Gold rate today: സ്വർണവില 54,000 കടക്കുന്നു; ​ഗ്രാമിന് 70 രൂപ കൂടി

Gold rate today: സ്വര്‍ണവില ആദ്യമായി 50,000 കടന്നത് മാര്‍ച്ച് 29 ന് ആണ്. കഴിഞ്ഞമാസവും 54,500 കടന്ന് സ്വര്‍ണവില റെക്കോര്‍ഡ് സൃഷ്ടിച്ചിരുന്നു.

Gold rate today: സ്വർണവില 54,000 കടക്കുന്നു; ​ഗ്രാമിന് 70 രൂപ കൂടി
Published: 

17 May 2024 | 09:15 AM

കൊച്ചി: സ്വർണവില വീണ്ടും മുന്നേറുന്നു. വില റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുമെന്ന പ്രതീതി സൃഷ്ടിക്കുകയാണ്. സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും 54,000 കടന്നു. ഇന്ന് ഒറ്റയടിക്ക് 560 രൂപയാണ് വര്‍ധിച്ചത് എന്നാണ് റിപ്പോർട്ട്. ഇപ്പോൾ 54,280 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 70 രൂപയാണ് കൂടിയത്. 6785 രൂപയാണ് ഇപ്പോൾ ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

വില ഉയരാൻ കാരണമായി പറയുന്നത് ഓഹരി വിപണിയില്‍ ഉണ്ടായ ചലനങ്ങളും അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവിലയില്‍ ഉണ്ടാകുന്ന മാറ്റങ്ങളുമാണ് എന്നാണ് വിലയിരുത്തൽ. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ പേര്‍ എത്തുന്നതാണ് സ്വര്‍ണവില ഇപ്പോഴും 50,000ന് മുകളില്‍ നില്‍ക്കാന്‍ കാരണം എന്നും വിദ​ഗ്ധർ പറയുന്നു. സ്വര്‍ണവില ആദ്യമായി 50,000 കടന്നത് മാര്‍ച്ച് 29 ന് ആണ്. കഴിഞ്ഞമാസവും 54,500 കടന്ന് സ്വര്‍ണവില റെക്കോര്‍ഡ് സൃഷ്ടിച്ചിരുന്നു. തുടര്‍ന്ന് വില കുറഞ്ഞെങ്കിലും പിന്നെയും വില ഉയരുകയാണ്.

ALSO READ – ഗോള്‍ഡ് ലോണ്‍ എടുക്കാന്‍ പ്ലാനുണ്ടോ? എന്നാല്‍ ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കാം

സ്വർണത്തിൽ നിക്ഷേപിക്കാം

സ്വർണം ഉപയോ​ഗിക്കാൻ താൽപര്യമില്ലെങ്കിലും അതിൽ നിക്ഷേപം നടത്താൻ കഴിയും. സ്വർണത്തിൽ നിക്ഷേപിക്കാൻ ആഗ്രഹിക്കുന്ന വ്യക്തികൾക്ക് ഏറ്റവും അനുയോജ്യമായ നിക്ഷേപമാർഗമാണ് എസ്ജിബികൾ എന്നാണ് വിശ്വസിക്കപ്പെടുന്നത്. ജ്വല്ലറികളിലോ, സ്വർണ്ണക്കടകളിലോ പോയി സ്വർണ്ണം വാങ്ങാതെ ഇതു വഴി നിക്ഷേപം നടത്താം.

സ്വർണം വാങ്ങുന്നതിന് സമാനമായി ഡിജിറ്റലായി സ്വർണം വാങ്ങാം ഇതിലൂടെ. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയാണ് സോവറിന്‍ ഗോള്‍ഡ് ബോണ്ടുകള്‍ പുറത്തിറക്കുന്നത്. ഒരു ഗ്രാമും വാര്‍ഷിക പരിധി നാല് കിലോ ഗ്രാമുമാണ് ഏറ്റവും കുറഞ്ഞ നിക്ഷേപം. 2.50 ശതമാനമാണ് ഇതിൻ്റെ വാര്‍ഷിക പലിശ. 8 വർഷമാണ് ഇതിന്റെ കാലാവധി

ഗ്രീൻ ടീയിൽ നാരങ്ങ ചേർത്താൽ മരുന്നാകുമോ?
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തടാകത്തിലേക്ക് വീണ പാരാഗ്ലൈഡേഴ്‌സിനെ എസ്ഡിആര്‍എഫ് രക്ഷിക്കുന്നു; ഉത്തരാഖണ്ഡില്‍ സംഭവിച്ചത്‌
റോഡിലെ മഞ്ഞുനീക്കുന്നത് കണ്ടോ? ഹിമാചലിലെ ദൃശ്യങ്ങള്‍
പട്ടിക്കുട്ടനൊപ്പം ഉറങ്ങുന്ന രണ്ട് സുഹൃത്തുക്കൾ
9,500 അടി ഉയരത്തിൽ തീയണക്കാൻ എയർഫോഴ്സ്