AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Fixed Deposit: ഈ ബാങ്കുകളില്‍ എഫ്ഡിക്ക് 9.1% പലിശയുണ്ട്; നിക്ഷേപിച്ചാലോ?

Fixed Deposit Interest Rates: സാധാരണ പൗരന്മാരെ അപേക്ഷിച്ച് മുതിര്‍ന്ന പൗരന്മാര്‍ക്ക് മികച്ച പലിശ തന്നെയാണ് എഫ്ഡികള്‍ വാഗ്ദാനം ചെയ്യുന്നത്. അതിനാല്‍ നിങ്ങള്‍ക്ക് സധൈര്യം നിക്ഷേപിക്കാന്‍ സാധിക്കുന്നതും മികച്ച പലിശ നല്‍കുന്നതുമായി ചില ചെറുകിട ബാങ്കുകളെ പരിചയപ്പെട്ടാലോ?

Fixed Deposit: ഈ ബാങ്കുകളില്‍ എഫ്ഡിക്ക് 9.1% പലിശയുണ്ട്; നിക്ഷേപിച്ചാലോ?
പ്രതീകാത്മക ചിത്രം Image Credit source: TV9 Network
shiji-mk
Shiji M K | Published: 05 Jun 2025 10:59 AM

സുരക്ഷിത നിക്ഷേപമായ സ്ഥിര നിക്ഷേപങ്ങള്‍ അഥവ എഫ്ഡികള്‍ക്ക് ലഭിക്കുന്ന സ്വീകാര്യത പലപ്പോഴും മറ്റ് പദ്ധതികള്‍ക്ക് ലഭിക്കാറില്ല. മുതിര്‍ന്ന പൗരന്മാരാണ് എഫ്ഡികളില്‍ പ്രധാനമായും നിക്ഷേപം നടത്തുന്നത്. വിവിധ പലിശ നിരക്കുകളാണ് ഓരോ ബാങ്കുകളും എഫ്ഡിക്ക് വാഗ്ദാനം ചെയ്യുന്നത്.

സാധാരണ പൗരന്മാരെ അപേക്ഷിച്ച് മുതിര്‍ന്ന പൗരന്മാര്‍ക്ക് മികച്ച പലിശ തന്നെയാണ് എഫ്ഡികള്‍ വാഗ്ദാനം ചെയ്യുന്നത്. അതിനാല്‍ നിങ്ങള്‍ക്ക് സധൈര്യം നിക്ഷേപിക്കാന്‍ സാധിക്കുന്നതും മികച്ച പലിശ നല്‍കുന്നതുമായി ചില ചെറുകിട ബാങ്കുകളെ പരിചയപ്പെട്ടാലോ?

ജന സ്‌മോള്‍ ഫിനാന്‍സ് ബാങ്ക്

മുതിര്‍ന്ന പൗരന്മാര്‍ നടത്തുന്ന അഞ്ച് വര്‍ഷത്തെ സ്ഥിര നിക്ഷേപത്തിന് 8.2 ശതമാനം പലിശയാണ് ജന സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് നല്‍കുന്നത്.

ഉത്കര്‍ഷ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക്

അഞ്ച് വര്‍ഷത്തേക്ക് മുതിര്‍ന്ന പൗരന്മാര്‍ നിക്ഷേപിക്കുന്ന തുകയ്ക്ക് ഉത്കര്‍ഷ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് 8.25 ശതമാനം പലിശ നല്‍കുന്നുണ്ട്.

നോര്‍ത്ത് ഈസ്റ്റ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക്

ഇവിടെയും അഞ്ച് വര്‍ഷത്തേക്ക് മുതിര്‍ന്ന പൗരന്മാര്‍ നടത്തുന്ന സ്ഥിര നിക്ഷേപത്തിന് മികച്ച പലിശ തന്നെയാണ് നല്‍കുന്നത്. ഇക്കാലയളവില്‍ നിങ്ങള്‍ 8.5 ശതമാനം പലിശ ലഭിക്കുന്നതാണ്.

യൂണിറ്റി സ്‌മോള്‍ ഫിനാന്‍സ് ബാങ്ക്

ചെറുകിട ധനകാര്യ സ്ഥാപനമായ യൂണിറ്റി സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് അഞ്ച് വര്‍ഷത്തെ കാലാവധിയുള്ള എഫ്ഡിയില്‍ മുതിര്‍ന്ന പൗരന്മാര്‍ നിക്ഷേപം നടത്തുമ്പോള്‍ 8.65 ശതമാനം പലിശ നല്‍കുന്നുണ്ട്.

സൂര്യോദയ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക്

രാജ്യത്തെ മറ്റൊരു ചെറുകിട ധനകാര്യം സ്ഥാപനമായ സൂര്യോദയ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് നിങ്ങളുടെ അഞ്ച് വര്‍ഷത്തെ നിക്ഷേപത്തിന് 9.1 ശതമാനം പലിശ നല്‍കുന്നു. രാജ്യത്തെ പ്രമുഖ ബാങ്കുകള്‍ നല്‍കുന്നതിനേക്കാള്‍ ഉയര്‍ന്ന പലിശയാണ് ഇവിടെ വാഗ്ദാനം ചെയ്യുന്നത്.

അറിയിപ്പ്: മുകളില്‍ നല്‍കിയിരിക്കുന്നത് പൊതുവിവരത്തെ തുടര്‍ന്നുള്ള റിപ്പോര്‍ട്ടാണ്. അതിനാല്‍ തന്നെ അപകട സാധ്യത മനസിലാക്കി മാത്രം മുന്നോട്ടുപോവുക. അല്ലാതെയുണ്ടാകുന്ന സാമ്പത്തിക നഷ്ടങ്ങള്‍ക്ക് ടിവി9 മലയാളം ഉത്തരവാദിയായിരിക്കില്ല.