Personal Finance: സാമ്പത്തിക വളര്‍ച്ചയ്ക്ക് ഈ ശീലങ്ങള്‍ അനിവാര്യം; ഇല്ലെങ്കില്‍ ഗോവിന്ദാ!

How To Save Money: പൊതുവേ എല്ലാവരും ചെയ്യുന്ന തെറ്റുകളില്‍ ഒന്നാണ് വരുമാനത്തിന് അപ്പുറമുള്ള ചെലവുകള്‍. ക്രെഡിറ്റ് കാര്‍ഡുകളോ വായ്പകളോ ഉപയോഗിച്ച് യഥാര്‍ഥ വരുമാനവുമായി ബന്ധമില്ലാത്ത ജീവിതശൈലിയാണ് പലരും മുന്നോട്ട് നയിക്കുന്നത്. ഇത്തരത്തിലുള്ള ശീലങ്ങള്‍ കടം, ഉയര്‍ന്ന പലിശ തിരിച്ചടവുകള്‍, സാമ്പത്തിക സമ്മര്‍ദം എന്നിവയിലേക്ക് നിങ്ങളെ തള്ളിവിടുന്നു.

Personal Finance: സാമ്പത്തിക വളര്‍ച്ചയ്ക്ക് ഈ ശീലങ്ങള്‍ അനിവാര്യം; ഇല്ലെങ്കില്‍ ഗോവിന്ദാ!

ഇന്ത്യന്‍ രൂപ

Published: 

09 Mar 2025 08:36 AM

പണത്തെ കൈകാര്യം ചെയ്യുന്നതിന് ഓരോരുത്തര്‍ക്കും ഓരോ രീതികളുണ്ട്. ആ രീതികളാണ് നിങ്ങളുടെ സമ്പത്തിനെയും കടത്തെയുമെല്ലാം തീരുമാനിക്കുന്നത്. പലര്‍ക്കും പണത്തെ കൃത്യമായി കൈകാര്യം ചെയ്യാന്‍ അറിയില്ല എന്നതാണ് വാസ്തവം. സാമ്പത്തിക കാര്യത്തില്‍ തീരുമാനങ്ങള്‍ എടുക്കുന്നത് വളരെ നിസാരമെന്ന് തോന്നുമെങ്കിലും നിങ്ങളുടെ സാമ്പത്തിക വളര്‍ച്ചയുടെ അടിത്തറ തന്നെ പാകുന്നത് ഇത്തരം തീരുമാനങ്ങളാണ്.

ഓരോരുത്തരും സാമ്പത്തിക കാര്യങ്ങളില്‍ സാധാരണയായി വരുത്തുന്ന തെറ്റുകളെ കുറിച്ചും അവയെ എങ്ങനെ പരിഹരിക്കാമെന്നും പരിശോധിക്കാം.

വരവില്‍ കൂടുതല്‍ ചെലവ് വേണ്ട

പൊതുവേ എല്ലാവരും ചെയ്യുന്ന തെറ്റുകളില്‍ ഒന്നാണ് വരുമാനത്തിന് അപ്പുറമുള്ള ചെലവുകള്‍. ക്രെഡിറ്റ് കാര്‍ഡുകളോ വായ്പകളോ ഉപയോഗിച്ച് യഥാര്‍ഥ വരുമാനവുമായി ബന്ധമില്ലാത്ത ജീവിതശൈലിയാണ് പലരും മുന്നോട്ട് നയിക്കുന്നത്. ഇത്തരത്തിലുള്ള ശീലങ്ങള്‍ കടം, ഉയര്‍ന്ന പലിശ തിരിച്ചടവുകള്‍, സാമ്പത്തിക സമ്മര്‍ദം എന്നിവയിലേക്ക് നിങ്ങളെ തള്ളിവിടുന്നു.

നിങ്ങളുടെ വരുമാനത്തെയും ചെലവുകളെയും കൃത്യമായി മനസിലാക്കി ആവശ്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കി കര്‍ശനമായ ബജറ്റ് തയറാക്കുക. അനാവശ്യമായ ചെലവുകള്‍ കുറയ്ക്കുകയും ആഗ്രഹങ്ങള്‍ക്ക് പകരം ആവശ്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കുകയും വേണം.

എമര്‍ജന്‍സി ഫണ്ട്

ജീവിതത്തില്‍ എന്ത് വേണമെങ്കിലും എപ്പോള്‍ വേണമെങ്കിലും സംഭവിക്കാം, മെഡിക്കല്‍, വീട് പണി, ജോലി നഷ്ടം തുടങ്ങി എന്തുമാകാം അത്. ഇത്തരം ആവശ്യങ്ങളെ നേരിടുന്നതിനായി എമര്‍ജന്‍സി ഫണ്ട് ഇല്ലാതെ വരുമ്പോള്‍ ഉയര്‍ന്ന പലിശ നിരക്കില്‍ പണം കടം വാങ്ങിക്കേണ്ടതായി വരുന്നു.

