Investment Plans For Women: സ്ത്രീകള്‍ക്കും വേണ്ടേ സമ്പാദ്യം? ഭയം വേണ്ട കരുതലോടെ നിക്ഷേപിക്കാം
Savings Schemes For Women: പലപ്പോഴും സ്ത്രീകള്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നം എവിടെ പണം നിക്ഷേപിക്കും എന്നതാണ്. സാധാരണയായി ബാങ്ക് ആര്‍ഡികള്‍, ചിട്ടികള്‍, സ്വര്‍ണ ചിട്ടികള്‍ എന്നിവയാണ് സ്ത്രീകളെ സാമ്പത്തികമായി ഉയര്‍ച്ച കൈവരിക്കാന്‍ സഹായിക്കുന്നത്. എന്നാല്‍ ഇവയ്‌ക്കെല്ലാം പുറമെ വേറെയും ഒട്ടനവധി നിക്ഷേപ മാര്‍ഗങ്ങള്‍ ഉണ്ട്. അവ ഏതെല്ലാമാണെന്ന് പരിശോധിക്കാം.

സ്വന്തമായി ജോലി വേണ്ടത് പുരുഷന്മാരുടെ മാത്രം ആവശ്യമല്ല, സ്ത്രീകള്‍ക്കും ജോലി വളരെ പ്രധാനം തന്നെ. ജോലി ഉണ്ടാകുന്നു ശമ്പളം ലഭിക്കുന്നു, എന്നാല്‍ ഈ ശമ്പളം മുഴുവനായി വീട്ടിലേക്കോ അല്ലെങ്കില്‍ ഷോപ്പിങ്ങിനുമായി ചെലവഴിക്കേണ്ടതാണോ? 10 രൂപയെങ്കിലും നീക്കിയിരിപ്പ് ഉണ്ടായില്ലെങ്കില്‍ കാര്യങ്ങള്‍ കൈവിട്ടുപോകും. ഭാവിയുടെ കാര്യം തീരുമാനിക്കുന്നത് തന്നെ നിങ്ങളുടെ സമ്പാദ്യമായിരിക്കും.
പലപ്പോഴും സ്ത്രീകള്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നം എവിടെ പണം നിക്ഷേപിക്കും എന്നതാണ്. സാധാരണയായി ബാങ്ക് ആര്‍ഡികള്‍, ചിട്ടികള്‍, സ്വര്‍ണ ചിട്ടികള്‍ എന്നിവയാണ് സ്ത്രീകളെ സാമ്പത്തികമായി ഉയര്‍ച്ച കൈവരിക്കാന്‍ സഹായിക്കുന്നത്. എന്നാല്‍ ഇവയ്‌ക്കെല്ലാം പുറമെ വേറെയും ഒട്ടനവധി നിക്ഷേപ മാര്‍ഗങ്ങള്‍ ഉണ്ട്. അവ ഏതെല്ലാമാണെന്ന് പരിശോധിക്കാം.
മ്യൂച്വല്‍ ഫണ്ടുകള്‍
സാമ്പത്തിക വളര്‍ച്ച കൈവരിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് തീര്‍ച്ചയായും മ്യൂച്വല്‍ ഫണ്ടുകള്‍ തിരഞ്ഞെടുക്കാവുന്നതാണ്. മറ്റ് നിക്ഷേപങ്ങളെ അപേക്ഷിച്ച് ഉയര്‍ന്ന റിട്ടേണ്‍ നല്‍കാന്‍ മ്യൂച്വല്‍ ഫണ്ടുകള്‍ക്ക് സാധിക്കും. ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടുകളിലാണ് നിങ്ങള്‍ നിക്ഷേപിക്കുന്നതെങ്കില്‍ ദീര്‍ഘകാലത്തേക്ക് റിട്ടേണ്‍ ലഭിക്കാന്‍ സാധിക്കും. ഡെറ്റ് മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപിക്കുകയാണെങ്കില്‍ സ്ഥിരമായ വരുമാനം ഉറപ്പാക്കാനും സാധ്യമാണ്.




സുകന്യ സമൃദ്ധി യോജന
പെണ്‍കുട്ടികളുടെ ഭാവിയ്ക്കായി സുകന്യ സമൃദ്ധി യോജന തിരഞ്ഞെടുക്കാവുന്നതാണ്. 10 വയസിന് താഴെയുള്ള പെണ്‍കുട്ടികള്‍ക്കായാണ് ഈ പദ്ധതി. 7.6 ശതമാനം പലിശയാണ് നിങ്ങളുടെ നിക്ഷേപത്തിന് നിലവില്‍ പദ്ധതി വാഗ്ദാനം ചെയ്യുന്നത്. പെണ്‍കുട്ടികളുടെ വിവാഹം, വിദ്യാഭ്യാസം എന്നീ കാര്യങ്ങള്‍ക്കായി ഈ പണം ഉപയോഗിക്കാവുന്നതാണ്.
Also Read: SIP: 1,500 രൂപയുണ്ടോ കയ്യില്‍? 1 കോടി നേടാന്‍ ഒട്ടും പ്രയാസമില്ല
നാഷണല്‍ പെന്‍ഷന്‍ സിസ്റ്റം
റിട്ടയര്‍മെന്റ് കാലയളവ് മനോഹരമാക്കാന്‍ നാഷണല്‍ പെന്‍ഷന്‍ സിസ്റ്റം അഥവാ എന്‍പിഎസില്‍ നിക്ഷേപിക്കാവുന്നതാണ്. കുറഞ്ഞ മാനേജ്‌മെന്റ് ഫീസോടെ ഇക്വിറ്റി, കോര്‍പ്പറേറ്റ് ബോണ്ടുകള്‍, സര്‍ക്കാര്‍ പത്രങ്ങള്‍ എന്നിവയുടെ കോമ്പിനേഷനിലാണ് ഈ പദ്ധതിയില്‍ നിക്ഷേപിക്കാന്‍ സാധിക്കുന്നത്.
പബ്ലിക് പ്രൊവിഡന്റ് ഫണ്ട്
ദീര്‍ഘകാലത്തേക്ക് നിക്ഷേപം നടത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഈ പദ്ധതി തിരഞ്ഞെടുക്കാവുന്നതാണ്. 7.1 ശതമാനം പലിശയാണ് ഈ പദ്ധതി വാഗ്ദാനം ചെയ്യുന്നത്. 15 വര്‍ഷത്തേക്കാണ് നിക്ഷേപം എങ്കിലും നിങ്ങള്‍ക്ക് മറ്റൊരു അഞ്ച് വര്‍ഷത്തേക്ക് കൂടി നിക്ഷേപം നടത്താന്‍ സാധിക്കും. മാത്രമല്ല, നിങ്ങളുടെ നിക്ഷേപത്തിന് പലിശ ഉണ്ടായിരിക്കുകയുമില്ല.