Gratuity: ഗ്രാറ്റുവിറ്റി എന്താണ്? ലഭിക്കുന്നത് ആർക്കൊക്കെ; അറിയേണ്ടതെല്ലാം

What is Gratuity: ഒരു ജീവനക്കാരന് അയാളുടെ വിരമിക്കല്‍, രാജി, മരണം, ഒരു അപകടം അല്ലെങ്കില്‍ രോഗം മൂലമുള്ള വൈകല്യം, വി.ആര്‍.എസ്, ജോലി അവസാനിപ്പിക്കേണ്ട സ്ഥിതി, പിരിച്ചുവിടല്‍ എന്നിവയ്ക്ക് ഗ്രാറ്റുവിറ്റി നല്‍കാന്‍ തൊഴിലുടമ ബാധ്യസ്ഥരാണ്.

Gratuity: ഗ്രാറ്റുവിറ്റി എന്താണ്? ലഭിക്കുന്നത് ആർക്കൊക്കെ; അറിയേണ്ടതെല്ലാം

പ്രതീകാത്മക ചിത്രം

Published: 

30 Jun 2025 | 07:28 PM

ജോലിയിൽ നിന്ന് വിരമിക്കുമ്പോഴോ അല്ലെങ്കിൽ ജോലി ഉപേക്ഷിക്കുമ്പോഴോ ജീവനക്കാർക്ക് ലഭിക്കുന്ന തുകയാണ് ​ഗ്രാറ്റുവിറ്റി. 1972 ലെ പേമെന്റ് ഓഫ് ഗ്രാറ്റുവിറ്റി ആക്ട് പ്രകാരം അഞ്ചു വര്‍ഷമോ അതില്‍ കൂടുതലോ ഒരു സ്ഥാപനത്തില്‍ സേവനമനുഷ്ഠിച്ചാല്‍, ഗ്രാറ്റുവിറ്റി ലഭിക്കാന്‍ അര്‍ഹതയുണ്ട്.

ആർക്കൊക്കെ ലഭിക്കും?

ഒരു ജീവനക്കാരന് അയാളുടെ വിരമിക്കല്‍, രാജി, മരണം, ഒരു അപകടം അല്ലെങ്കില്‍ രോഗം മൂലമുള്ള വൈകല്യം, വി.ആര്‍.എസ്, ജോലി അവസാനിപ്പിക്കേണ്ട സ്ഥിതി, പിരിച്ചുവിടല്‍ എന്നിവയ്ക്ക് ഗ്രാറ്റുവിറ്റി നല്‍കാന്‍ തൊഴിലുടമ ബാധ്യസ്ഥരാണ്.

ജീവനക്കാരൻ മരിച്ചാൽ നോമിനിക്കോ, ജീവനക്കാരന്റെ നിയമപരമായ അവകാശിക്കോ ഗ്രാറ്റുവിറ്റി ലഭിക്കും. ഫാക്ടറികൾ, എണ്ണപ്പാടങ്ങൾ, തോട്ടങ്ങൾ, തുറമുഖങ്ങൾ, ഖനികൾ, റെയിൽവേ, മോട്ടോർ ഗതാഗത സ്ഥാപനങ്ങൾ, ബിസിനസുകൾ, സ്റ്റോറുകൾ തുടങ്ങി 10ൽ കൂടുതൽ ജീവനക്കാരുള്ള സംഘടനകളും സ്ഥാപനങ്ങളും ഗ്രാറ്റുവിറ്റി നിയമത്തിന് വിധേയമാണ്.

ALSO READ: ട്രെയിൻ ബുക്കിം​ഗ് മുതൽ എടിഎം ഫീസ് വരെ; ജൂലൈയിൽ അടിമുടി മാറ്റങ്ങൾ

ഗ്രാറ്റുവിറ്റി ലഭിക്കാൻ…

ജോലി ചെയ്യുന്ന സ്ഥാപനം വിടുന്ന ദിവസം മുതൽ 30 ദിവസത്തിനുള്ളിൽ നിങ്ങൾക്ക് ഗ്രാറ്റുവിറ്റിക്കുള്ള അപേക്ഷ നൽകാവുന്നതാണ്. 30 ദിവസത്തിന് ശേഷം സമർപ്പിക്കുന്ന അപേക്ഷകളും തൊഴിലുടമയ്ക്ക് നിരസിക്കാൻ സാധിക്കില്ല. അപേക്ഷ ലഭിച്ച് 15 ദിവസത്തിനകം തൊഴിലുടമ കുടിശികയുള്ള തുകയും, പേമെന്റ് തീയതിയും അപേക്ഷകനെ അറിയിക്കേണ്ടതുണ്ട്. കൂടാതെ എന്തെങ്കിലും കാരണവശാൽ അപേക്ഷ നിരസിക്കുന്നുവെങ്കിൽ അതിന്റെ വ്യക്തമായ കാരണവും ജീവനക്കാരനെ തൊഴിലുടമ അറിയിക്കേണം.

ഗ്രാറ്റുവിറ്റി കണക്കാക്കുന്നത് എങ്ങനെ?

ഗ്രാറ്റുവിറ്റി കണക്കാക്കാൻ പൊതുവെ ഒരു ഫോർമുല ഉപയോഗിക്കാറുണ്ട്, (അവസാന ശമ്പളം) x (ജോലി ചെയ്ത വർഷങ്ങൾ) x (15/26).

ഗ്രീൻ ടീയിൽ നാരങ്ങ ചേർത്താൽ മരുന്നാകുമോ?
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തടാകത്തിലേക്ക് വീണ പാരാഗ്ലൈഡേഴ്‌സിനെ എസ്ഡിആര്‍എഫ് രക്ഷിക്കുന്നു; ഉത്തരാഖണ്ഡില്‍ സംഭവിച്ചത്‌
റോഡിലെ മഞ്ഞുനീക്കുന്നത് കണ്ടോ? ഹിമാചലിലെ ദൃശ്യങ്ങള്‍
പട്ടിക്കുട്ടനൊപ്പം ഉറങ്ങുന്ന രണ്ട് സുഹൃത്തുക്കൾ
9,500 അടി ഉയരത്തിൽ തീയണക്കാൻ എയർഫോഴ്സ്