Kerala Gold Rate Today: ചാഞ്ചാട്ടമില്ലാതെ സ്വർണ വില, നാലാം ദിവസവും മാറ്റമില്ല
Gold Rate Today in Kerala: സ്വർണ വില മാറ്റമില്ലാതെ തുടരുന്നു. വെള്ളി വിലയിൽ നേരിയ കുറവുണ്ട്. വരും ദിവസങ്ങളിൽ സ്വർണ വില കൂടാൻ സാധ്യതയുണ്ടെന്നാണ് റിപോർട്ടുകൾ.
കേരളത്തിൽ തുടർച്ചയായ നാലാം ദിവസവും സ്വർണ വിലയിൽ മാറ്റമില്ല. പവന് 53,360 രൂപ തന്നെയാണ് വില. ഗ്രാമിന് 6,670 രൂപയുമാണ് നിരക്ക്. തിങ്കളാഴ്ച മുതൽ കേരളത്തിൽ ഈ വില തന്നെ തുടർന്ന് വരുന്നു. എന്നാൽ ആഗോള വിപണിയിൽ സ്വർണവിലയിൽ സ്ഥിരമായി മാറ്റം സംഭവിക്കുന്നുണ്ട്. അന്തർ ദേശീയ വിപണിയിൽ വില കൂടി വരുന്നുണ്ട്. അതിനാൽ വരും ദിവസങ്ങളിൽ വിലയിൽ ആനുപാതികമായ വർദ്ധനവ് ഉണ്ടാകുമെന്നാണ് വിവരം. ആഗോളവിപണിയിൽ സ്വർണം ഔൺസിന് 2507 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. ഇന്നലെ 2,494.48 ഡോളർ ആയിരുന്നു വില.
ഡോളർ മൂല്യം കുറയുന്നു. ഡോളർ സൂചിക 100-ലേക്ക് ഇടിയുന്നത് കുറെ കാലത്തിന് ശേഷം ഇതാദ്യമായാണ്. ഡോളർ മൂല്യം കുറയുന്നതിന് അനുസരിച്ച് സ്വർണ വിലയിൽ വർദ്ധനവുണ്ടാകും. സെപ്റ്റംബറിൽ വില കൂടാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഈ മാസം നടക്കാനിരിക്കുന്ന ഫെഡ് യോഗത്തിൽ പലിശ നിരക്കുകൾ കുറച്ചാൽ സ്വർണ്ണ വില വീണ്ടും വർദ്ധിക്കാനുള്ള സാധ്യതയുണ്ട്. സെപ്റ്റംബർ 17,18 തീയതികളിലാണ് യുഎസ് ഫെഡ് യോഗം ചേരുന്നത്. യോഗത്തിൽ യുഎസ് കേന്ദ്ര ബാങ്ക് പലിശ നിരക്ക് കുറയ്ക്കുന്നതിൽ തീരുമാനമുണ്ടായാൽ കേരളം അടക്കമുള്ള ആഭ്യന്തര വിപണികളിൽ സ്വർണ വില ഉയർന്നേക്കാം.
ഇന്ന് വെള്ളി വിലയിൽ നേരിയ കുറവുണ്ട്. ഇന്ന് ഒരു കിലോ വെള്ളിക്ക് 100 രൂപയാണ് വില കുറഞ്ഞത്. ഒരു ഗ്രാം വെള്ളിക്ക് 89.90 രൂപയാണ് ഇന്നത്തെ വില. എട്ട് ഗ്രാമിന് 719.20 രൂപ, പത്ത് ഗ്രാമിന് 899 രൂപ, ഒരു കിലോഗ്രാമിന് 89900 രൂപ എന്നിങ്ങനെയാണ് ഇന്നത്തെ നിരക്കുകൾ.
ALSO READ: 5000 ഇട്ട്, 8.5 ലക്ഷം നേടാം പോസ്റ്റോഫീസ് ഞെട്ടിക്കും
സെപ്റ്റംബർ മാസത്തിലെ സ്വർണ നിരക്ക് ഇങ്ങനെ
- സെപ്റ്റംബർ 1: 53,560
- സെപ്റ്റംബർ 2: 53,360
- സെപ്റ്റംബർ 3: 53,360
- സെപ്റ്റംബർ 4: 53,360
കേന്ദ്ര സർക്കാർ സ്വർണത്തിന്‍റെയും വെള്ളിയുടെയും പ്ലാറ്റിനത്തിന്‍റെയും ഇറക്കുമതി തീരുവ കുറച്ചിരുന്നു. സ്വർണത്തിന്‍റെയും വെള്ളിയുടെയും ഇറക്കുമതി തീരുവ ആറ് ശതമാനവും പ്ലാറ്റിനത്തിന്റേത് 6.4 ശതമാനവുമാണ് കുറച്ചത്. രാജ്യത്ത് സ്വർണവില നിശ്ചയിക്കപ്പെടുന്നത് രാജ്യാന്തര വിപണിയിലെ മാറ്റങ്ങൾ അനുസരിച്ചാണ്. ഡോളർ – രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവയും സ്വർണവിലയെ സ്വാധീനിക്കുന്നു.