Horlicks Success Story: ലോകമഹായുദ്ധത്തിൽ പട്ടാളക്കാരുടെ ശക്തി, ഇന്ന് ഇന്ത്യൻ അടുക്കളയിലും; ‘ഹോർലിക്‌സി’ന്റെ 152 വർഷത്തെ യാത്ര

Horlicks Success Story: ഇംഗ്ലണ്ടിലെ ഗ്ലൗസെസ്റ്റർഷെയറിൽ നിന്നുള്ള ബ്രിട്ടീഷ് വംശജരായ വില്യം ഹോർലിക്ക്, ജെയിംസും ഹോർ‌ലിക്ക് എന്നീ രണ്ട് സഹോദരന്മാരുടെ ആശയത്തിലാണ് ഹോർലിക്സിന്റെ പിറവി.

Horlicks Success Story: ലോകമഹായുദ്ധത്തിൽ പട്ടാളക്കാരുടെ ശക്തി, ഇന്ന് ഇന്ത്യൻ അടുക്കളയിലും; ഹോർലിക്‌സിന്റെ 152 വർഷത്തെ യാത്ര

Horlicks

Updated On: 

30 Jun 2025 22:10 PM

രണ്ട് സഹോദരന്മാരുടെ മനസിൽ ഉദിച്ച ആശയം, പിന്നീടത് ഒരു എനർജി ഡ്രിങ്ക് ആയി ലോകത്തിന്റെ വിവിധയിടങ്ങളിൽ പ്രശസ്തി ആർജിച്ചു. ഇന്ത്യയിലും ഈ ബ്രാൻഡ് സുപരിചിതം തന്നെയാണ്. 152 വർഷത്തെ പാരമ്പര്യമുള്ള ഹോ‍ർലിക്സിന്റെ കഥ അറിയാം…

152 വർഷത്തെ ചരിത്രവും പാരമ്പര്യവുമുള്ള ഒരു ബ്രാൻഡാണെങ്കിലും ചുരുക്കം ചില രാജ്യങ്ങളിൽ മാത്രമാണ് ഹോർലിക്സ് ശക്തമായിട്ടുള്ളത്. പ്രത്യേകിച്ച് ഇന്ത്യൻ വിപണിയിലാണ് ഹോ‍ർലിക്സിന്റെ വൻതോതിലുള്ള വിൽപ്പന നടക്കുന്നത്. ഇന്ത്യ ഒരു പ്രധാന വിപണിയാണെങ്കിലും, ഹോർലിക്‌സിന്റെ കഥ ആരംഭിക്കുന്നത് അങ്ങ് യുകെയിലാണ്.

ഹോർലിക്സിന്റെ പിറവി

ഇംഗ്ലണ്ടിലെ ഗ്ലൗസെസ്റ്റർഷെയറിൽ നിന്നുള്ള ബ്രിട്ടീഷ് വംശജരായ വില്യം ഹോർലിക്ക്, ജെയിംസും ഹോർ‌ലിക്ക് എന്നീ രണ്ട് സഹോദരന്മാരുടെ തലയിൽ ഉദിച്ച ആശയത്തിലാണ് ഹോർലിക്സിന്റെ പിറവി. ഒരു വെബ്‌സൈറ്റ് റിപ്പോർ‌ട്ട് പ്രകാരം, ഒരു രസതന്ത്രജ്ഞനായിരുന്നു ജെയിംസ്. കൊച്ചു കുട്ടികളുടെ ഭക്ഷണം ഉണ്ടാക്കുന്ന കമ്പനിയിലായിരുന്നു അദ്ദേഹത്തിന്റെ ജോലി. ഇളയ സഹോദരൻ വില്യം 1869-ൽ അമേരിക്കയിലേക്ക് കുടിയേറി. 1873-ൽ ജെയിംസും ചിക്കാഗോയിൽ സഹോദരനോടൊപ്പം ചേ‍ർന്നു. അതേ വർഷം തന്നെ, ഒരു മാൾട്ട് മിൽക്ക് ഡ്രിങ്ക് നിർമ്മിക്കുന്നതിനായി അവർ സ്വന്തമായി ഒരു കമ്പനി (ജെ & ഡബ്ല്യു ഹോർലിക്സ്) ആരംഭിച്ചു. അവർ അവരുടെ ഉൽപ്പന്നത്തെ ‘ഡയസ്റ്റോയിഡ്’ എന്ന് വിളിച്ചു.

