Gold Rate Today: ആശ്വസിക്കാം… വിലയിടിഞ്ഞു സ്വർണവും വെള്ളിയും
Gold Rate Today In Kerala: ഇക്കഴിഞ്ഞ ബുധനാഴ്ച്ച കേരളത്തിലെ സ്വർണ്ണവില കുതിച്ചുയർന്നിരുന്നു. പവന് 400 രൂപയും, ഗ്രാമിന് 50 രൂപയുമാണ് അന്ന് കൂടിയത്. അന്ന് ഒരു പവന് 53,680 രൂപയായിരുന്നു വില. അതായത് ഗ്രാമിന് 6,710 രൂപ വില.
തിരുവനന്തപുരം: കുതിച്ചുയർന്ന സ്വർണവിലയിൽ കിതപ്പ്. കേരളത്തിലെ സ്വർണ്ണ വിലയിൽ (Gold Rate) രണ്ടു ദിവസമായി കുറവ് രേഖപ്പെടുത്തുന്നു. ഇന്ന് പവന് 160 രൂപയും, ഗ്രാമിന് 20 രൂപയും കേരളത്തിൽ കുറഞ്ഞിട്ടുണ്ട്. ഇതോടെ ഇന്ന് ഒരു പവന് 53,280 രൂപയും, ഗ്രാമിന് 6,660 രൂപയുമായി വില താഴ്ന്നു. അന്താരാഷ്ട്ര തലത്തിൽ, സ്വർണ്ണം (International Gold Rate) വെള്ളിയാഴ്ച്ച രാവിലെ ചെറിയ നേട്ടത്തിലാണ് വ്യാപാരം നടത്തുന്നത് എന്നാണ് കണക്കുകൾ.
കേരളത്തിലെ വെള്ളി വിലയിലും (Silver Rate) ഇന്ന് താഴ്ച്ചയുണ്ട്. ഇന്നലെയും സംസ്ഥാനത്തെ സ്വർണ്ണ വില താഴ്ന്നിരുന്നു. പവന് 240 രൂപയും, ഗ്രാമിന് 30 രൂപയുമാണ് ഇന്നലെ കുറഞ്ഞതായി കണക്ക്. വില കുറഞ്ഞ സാഹചര്യത്തിൽ ഇന്നലെ ഒരു പവന് 53,440 രൂപയായിരുന്നു വില. ഗ്രാമിന് 6,680 രൂപയുമായും. ഇത്തരത്തിൽ ഇന്നലെയും, ഇന്നുമായി കേരളത്തിലെ സ്വർണ്ണ വില പവന് 400 രൂപയും, ഗ്രാമിന് 50 രൂപയുമാണ് വില കുറഞ്ഞിരിക്കുന്നത് എന്നാണ് കണക്കുകൂട്ടൽ.
ALSO READ – സ്വർണ്ണ വിലയിൽ നേരിയ ആശ്വാസം; വെള്ളി വില മാറ്റമില്ലാതെ തുടരുന്നു
ഇക്കഴിഞ്ഞ ബുധനാഴ്ച്ച കേരളത്തിലെ സ്വർണ്ണവില കുതിച്ചുയർന്നിരുന്നു. പവന് 400 രൂപയും, ഗ്രാമിന് 50 രൂപയുമാണ് അന്ന് കൂടിയത്. അന്ന് ഒരു പവന് 53,680 രൂപയായിരുന്നു വില. അതായത് ഗ്രാമിന് 6,710 രൂപ
വില.
വെള്ളി വിലയും താഴേക്ക്
സംസ്ഥാനത്തെ വെള്ളിവിലയിൽ ഇന്നും കുറവുണ്ട്. ഒരു ഗ്രാം വെള്ളിക്ക് 91.90 രൂപയാണ് വില എന്നാണ് കണക്ക് . അതായത് 8 ഗ്രാമിന് 735.20 രൂപ.10 ഗ്രാമിന് 919 രൂപ,100 ഗ്രാമിന് 9,190 രൂപ, ഒരു കിലോഗ്രാമിന് 91,900 രൂപ എന്നിങ്ങനെ കണക്കു കൂട്ടാം. ഇന്ന് ഒരു കിലോ വെള്ളിക്ക് 100 രൂപയാണ് വില കുറഞ്ഞിരിക്കുന്നത്.