Kerala Gold Price : ചെറു ആശ്വാസം ! സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു; നിരക്കില്‍ നേരിയ ഇടിവ് രേഖപ്പെടുത്തുന്നത് അഞ്ച് ദിവസങ്ങള്‍ക്ക് ശേഷം
Gold Price in Kerala on February 3: സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. പവന് ഇന്ന് 61,640 രൂപയാണ് വില. മുന്‍നിരക്കില്‍ നിന്ന് 320 രൂപയാണ് കുറഞ്ഞത്. കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍ 61,960 രൂപയ്ക്കാണ് വ്യാപാരം നടന്നത്. ഗ്രാമിന് 40 രൂപ കുറഞ്ഞു. 7705 രൂപയാണ് ഗ്രാമിന് ഇന്നത്തെ വില

ആഭരണപ്രേമികള്‍ക്ക് ആശ്വാസം പകര്‍ന്ന് സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. പവന് ഇന്ന് 61,640 രൂപയാണ് വില. മുന്‍നിരക്കില്‍ നിന്ന് 320 രൂപയാണ് കുറഞ്ഞത്. കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍ 61,960 രൂപയ്ക്കാണ് വ്യാപാരം നടന്നത്. ഗ്രാമിന് 40 രൂപ കുറഞ്ഞു. 7705 രൂപയാണ് ഗ്രാമിന് ഇന്നത്തെ വില. കഴിഞ്ഞ ദിവസം ഇത് 7745 രൂപയായിരുന്നു. ജനുവരി 28നാണ് സ്വര്‍ണവിലയില്‍ ഇതിന് മുമ്പ് ഇടിവ് രേഖപ്പെടുത്തിയത്. അന്ന് പവന് 240 രൂപ കുറഞ്ഞിരുന്നു. അതിന് ശേഷം തുടര്‍ച്ചയായി കുതിച്ചുയര്‍ന്ന സ്വര്‍ണവിലയില്‍ ഇതാദ്യമായാണ് ഇടിവ് രേഖപ്പെടുത്തുന്നത്.
സ്വര്‍ണവില സര്‍വകാല റെക്കോഡിലെത്തിയതിന് ശേഷമാണ് ഇടിവ് രേഖപ്പെടുത്തിയത്. ഫെബ്രുവരി ഒന്നിനാണ് സര്‍വകാല റെക്കോഡായ 61,960 രൂപയിലെത്തിയത്. സ്വര്‍ണവില സര്‍വകാല റെക്കോഡില്‍ എത്തുമെന്ന സൂചന ജനുവരിയിലെ ട്രെന്‍ഡില്‍ നിന്ന് വ്യക്തമായിരുന്നു.
Read Also : 1,500 രൂപയുണ്ടോ കയ്യില്‍? 1 കോടി നേടാന്‍ ഒട്ടും പ്രയാസമില്ല




ജനുവരി ഒന്നിനാണ് ആ മാസത്തെ ഏറ്റവും ചെറിയ നിരക്ക് രേഖപ്പെടുത്തിയത്. അന്ന് 57,440 രൂപയായിരുന്നു പവന് വില. ജനുവരി രണ്ട് മുതല്‍ വില വര്‍ധിച്ചു തുടങ്ങി. ജനുവരി മൂന്നിന് 58,000 കടന്നു. എന്നാല്‍ ജനുവരി നാലിന് 57,720 ആയി കുറഞ്ഞു. ജനുവരി എട്ട് വരെ നിരക്ക് മാറ്റമില്ലാതെ തുടര്‍ന്നു. ജനുവരി ഒമ്പതിന് വീണ്ടും 58,000 കടന്നു. ജനുവരി 16ന് 59,000 പിന്നിട്ടു.
ജനുവരി 22നാണ് ആഭരണപ്രേമികളെ ഞെട്ടിച്ച് സ്വര്‍ണവില 60,000 കടന്ന് കുതിച്ചത്. ഇതിന് ശേഷം ഒരിക്കല്‍ പോലും സ്വര്‍ണവില 60,000ന് താഴേക്ക് പോയിട്ടില്ലെന്നതാണ് ശ്രദ്ധേയം. ജനുവരി 22ന് 60,200-ലാണ് പവന് വ്യാപാരം പുരോഗമിച്ചത്.
ജനുവരി 24ന് നിരക്ക് 60,440ലെത്തി. 26 വരെ നിരക്ക് മാറ്റമില്ലാതെ തുടര്‍ന്നു. 27 60320 ആയി കുറഞ്ഞത് ചെറു ആശ്വാസമായി. 28ന് വീണ്ടും കുറഞ്ഞു. അന്ന് 60080 ആയിരുന്നു നിരക്ക്. എന്നാല്‍ ജനുവരി 31ന് സ്വര്‍ണവില 61,000 കടന്ന് പുതിയ റെക്കോഡുകളിലേക്ക് കുതിച്ചു.