ലോകമഹായുദ്ധം

ഒന്നാം ലോകമഹായുദ്ധകാലത്ത് വലിയ മാറ്റം സംഭവിച്ചു. ആ സമയത്ത്, എല്ലാ പട്ടാളക്കാരും അവരുടെ പോഷക പാനീയമായി ഹോർലിക്സ് ഉപയോഗിച്ചു. അങ്ങനെ, ബ്രിട്ടീഷ് പട്ടാളക്കാരാണ് ഹോർലിക്സ് ഇന്ത്യയിലേക്ക് കൊണ്ടുവന്നത്. അവർ അത് അവരുടെ പോഷക പാനീയമായി ഉപയോഗിക്കാൻ തുടങ്ങി. അതിനുശേഷം, ഇന്ത്യയിലെ ഉയർന്ന വർഗ്ഗ സമൂഹം അത് ഉപയോഗിക്കാൻ തുടങ്ങി. അവർ അത് വീട്ടിൽ ഉപയോഗിക്കാൻ തുടങ്ങി.

രണ്ടാം ലോകമഹായുദ്ധത്തിനുശേഷം, ഇന്ത്യയിൽ ഹോർലിക്സ് പ്രചാരത്തിലായി. എന്നാൽ ഉയർന്ന വർഗ്ഗക്കാരും മധ്യവർഗക്കാരും മാത്രം ഉപയോഗിക്കുന്ന ഒരു പാനീയമായി ഇത് തുടർന്നു. ആദ്യകാലങ്ങളിൽ, കുട്ടികൾ മാത്രമാണ് ഇത് ഉപയോഗിച്ചിരുന്നത്. ഒന്നാം ലോകമഹായുദ്ധസമയത്ത്, ഇത് മുതിർന്നവരും ഉപയോഗിച്ചിരുന്നു. 1969 ആയപ്പോഴേക്കും, ഹോർലിക്സ് വളരെ ജനപ്രിയമായി.

ജെയിംസ് ഹോർലിക്സിന്റെയും വില്യം ഹോർലിക്സിന്റെയും മരണശേഷം യുകെയിലെയും യുഎസിലെയും ബിസിനസുകൾ വിഭജിക്കപ്പെട്ടു.
1969 ൽ ബീച്ചാം ഗ്രൂപ്പ് ഹോർലിക്സ് വാങ്ങി. തുട‍ർന്ന്, ബീച്ചാം ഗ്രൂപ്പ് സ്മിത്ത്ക്ലൈൻ ബീച്ചമായും ഗ്ലാക്സോസ്മിത്ത്ക്ലൈൻ ബീച്ചമായും മാറി. ഇന്ന് ഹോർലിക്സ് യൂണിലിവർ (ഹിന്ദുസ്ഥാൻ ലിവർ) എന്ന മൾട്ടിനാഷണൽ ഭീമൻ കമ്പനിയുടെ ഭാ​ഗമാണ്.

ഹോർലിക്സിന്റെ ആസ്തി

ഏകദേശം 31,700 കോടി രൂപയ്ക്കാണ് ഹോ‍ർലിക്സിനെ ഹിന്ദുസ്ഥാൻ യൂനിലിവർ സ്വന്തമാക്കിയത്. നിലവിൽ ബ്രാൻഡിന്റെ മൂല്യം വ്യക്തമല്ല,
ഓരോ വർഷവും 1000–1500 കോടി രൂപയിലധികം വരുമാനം ഹോർലിക്സ് നൽകുന്നുണ്ടെന്നാണ് റിപ്പോ‍ർട്ട്. ഹെൽത്ത് ഫുഡ് ഡ്രിങ്ക് മേഖലയിൽ ഹോർലിക്സ് ഇന്ന് ഇന്ത്യയിൽ 40% മാർക്കറ്റ് ഷെയർ കൈവശം വച്ചിരിക്കുന്ന ശക്തമായ ബ്രാൻഡ് ആണ്.

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