AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kerala Gold Price : ഒറ്റ മാസം സംഭവിച്ചത് 4640 രൂപയുടെ വര്‍ധനവ്; ജനുവരി പടിയിറങ്ങുന്നത് സ്വര്‍ണവിലയില്‍ സര്‍വകാല റെക്കോഡ് സമ്മാനിച്ച്; ബജറ്റ് നിര്‍ണായകം

Gold Price in Kerala on January 31st: കേരളത്തില്‍ സ്വര്‍ണവില സര്‍വകാല റെക്കോഡിലെത്തി. ഇന്ന് 61000 പിന്നിട്ടു. നാലായിരത്തിലേറെ രൂപയാണ് ജനുവരിയില്‍ സംഭവിച്ചത്. ആഭരണപ്രേമികള്‍ക്ക് നിരാശ പകരുന്നതാണ് നിലവിലെ വര്‍ധനവ്. നാളത്തെ ബജറ്റ് ഏറെ നിര്‍ണായകം

Kerala Gold Price : ഒറ്റ മാസം സംഭവിച്ചത് 4640 രൂപയുടെ വര്‍ധനവ്; ജനുവരി പടിയിറങ്ങുന്നത് സ്വര്‍ണവിലയില്‍ സര്‍വകാല റെക്കോഡ് സമ്മാനിച്ച്; ബജറ്റ് നിര്‍ണായകം
സ്വര്‍ണവില Image Credit source: PTI
jayadevan-am
Jayadevan AM | Updated On: 31 Jan 2025 09:53 AM

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ സര്‍വകാല റെക്കോഡ്. ഇന്ന് പവന് 61,840 രൂപ രേഖപ്പെടുത്തി. 60,880 രൂപയായിരുന്നു മുന്‍നിരക്ക്. 960 രൂപയാണ് ഒറ്റ ദിവസം കൊണ്ട് വര്‍ധിച്ചത്. ഗ്രാമിന് 7730 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. 7610 രൂപയായിരുന്നു കഴിഞ്ഞ ദിവസത്തെ നിരക്ക്. സ്വര്‍ണവിലയില്‍ സര്‍വകാല റെക്കോഡ് സമ്മാനിച്ചാണ് ജനുവരി പടിയിറങ്ങുന്നത്. ജനുവരിയിലാകെ 4640 രൂപയുടെ വര്‍ധനവാണ് സംഭവിച്ചത്. ജനുവരി ഒന്നിനാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയത്. അന്ന് 57,200 രൂപയായിരുന്നു പവന് വില.

ജനുവരി രണ്ടിന് വീണ്ടും നിരക്ക് വര്‍ധിച്ചു. അന്ന് 58,080 രൂപയിലാണ് വ്യാപാരം പുരോഗമിച്ചത്. എന്നാല്‍ ചെറു ആശ്വാസം സമ്മാനിച്ച് ജനുവരി നാലിന് സ്വര്‍ണവില 57,720 ആയി കുറയുകയും, ആ നിരക്ക് ഏഴാം തീയതി വരെ മാറ്റമില്ലാതെ തുടരുകയും ചെയ്തു. എന്നാല്‍ ആ സന്തോഷം അധികം നാള്‍ നീണ്ടുനിന്നില്ല. ജനുവരി എട്ടിന് 57,800 ആയി വീണ്ടും വര്‍ധനവ് രേഖപ്പെടുത്തി. ഒമ്പതിന് സ്വര്‍ണവില 58,000 കടന്നു. അന്ന് 58,080 രൂപയ്ക്കാണ് വ്യാപാരം പുരോഗമിച്ചത്.

പിന്നീട് 58,000ന് പിറകിലേക്ക് സ്വര്‍ണവില താഴ്ന്നിട്ടില്ല. 10ന് 58,280 ആയും വര്‍ധിച്ചു. തുടര്‍ന്ന് ക്രമാതീതമായി വര്‍ധിച്ചുകൊണ്ടിരുന്ന സ്വര്‍ണനിരക്ക് ജനുവരി 16ന് 59,000 കടന്നു. 16ന് 59,120 രൂപയാണ് രേഖപ്പെടുത്തിയത്. 17ന്-59600, 18, 19 തീയതികളില്‍-59480, 20, 21 തീയതികളില്‍-59600 എന്നിങ്ങനെയായിരുന്നു നിരക്ക്. ജനുവരി 22നാണ് ആഭരണപ്രേമികളെ ഞെട്ടിച്ച് സ്വര്‍ണവില 60,000 കടന്നത്.

Read Also : വെറും 100 രൂപ കൊണ്ട് 3 ലക്ഷം നേടാം; പോസ്റ്റ് ഓഫീസൊരുക്കുന്നു കിടിലന്‍ പദ്ധതികള്‍

ഇനിയും സ്വര്‍ണവില വര്‍ധിക്കുമെന്നാണ് നിലവിലെ ട്രെന്‍ഡ് സൂചിപ്പിക്കുന്നത്. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സാമ്പത്തിക നയങ്ങള്‍ സംബന്ധിച്ചുള്ള ആശങ്കകള്‍ സ്വര്‍ണവില വര്‍ധനവിന് പ്രധാന കാരണമാണെന്നാണ് വിലയിരുത്തല്‍. പാര്‍ലമെന്റില്‍ നാളെ കേന്ദ്രധനമന്ത്രി നിര്‍മലാ സീതാരാമന്‍ അവതരിപ്പിക്കുന്ന ബജറ്റും നിര്‍ണായകമാണ്. ബജറ്റില്‍ സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ കൂട്ടിയേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പ്രചരിക്കുന്നുണ്ട്. അങ്ങനെ സംഭവിച്ചാല്‍ അതും സ്വര്‍ണവില കൂടുതല്‍ വര്‍ധിക്കുന്നതിലേക്ക് നയിക്കും.