Kerala Gold Price: വിലയിറങ്ങി സ്വർണം; ഇപ്പോൾ വാങ്ങിയാൽ വിലകുറച്ചു വാങ്ങാം…
Gold Rate Today In Kerala: ഇന്നലെയും സംസ്ഥാനത്തെ സ്വർണ്ണ വില കുറഞ്ഞിരുന്നു. പവന് 80 രൂപയും, ഗ്രാമിന് 10 രൂപയുമാണ് ഇന്നലെ താഴ്ന്നത്. ഇന്നലെ ഒരു പവന് 53,640 രൂപയും, ഗ്രാമിന് 6,705 രൂപയുമായിരുന്നു വില.
തിരുവനന്തപുരം: സ്വർണം വാങ്ങാൻ ഇപ്പോൾ പറ്റിയ സമയമാണ്. രണ്ടു ദിവസമായി കേരളത്തിൽ സ്വർണവില കുറയുന്ന കാഴ്ചയാണ് കാണുന്നത്. സംസ്ഥാനത്ത് സ്വർണ്ണ വിലയിൽ ഇന്നും നേരിയ കുറവ് രേഖപ്പെടുത്തി. പവന് 80 രൂപയും, ഗ്രാമിന് 10 രൂപയുമാണ് ഇന്ന് കുറഞ്ഞത്. അതോടെ ഇന്ന് ഒരു പവന് 53,560 രൂപ നൽകിയാൽ മതിയാകും. അതായത് ഗ്രാമിന് 6,695 രൂപ വില.
അന്താരാഷ്ട്ര തലത്തിൽ, സ്വർണ്ണം വാരാന്ത്യത്തിൽ താഴ്ച്ചയിലാണ് വ്യാപാരം അവസാനിപ്പിച്ചത് എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. കേരളത്തിലെ വെള്ളി വിലയിലും കുറവുണ്ട്. ആഗസ്റ്റിൽ പവന് 1960 രൂപയുടെ വർധനവാണ് സംസ്ഥാനത്തെ സ്വർണ്ണ വിലയിൽ ഉണ്ടായിരിക്കുന്നത്.
ALSO READ – ഒന്നു താഴ്ന്നു നിന്ന് സ്വർണവില ; ഇന്ന് കുറഞ്ഞത് 80 രൂപ
ഇന്നലെയും സംസ്ഥാനത്തെ സ്വർണ്ണ വില കുറഞ്ഞിരുന്നു. പവന് 80 രൂപയും, ഗ്രാമിന് 10 രൂപയുമാണ് ഇന്നലെ താഴ്ന്നത്. ഇന്നലെ ഒരു പവന് 53,640 രൂപയും, ഗ്രാമിന് 6,705 രൂപയുമായിരുന്നു വില.
ഇന്നലെ വെള്ളി വിലയിലും കുറവുണ്ടായിരുന്നു. ഒരു ഗ്രാം വെള്ളിക്ക് 93.40 രൂപയാണ് ഇന്നലത്തെ വില. 8 ഗ്രാമിന് 747.20 രൂപയും 10 ഗ്രാമിന് 934 രൂപയുമായിരുന്നു നിരക്ക്. അപ്പോൾ 100 ഗ്രാമിന് 9,340 രൂപയും ഒരു കിലോഗ്രാമിന് 93,400 രൂപയുമാണ് വില വരുന്നത്. ഇന്ന് ഒരു കിലോ വെള്ളിക്ക് 100 രൂപയാണ് വില കുറഞ്ഞിരിക്കുന്നത്.