Retirement Planning: വിരമിക്കല്‍ ആസൂത്രണം ആരംഭിച്ചോ? 5 ഗോള്‍ഡന്‍ നിയമങ്ങള്‍ അറിഞ്ഞിരിക്കൂ

Financial Planning For Retirement: വിരമിക്കല്‍ ആസൂത്രണം ആരംഭിക്കുന്നവര്‍ തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ട ഒട്ടേറെ കാര്യങ്ങളുണ്ട്. കൃത്യമായി നിക്ഷേപ മാര്‍ഗങ്ങള്‍ കൈകാര്യം ചെയ്യുന്നത് വഴി മാത്രമേ നിങ്ങള്‍ക്ക് പണം സമ്പാദിക്കാന്‍ സാധിക്കുകയുള്ളൂ.

Retirement Planning: വിരമിക്കല്‍ ആസൂത്രണം ആരംഭിച്ചോ? 5 ഗോള്‍ഡന്‍ നിയമങ്ങള്‍ അറിഞ്ഞിരിക്കൂ

പ്രതീകാത്മക ചിത്രം

Updated On: 

23 Oct 2025 | 10:15 AM

ഏതുതരത്തിലുള്ള നിക്ഷേപം നടത്തുന്നതിനും സമയം വളരെ അനിവാര്യമാണ്. കൂടുതല്‍ സമയം ലഭിക്കുമ്പോള്‍ വലിയ നേട്ടവും സ്വന്തമാക്കാനാകും. വിരമിക്കല്‍ ആസൂത്രണത്തിലും സമയത്തിന് വലിയ പ്രാധാന്യമുണ്ട്. 20 കളിലോ 30 കളിലോ വിരമിക്കല്‍ സമ്പാദ്യം ആരംഭിക്കുന്നത് കോമ്പൗണ്ടിങ്ങിന്റെ കരുത്തില്‍ നിങ്ങളുടെ പണം അതിവേഗം വളരാന്‍ അനുവദിക്കുന്നു.

വിരമിക്കല്‍ ആസൂത്രണം ആരംഭിക്കുന്നവര്‍ തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ട ഒട്ടേറെ കാര്യങ്ങളുണ്ട്. കൃത്യമായി നിക്ഷേപ മാര്‍ഗങ്ങള്‍ കൈകാര്യം ചെയ്യുന്നത് വഴി മാത്രമേ നിങ്ങള്‍ക്ക് പണം സമ്പാദിക്കാന്‍ സാധിക്കുകയുള്ളൂ. വിരമിക്കല്‍ ആസൂത്രണം നടത്തുന്നവര്‍ പിന്തുടരേണ്ട അഞ്ച് പ്രധാന നിയമങ്ങള്‍ എന്തെല്ലാമാണെന്ന് നോക്കാം.

പോര്‍ട്ട്‌ഫോളിയോ വൈവിധ്യവത്കരിക്കാം

മികച്ച സമ്പാദ്യം ഉണ്ടാക്കിയെടുക്കാന്‍ ഇക്വിറ്റി, കടം തുടങ്ങിയ മ്യൂച്വല്‍ ഫണ്ടുകളില്‍ നിങ്ങള്‍ക്ക് നിക്ഷേപം നടത്താം. ഇതോടൊപ്പം വിരമിക്കല്‍ സുരക്ഷയ്ക്കായി എന്‍പിഎസ്, ഇപിഎഫ് പോലുള്ള അപകട സാധ്യത കുറഞ്ഞ മാര്‍ഗങ്ങളിലും നിക്ഷേപം നടത്താവുന്നതാണ്.