ഓരോ മാസവും ചെറിയ തുക മാറ്റിവെക്കുന്നത് പോലും നിങ്ങളിലേക്ക് പെട്ടെന്ന് എത്തിച്ചേരുന്ന സാമ്പത്തിക ബുദ്ധിമുട്ടുകളെ നേരിടുന്നതിന് സഹായിക്കും.

ക്രെഡിറ്റ് കാര്‍ഡുകളുടെ അമിതമായ ഉപയോഗം

ക്രെഡിറ്റ് കാര്‍ഡുകള്‍ ഇന്ന് പലരും ഉപയോഗിക്കുന്നുണ്ട്. എന്നാല്‍ ഉത്തരവാദിത്തതോടെ അവ ഉപയോഗിക്കുന്നതിലാണ് കാര്യം. പണം കൃത്യ സമയത്ത് തിരിച്ചയ്ക്കാതെ ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കുന്നത് നിങ്ങളെ സാമ്പത്തിക ബുദ്ധിമുട്ടുകളിലേക്ക് തള്ളിവിടുന്നു.

ഇത്തരം അവസ്ഥകള്‍ ഒഴിവാക്കുന്നതിനായി ആവശ്യമായി ചെലവുകള്‍ക്ക് മാത്രം ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുന്ന ശീലം പിന്തുടരുക എന്നതാണ്. എന്നാല്‍ മാത്രം പോരാ അവയുടെ തിരിച്ചടവും പ്രധാനമാണ്.

സാമ്പത്തിക പദ്ധതി

സാമ്പത്തിക പദ്ധതി ഉണ്ടായിരിക്കേണ്ടത് അനിവാര്യമാണ്. നിങ്ങളുടെ പണം എളുപ്പത്തില്‍ നഷ്ടപ്പെടുന്നതിന് സാമ്പത്തിക പദ്ധതിയുടെ അഭാവം വഴിവെക്കുന്നു. വിരമിക്കല്‍ സമ്പാദ്യം, നിക്ഷേപങ്ങള്‍ അല്ലെങ്കില്‍ പ്രധാന ജീവിതച്ചെലവുകള്‍ തുടങ്ങിയ ദീര്‍ഘകാല ലക്ഷ്യങ്ങള്‍ പരിഗണിക്കാതെയുള്ള ചെലവഴിക്കലുകള്‍ നിങ്ങളെ ബുദ്ധിമുട്ടിച്ചേക്കാം.

കൃത്യമായ ബജറ്റ് നിശ്ചയിക്കുകയും സാമ്പത്തിക ലക്ഷ്യങ്ങള്‍ തീരുമാനിക്കുകയും ചെയ്യുന്നത് നിങ്ങളെ സാമ്പത്തിക അടിത്തറ കെട്ടിപ്പടുക്കാന്‍ സഹായിക്കും.

Also Read: Personal Finance: കടം പെരുകിയോ? ഇക്കാര്യങ്ങളാകാം നിങ്ങളെ വലയ്ക്കുന്നത്

അനാവശ്യ ചെലവുകള്‍

ആവശ്യമില്ലാതെ പോലും സാധനങ്ങള്‍ വാങ്ങിക്കൂട്ടുന്ന ശീലം മലയാളികള്‍ക്കുണ്ട്. ഓണ്‍ലൈന്‍ ഷോപ്പിങ്, ഓഫര്‍ എന്നിവ ഈ ശീലത്തെ ഇരട്ടിയാക്കുന്നു. ഇത്തരത്തില്‍ അടിയ്ക്കടി പണം ചെലവഴിക്കുന്നത് നിങ്ങളുടെ സമ്പാദ്യത്തിന്റെ അളവിനെ ഗണ്യമായി കുറയ്ക്കുന്നു.

ആവശ്യമുള്ളതും ആവശ്യമില്ലാത്തതുമായ സാധനങ്ങളെ വേര്‍തിരിച്ചറിയുന്നത് പ്രധാനമാണ്. ചെലവ് പരിധികള്‍ നിശ്ചയിക്കുക. അനാവശ്യമായി സാധനങ്ങള്‍ വാങ്ങിക്കൂട്ടുന്നത് നിയന്ത്രിക്കാന്‍ ഇക്കാര്യങ്ങള്‍ സഹായിക്കും.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും