Gold Price Today: മാറ്റമില്ലാതെ സ്വർണവില, ഇന്നും ഉയർന്നു തന്നെ; അറിയാം ഇന്നത്തെ നിരക്കുകൾ
Gold Price Today December 12: കഴിഞ്ഞ രണ്ടു ദിവസം കൊണ്ട് മാത്രം സ്വർണ വിലയിൽ 1,240 രൂപയുടെ വർധനവാണ് ഉണ്ടായത്.

Representational Image (Image Credits: Pakin Songmor/Getty Images)
കൊച്ചി: സംസ്ഥാനത്ത് സ്വർണ വില മാറ്റമില്ലാതെ തുടരുന്നു. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക് രേഖപ്പെടുത്തിയത് കഴിഞ്ഞ ദിവസമാണ്. ഇന്നലെ വിപണിയിൽ ഒരുപവൻ സ്വർണ്ണത്തിൻ്റെ വില 58,280 രൂപയായിരുന്നു. ഗ്രാമിനും 80 രൂപ വർധിച്ച് 7,285 രൂപയായി. കഴിഞ്ഞ രണ്ടു ദിവസം കൊണ്ട് മാത്രം സ്വർണ വിലയിൽ 1,240 രൂപയുടെ വർധനവാണ് ഉണ്ടായത്. മൂന്ന് ദിവസം തുടർച്ചയായി മാറ്റമില്ലാതെ ഇരുന്ന സ്വർണ വില ഒറ്റയടിക്കാണ് കുതിച്ചുയർന്നത്. അതിനാൽ, ഇന്ന് സ്വർണ വില ഇതേ സ്ഥിതിയിൽ തുടരുന്നത്, നേരിയ ആശ്വാസമാണ് നൽകുന്നത്.
ഡിസംബറിലെ സ്വർണ നിരക്കുകൾ ഇങ്ങനെ:
- ഡിസംബർ 01: 57,200 രൂപ
- ഡിസംബർ 02: 56,720 രൂപ
- ഡിസംബർ 03: 57,040 രൂപ
- ഡിസംബർ 04: 57,040 രൂപ
- ഡിസംബർ 06: 57,120 രൂപ
- ഡിസംബർ 07: 56, 920 രൂപ
- ഡിസംബർ 08: 56, 920 രൂപ
- ഡിസംബർ 09: 57,040 രൂപ
- ഡിസംബർ 10: 57,640 രൂപ
- ഡിസംബർ 11: 58,280 രൂപ
- ഡിസംബർ 12: 58,280 രൂപ
നവംബർ 1-നായിരുന്നു അടുത്തകാലങ്ങളിലായി ഏറ്റവും ഉയർന്ന സ്വർണനിരക്ക് രേഖപ്പെടുത്തിയത്. അന്ന് 59,080 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്റെ വില. എന്നാൽ, നവംബർ 14,16,17 തീയതികളിൽ ആ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലായിരുന്നു വ്യാപാരം. ഏകദദേശം 4000 രൂപയോളമാണ് പവന് കുറഞ്ഞത്. വരും മാസങ്ങളിൽ സ്വർണവില 60,000 കടക്കാൻ സാധ്യത ഉണ്ടെന്നാണ് വിലയിരുത്തൽ.
അന്താരാഷ്‌ട്ര വിപണിയിൽ സംഭവിക്കുന്ന മാറ്റങ്ങളാണ് കേരളത്തിൽ സ്വർണത്തിന്റെയും വെള്ളിയുടെയും നിരക്കിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാകുന്നതിനുള്ള കാരണം. ഈ വർഷം വെള്ളി വിലയിൽ കാര്യമായ കുതിപ്പ് ഉണ്ടാകില്ലെന്നാണ് സാമ്പത്തിക വിദഗ്ധർ പറയുന്നത്. എന്നാൽ, സ്വർണവില ഈ മാസം 60,000 കടക്കാൻ സാധ്യത കൂടുതലാണെന്നാണ് വിലയിരുത്തൽ.
അതേസമയം, സംസ്ഥാനത്തെ വെള്ളി വിലയിൽ നേരിയ കുറവുണ്ട്. ഇന്നലെ വെള്ളിക്ക് ഗ്രാമിന് 103 രൂപയായിരുന്നു. ഇന്ന് ഒരു രൂപ കുറഞ്ഞ് ഗ്രാമിൽ 102 രൂപയും, കിലോഗ്രാമിന് 1,02,000 രൂപയുമായി കുറഞ്ഞു. സംസ്ഥാനത്ത് വെള്ളിക്ക് നല്ല ഡിമാൻഡ് ഉണ്ടെങ്കിലും, അടുത്ത ഏതാനും വർഷങ്ങളിൽ വെള്ളി വിലയിൽ വലിയ ചലനം ഉണ്ടാകില്ലെന്നാണ് വിലയിരുത്തൽ. അന്താരാഷ്ട്ര വിപണിയിലെ വെള്ളി വിലയ്ക്ക് അനുസരിച്ചാണ് കേരളത്തിലെ വെള്ളി വിലയിലും മാറ്റം ഉണ്ടാകുന്നത്.
ഈ മാസത്തെ വെള്ളി നിരക്കുകൾ ഇങ്ങനെ (കിലോ)
- ഡിസംബർ 1 : 1,00,000 രൂപ
- ഡിസംബർ 2 : 99,500 രൂപ
- ഡിസംബർ 3 : 99,500 രൂപ
- ഡിസംബർ 4 : 99,500 രൂപ
- ഡിസംബർ 5 : 1,01,000 രൂപ
- ഡിസംബർ 6 : 1,01,000 രൂപ
- ഡിസംബർ 7 : 1,00,000 രൂപ
- ഡിസംബർ 8 : 1,00,000 രൂപ
- ഡിസംബർ 9 : 1,00,000 രൂപ
- ഡിസംബർ 10 : 1,04,000 രൂപ
- ഡിസംബർ 11 : 1,03,000 രൂപ
- ഡിസംബർ 12 : 1,02,000 രൂപ