വരുമാനത്തിന് അനുസരിച്ച് സമ്പാദ്യം വര്‍ധിപ്പിക്കാം

വിരമിക്കല്‍ സംഭാവനകള്‍ ഒരിക്കലും സ്ഥിരമാക്കരുത്. അതായത്, നിങ്ങളുടെ ശമ്പളം വര്‍ധിക്കുന്നതിന് അനുസരിച്ച് സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് നിക്ഷേപം അല്ലെങ്കില്‍ മറ്റ് പദ്ധതികളില്‍ നടത്തുന്ന നിക്ഷേപവും വര്‍ധിപ്പിക്കാം. ഇങ്ങനെ ചെയ്യുന്നത് പണപ്പെരുപ്പത്തിനും ജീവിതശൈലി മാറ്റങ്ങള്‍ക്കും അനുസൃതമായി പണം വളരുന്നതിന് നിങ്ങളെ സഹായിക്കും.

Also Read: EPFO: പെന്‍ഷന്‍ സംഖ്യ കൂടി, നേരത്തെ പിന്‍വലിക്കാം, ക്ലെയിമുകളും ഈസി; ഇപിഎഫ്ഒ പരിഷ്‌കാരങ്ങള്‍

നേരത്തെയുള്ള പിന്‍വലിക്കലുകള്‍ വേണ്ട

പണം സമ്പാദിക്കാന്‍ ആരംഭിക്കുന്നതെല്ലാം വളരെ എളുപ്പമാണ്, എന്നാല്‍ നിങ്ങള്‍ നിക്ഷേപിക്കുന്ന തുക ഹ്രസ്വകാല ആവശ്യങ്ങള്‍ക്കായി പിന്‍വലിക്കുന്നത് ഭാവിയില്‍ ഗുണം ചെയ്യില്ല.

പണപ്പെരുപ്പവും ആയുസും

25 മുതല്‍ 30 വര്‍ഷം വരെയെങ്കിലും വിരമിക്കല്‍ നിക്ഷേപം നടത്തണം. വര്‍ധിച്ചുവരുന്ന മെഡിക്കല്‍ ചെലവുകള്‍, ജീവിതച്ചെലവുകള്‍, പണപ്പെരുപ്പം എന്നിവ അനുസരിച്ച് വേണം സമ്പാദ്യം കെട്ടിപ്പടുക്കാന്‍. ഒരു വ്യക്തിയുടെ മരണം വരെ ജീവിക്കാനുള്ള പണം ഇതുവഴി നിങ്ങള്‍ക്ക് നേടിയെടുക്കാന്‍ സാധിക്കണം.

അറിയിപ്പ്: മുകളില്‍ നല്‍കിയിരിക്കുന്നത് പൊതുവിവരത്തെ തുടര്‍ന്നുള്ള റിപ്പോര്‍ട്ടാണ്. അതിനാല്‍ തന്നെ അപകട സാധ്യത മനസിലാക്കി മാത്രം മുന്നോട്ടുപോവുക. അല്ലാതെയുണ്ടാകുന്ന സാമ്പത്തിക നഷ്ടങ്ങള്‍ക്ക് ടിവി9 മലയാളം ഉത്തരവാദിയായിരിക്കില്ല.

തൈര് എത്ര നാൾ വരെ ഫ്രിഡ്ജിൽ സൂക്ഷിക്കാം
പോത്തിറച്ചി എങ്ങനെ തിരിച്ചറിയാം?
ഷാരൂഖാന്റെ വാച്ചിന്റെ വില എത്ര? പ്രത്യേകതകൾ ഏറെ
കോളിഫ്‌ളവറില്‍ നിന്നും പുഴുവിനെ തുരത്താനുള്ള വഴിയിതാ
വയനാട് പനമരം മേഖലയിൽ കാട്ടാനക്കൂട്ടം ഇറങ്ങിയപ്പോൾ
അറസ്റ്റിലായ ഷിംജിതയെ മെഡിക്കൽ പരിശോധനയ്ക്ക് എത്തിച്ചപ്പോൾ
നിയന്ത്രണം വിട്ട കാർ ഡിവൈഡറിൽ ഇടിച്ച് കയറി
ആ ചേച്ചി പറഞ്ഞില്ലായിരുന്നെങ്കിലോ? ഇലക്ട്രിക് സ്കൂട്ടറിന് തീപിടിച്ചത് കണ്ടോ