GST Price Cut: ജിഎസ്ടി തുണച്ചത് വീടിനായി ആശിച്ചവരെ; വന്‍വിലക്കുറവില്‍ വീടുവെക്കാം വാങ്ങാം

GST Benefits for Home Buyers: രാജ്യത്തെ പൗരന്മാര്‍ക്ക് വീട് വെക്കുന്നതിനായി ചെലവാകുന്ന തുകയില്‍ ചതുരശ്ര മീറ്ററിന് 1,000 രൂപ വരെയും കുറയും. പ്രധാനമന്ത്രി ആവാസ് യോജന പദ്ധതി വഴി എല്ലാവര്‍ക്കും വീടെന്ന ദൗത്യത്തിന് സഹായകമാകുന്ന വിധത്തിലാണ് ജിഎസ്ടിയില്‍ മാറ്റങ്ങള്‍ കൊണ്ടുവന്നത്.

GST Price Cut: ജിഎസ്ടി തുണച്ചത് വീടിനായി ആശിച്ചവരെ; വന്‍വിലക്കുറവില്‍ വീടുവെക്കാം വാങ്ങാം

പ്രതീകാത്മക ചിത്രം

Updated On: 

23 Sep 2025 | 04:02 PM

ജിഎസ്ടി പരിഷ്‌കാരങ്ങള്‍ സെപ്റ്റംബര്‍ 22 മുതല്‍ രാജ്യത്ത് പ്രാബല്യത്തില്‍ വന്നു. നിരവധി ഉത്പന്നങ്ങള്‍ക്കാണ് ഇതോടെ വിലയിടിഞ്ഞത്. അവശ്യ സാധനങ്ങളുടെയും, ഗൃഹോപകരണങ്ങളുടെയും, വാഹനങ്ങളുടെയുമെല്ലാം വില കുറഞ്ഞത് ജനങ്ങള്‍ക്കാകെ ആശ്വാസം പകരുന്നു. ഇവയ്‌ക്കെല്ലാം പുറമെ സ്വന്തമായി ഒരു വീട് വേണമെന്ന് ആഗ്രഹിക്കുന്നവര്‍ക്കും ജിഎസ്ടിയുടെ കരുതലുണ്ട്.

രാജ്യത്തെ പൗരന്മാര്‍ക്ക് വീട് വെക്കുന്നതിനായി ചെലവാകുന്ന തുകയില്‍ ചതുരശ്ര മീറ്ററിന് 1,000 രൂപ വരെയും കുറയും. പ്രധാനമന്ത്രി ആവാസ് യോജന പദ്ധതി വഴി എല്ലാവര്‍ക്കും വീടെന്ന ദൗത്യത്തിന് സഹായകമാകുന്ന വിധത്തിലാണ് ജിഎസ്ടിയില്‍ മാറ്റങ്ങള്‍ കൊണ്ടുവന്നത്.

എങ്ങനെ സഹായകമാകും?

വീട് നിര്‍മ്മിക്കാന്‍ ആവശ്യമായ സാധനങ്ങളില്‍ പ്രധാനപ്പെട്ടതാണ് സിമന്റ്. ഈ സിമന്റിന്റെ ജിഎസ്ടിയില്‍ കാര്യമായ ഇടിവാണ് സംഭവിച്ചത്. പുതിയ ജിഎസ്ടി നിരക്ക് പ്രകാരം സിമന്റ്, റെഡിമിക്‌സ് കോണ്‍ക്രീറ്റ് എന്നിവയ്ക്ക് 18 ശതമാനമാണ് ജിഎസ്ടി. ഇഷ്ടികകള്‍, ടൈലുകള്‍, മണല്‍ എന്നിവയുടെ ജിഎസ്ടി നേരത്തെ 18 ആയിരുന്നു. സെപ്റ്റംബര്‍ 22 മുതല്‍ 5 ശതമാനമാണിത്.

ഇതിന് പുറമെ പെയിന്റുകള്‍, വാര്‍ണീഷുകള്‍ എന്നിവയുടെ ജിഎസ്ടി 18 ശതമാനമയി. ഇവയുടെയെല്ലാം ജിഎസ്ടി കുറഞ്ഞതോടെ നിര്‍മ്മാണ ചെലവ് 3 മുതല്‍ 5 ശതമാനം വരെയാണ് കുറയുന്നത്. നേരത്തെ വാങ്ങിയ വിലയില്‍ നിന്ന് ഏകദേശം 115 ശതമാനത്തിന്റെ കുറവ് സംഭവിക്കുന്നു.

Also Read: 350cc Bike: 350 സിസി ബൈക്ക് വാങ്ങുന്നുണ്ടോ? വില കുറവിൽ സ്വന്തമാക്കാം, ജിഎസ്ടി പണിയാകില്ല

നിര്‍മ്മാണ ചെലവ് കുറയുന്നത് വീട് വെക്കുന്നവരെ മാത്രമല്ല സഹായിക്കുന്നത്, വീട് വാങ്ങാന്‍ ആഗ്രഹിക്കുന്നവരെ കൂടിയാണ്. വീടുകളുടെയും ഫ്‌ളാറ്റുകളുടെയും വില കുറയും. ഇത് ഒരു പരിധിവരെ ആളുകള്‍ക്ക് സഹായകമാകും.

എന്നാല്‍ ലക്ഷ്വറി, പ്രീമിയം ഉത്പന്നങ്ങളുടെ ജിഎസ്ടിയില്‍ കാര്യമായ മാറ്റങ്ങളില്ല. 40 ശതമാനമാണ് ഇവയുടെ ജിഎസ്ടി. അതിനാല്‍ അത്തരം ഭവനങ്ങള്‍ നോക്കുന്നവര്‍ക്ക് വിലയില്‍ ആശ്വാസമുണ്ടാകാനുള്ള സാധ്യത കുറവാണ്.

തൈര് എത്ര നാൾ വരെ ഫ്രിഡ്ജിൽ സൂക്ഷിക്കാം
പോത്തിറച്ചി എങ്ങനെ തിരിച്ചറിയാം?
ഷാരൂഖാന്റെ വാച്ചിന്റെ വില എത്ര? പ്രത്യേകതകൾ ഏറെ
കോളിഫ്‌ളവറില്‍ നിന്നും പുഴുവിനെ തുരത്താനുള്ള വഴിയിതാ
വയനാട് പനമരം മേഖലയിൽ കാട്ടാനക്കൂട്ടം ഇറങ്ങിയപ്പോൾ
അറസ്റ്റിലായ ഷിംജിതയെ മെഡിക്കൽ പരിശോധനയ്ക്ക് എത്തിച്ചപ്പോൾ
നിയന്ത്രണം വിട്ട കാർ ഡിവൈഡറിൽ ഇടിച്ച് കയറി
ആ ചേച്ചി പറഞ്ഞില്ലായിരുന്നെങ്കിലോ? ഇലക്ട്രിക് സ്കൂട്ടറിന് തീപിടിച്ചത് കണ്ടോ