AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Cash Limit: വീട്ടില്‍ എത്ര രൂപയുണ്ട്? സൂക്ഷിക്കാന്‍ പറ്റുന്ന തുകയ്ക്ക് പരിധിയുണ്ടോ?

How Much Cash You Can Keep at Home: വീട്ടില്‍ പണം സൂക്ഷിക്കുന്നതിന് ഇന്‍കം ടാക്‌സ് പ്രത്യേക പരിധിയൊന്നും തന്നെ നിശ്ചയിച്ചിട്ടില്ല. പിന്നെ എങ്ങനെയാണ് പണം പിടിച്ചെടുക്കുന്നതെന്ന് ചോദിച്ചാല്‍, നിങ്ങള്‍ വീട്ടില്‍ സൂക്ഷിക്കുന്ന പണത്തിന് വിശ്വസനീയമായ ഉറവിടം ഉണ്ടായിരിക്കണം.

Cash Limit: വീട്ടില്‍ എത്ര രൂപയുണ്ട്? സൂക്ഷിക്കാന്‍ പറ്റുന്ന തുകയ്ക്ക് പരിധിയുണ്ടോ?
പണം Image Credit source: Bloomberg Creative Photos/Getty Images Creative
shiji-mk
Shiji M K | Published: 04 Jun 2025 11:16 AM

കണക്കില്‍ അധികം പണം വീട്ടില്‍ സൂക്ഷിച്ചത് പിടിച്ചെടുത്തു എന്ന വാര്‍ത്ത കേള്‍ക്കാറില്ലേ നിങ്ങള്‍? എന്നാല്‍ ഇത്തരം വാര്‍ത്തകള്‍ കാണുമ്പോള്‍ നമുക്കെല്ലാവര്‍ക്കും ഉണ്ടാകുന്ന സംശയമാണ് വീട്ടില്‍ പണം സൂക്ഷിക്കാന്‍ പാടില്ലെ എന്നുള്ളത്. വീട്ടില്‍ പണം സൂക്ഷിക്കാം, എന്നാല്‍ അതിന് പരിധിയുണ്ടെന്നാണ് പറയപ്പെടുന്നത്. അങ്ങനെ ഒരു പരിധിയുണ്ടോ?

വീട്ടില്‍ പണം സൂക്ഷിക്കുന്നതിന് ഇന്‍കം ടാക്‌സ് പ്രത്യേക പരിധിയൊന്നും തന്നെ നിശ്ചയിച്ചിട്ടില്ല. പിന്നെ എങ്ങനെയാണ് പണം പിടിച്ചെടുക്കുന്നതെന്ന് ചോദിച്ചാല്‍, നിങ്ങള്‍ വീട്ടില്‍ സൂക്ഷിക്കുന്ന പണത്തിന് വിശ്വസനീയമായ ഉറവിടം ഉണ്ടായിരിക്കണം.

നിങ്ങള്‍ക്ക് എങ്ങനെ പണം ലഭിച്ചു എന്നത് വ്യക്തമാക്കാന്‍ സാധിക്കണം. നിങ്ങളുടെ ആദായ നികുതി റിട്ടേണുകളില്‍ ഈ വിവരം രേഖപ്പെടുത്തിയിട്ടും ഉണ്ടായിരിക്കണം. ആദായ നികുതിവകുപ്പ് ഉദ്യോഗസ്ഥര്‍ ആ പണത്തിന്റെ ഉറവിടം കൃത്യമായി വ്യക്തമാക്കാന്‍ നിങ്ങള്‍ക്ക് സാധിച്ചിരിക്കണം.

ആദായ നികുതി നിയമത്തിലെ സെക്ഷന്‍ 68 മുതല്‍ 69B വരെ പറഞ്ഞിരിക്കുന്ന വിശദീകരിക്കാന്‍ സാധിക്കാത്ത ആസ്തികളെയും വരുമാനത്തെയും കുറിച്ചാണ് പ്രതിപാദിച്ചിരിക്കുന്നത്. നിങ്ങള്‍ക്ക് പണത്തിന്റെ ഉറവിടം വ്യക്തമാക്കാന്‍ സാധിച്ചില്ലെങ്കില്‍ വെളിപ്പെടുത്താത്ത വരുമാനമായി കണക്കാക്കും.

Also Read: Education Loan: വായ്പയെടുത്ത് പഠിക്കാന്‍ പോകുന്നത് നല്ലതാണോ? ഗുണങ്ങളും ദോഷങ്ങളും പരിശോധിക്കാം

ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുകയാണെങ്കില്‍ നികുതിയും പിഴയും ചുമത്തും. നിങ്ങള്‍ നിന്ന് പിടിച്ചെടുക്കുന്ന തുകയുടെ 78 ശതമാനം വരെ പിഴയായി ചുമത്താന്‍ സാധ്യതയുണ്ട്.