് ഓഫ് ഇന്ത്യ അറിയിച്ചു. അതേസമയം 200, 100 നോട്ടുകളുടെ ലഭ്യത വർദ്ധിപ്പിക്കുന്നതിന് എടിഎമ്മുകൾ വഴി ഇവയുടെ വിതരണം ഉറപ്പാക്കണമെന്ന് ബാങ്കുകളോടെ ആർബിഐ നിർദ്ദേശിച്ചിരുന്നു.
2025 ഏപ്രിൽ 28ന് പുറത്തിറക്കിയ സർക്കുലറിലാണ് ആർബിഐ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. കൂടാതെ ബാങ്കുകളോടും വൈറ്റ് ലേബൽ എടിഎം ഓപ്പറേറ്റർമാരോടും (WLAOs) ഈ നിർദ്ദേശം ഘട്ടം ഘട്ടമായി നടപ്പിലാക്കാനാണ് ആർബിഐ ആവശ്യപ്പെട്ടത്. ദൈനദിന ആവശ്യങ്ങൾ കൂടുതലായി 100, 200 നോട്ടുകൾ ഉപയോഗിക്കുന്നതിന് വേണ്ടിയാണ് ആർബിഐ ഇത്തരമൊരു നിർദ്ദേശം നൽകിയത്. എന്നാൽ ആർബിഐയുടെ സർക്കുലറിൽ 500 രൂപയുടെ നോട്ട് നിരോധനത്തെ കുറിച്ച് ബന്ധപ്പെട്ട യാതൊരു പരാമർശവും ഉണ്ടായിരുന്നില്ല.
പക്ഷേ സെപ്റ്റംബറോട് കൂടി എടിഎമ്മുകൾ വഴി 75 ശതമാനം 100, 200 നോട്ടകളുടെ വിതരണം വർദ്ധിപ്പിക്കാൻ ആർബിഐ നിർദ്ദേശിക്കുന്നുണ്ട്. രാജ്യത്ത് ഡിജിറ്റൽ പേയ്‌മെന്റുകൾ അതിവേഗം വളർന്നുകൊണ്ടിരിക്കുകയാണ്. 2024 ഡിസംബറിൽ മാത്രം, യുപിഐ വഴി 23.25 ലക്ഷം കോടി രൂപയുടെ 16.73 ബില്യൺ ഇടപാടുകളാണ് നടന്നത്. നവംബറിൽ ഇത് 21.55 ലക്ഷം കോടി രൂപയായിരുന്നു.
Is the ₹500 note set to be phased out by 2026? 🤔
A #YouTube video on the YT Channel ‘CAPITAL TV’ (capitaltvind) falsely claims that the RBI will discontinue the circulation of ₹500 notes by March 2026.#PIBFactCheck
✔️@RBI has made NO such announcement.
✔️₹500 notes have… pic.twitter.com/NeJdcc72z2
— PIB Fact Check (@PIBFactCheck) June 3, 2025