EPF Withdrawal: വിവാഹത്തിന് വേണ്ടി പിഎഫ് തുക പിന്‍വലിക്കാന്‍ പ്ലാനുണ്ടോ? എങ്കില്‍ ഇക്കാര്യം അറിഞ്ഞിരിക്കണം
EPF Withdrawal Criteria: പിഎഫ് തുക ഉപയോഗിച്ച് വീട് നിര്‍മിക്കുമ്പോള്‍ വീടും സ്ഥലവും നിങ്ങളുടെയോ പങ്കാളിയുടെയോ അല്ലെങ്കില്‍ സംയുക്ത ഉടമസ്ഥതിയിലോ ആയിരിക്കണം. നിയമപരമായ പ്രശ്‌നങ്ങളൊന്നും തന്നെ വസ്തുവിന്റെ പേരില്‍ ഉണ്ടാകരുത്. 5 വര്‍ഷമെങ്കിലും കുറഞ്ഞത് ഇപിഎഫ് അംഗമായിരിക്കണം.
മറ്റ് നിക്ഷേപ പദ്ധതികളിലൊന്നും പണം നിക്ഷേപിക്കാന്‍ സാധിച്ചില്ലെങ്കിലും സാധാരണക്കാരെ സഹായിക്കുന്നത് പലപ്പോഴും എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് അഥവ ഇപിഎഫ് ആണ്. ഇതൊരു മികച്ച റിട്ടയര്‍മെന്റ് സേവിങ്‌സ് സ്‌കീം ആണെങ്കിലും പലപ്പോഴും ആളുകള്‍ വിവാഹം, വിദ്യഭ്യാസം, ആശുപത്രി ചെലവുകള്‍ എന്നിവയ്ക്ക് പിഎഫ് പിന്‍വലിക്കാറുണ്ട്.
പിഎഫ് പിന്‍വലിക്കുന്നതിന് അപേക്ഷിക്കുന്നതിന് മുമ്പ് യോഗ്യത, ലിമിറ്റുകള്‍, പിന്‍വലിക്കല്‍ റിട്ടയര്‍മെന്റ് സേവിങ്‌സില്‍ ഉണ്ടാക്കാനിടയുള്ള ആഘാതം തുടങ്ങിയ കാര്യങ്ങള്‍ അറിഞ്ഞിരിക്കണം.
വിവാഹത്തിനും വിദ്യാഭ്യാസത്തിനുമായി പിഎഫ് തുക പിന്‍വലിക്കണമെങ്കില്‍ ചുരുങ്ങിയത് ഏഴ് വര്‍ഷമെങ്കിലും നിങ്ങള്‍ ഇപിഎഫ് അംഗമായിരിക്കണം. പിലിശയുള്‍പ്പെടെ 50 ശതമാനമാണ് നിങ്ങള്‍ക്ക് പിന്‍വലിക്കാന്‍ സാധിക്കുന്നത്. വിവാഹം, വിദ്യാഭ്യാസം തുടങ്ങിയ ആവശ്യങ്ങള്‍ക്കായി ആകെ മൂന്ന് തവണ മാത്രമേ പണം പിന്‍വലിക്കാനാകൂ. നിങ്ങളുടെ വിവാഹം, സോഹദരങ്ങള്‍, മക്കള്‍ തുടങ്ങിയവരുടെ വിവാഹത്തിനും പണം പിന്‍വലിക്കാനാകും.




പിഎഫ് തുക ഉപയോഗിച്ച് വീട് നിര്‍മിക്കുമ്പോള്‍ വീടും സ്ഥലവും നിങ്ങളുടെയോ പങ്കാളിയുടെയോ അല്ലെങ്കില്‍ സംയുക്ത ഉടമസ്ഥതിയിലോ ആയിരിക്കണം. നിയമപരമായ പ്രശ്‌നങ്ങളൊന്നും തന്നെ വസ്തുവിന്റെ പേരില്‍ ഉണ്ടാകരുത്. 5 വര്‍ഷമെങ്കിലും കുറഞ്ഞത് ഇപിഎഫ് അംഗമായിരിക്കണം.
Also Read: PMAY-Urban: വീടെന്ന സ്വപ്നം നിറവേറാം, പിഎംഎവൈ-യു സമയപരിധി നീട്ടി, അപേക്ഷിക്കേണ്ടത് ഇങ്ങനെ…
ചികിത്സയ്ക്കായാണ് പണമെങ്കില്‍ ഇപിഎഫില്‍ അംഗമായ ഉടന്‍ തന്നെ ആണെങ്കിലും പണം പിന്‍വലിക്കാം. മെഡിക്കല്‍ ആവശ്യങ്ങള്‍ക്ക് പണം പിന്‍വലിക്കുന്നതിന് പരിധിയുമില്ല. എന്നാല്‍ നിങ്ങള്‍ക്ക് ലഭിക്കാവുന്ന പരമാവധി തുക ആറ് മാസത്തെ അടിസ്ഥാന ശമ്പളവും ക്ഷാമബത്തയും ആകെ പിഎഫ് ബാലന്‍സുമായിരിക്കും.