Post Office Savings Scheme: 100 രൂപയില്‍ ഭാവി ഭദ്രമാക്കാം; ലക്ഷങ്ങള്‍ സമ്പാദിക്കാന്‍ നിങ്ങള്‍ക്ക് കൂട്ടായി പോസ്റ്റ് ഓഫീസുണ്ട്‌

Post Office RD Benefits: പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതികളില്‍ ഏറ്റവും കൂടുതല്‍ പ്രചാരത്തിലുള്ള പദ്ധതിയാണ് റെക്കറിങ് ഡെപ്പോസിറ്റുകള്‍ അഥവ ആര്‍ഡി. പ്രതിദിനം 100 രൂപ മാറ്റി വെക്കുകയാണെങ്കില്‍ മികച്ച സമ്പാദ്യം ആര്‍ഡികള്‍ വഴി നിങ്ങള്‍ക്കും സ്വന്തമാക്കാന്‍ സാധിക്കുന്നതാണ്.

Post Office Savings Scheme: 100 രൂപയില്‍ ഭാവി ഭദ്രമാക്കാം; ലക്ഷങ്ങള്‍ സമ്പാദിക്കാന്‍ നിങ്ങള്‍ക്ക് കൂട്ടായി പോസ്റ്റ് ഓഫീസുണ്ട്‌

പ്രതീകാത്മക ചിത്രം

Published: 

24 Mar 2025 08:18 AM

സാധാരണക്കാരില്‍ സമ്പാദ്യശീലം വളര്‍ത്തുന്നതില്‍ പങ്കുവഹിക്കുന്നവയില്‍ പോസ്റ്റ് ഓഫീസുകളുടെ സ്ഥാനം വളരെ വലുതാണ്. നിരവധി പദ്ധതികളാണ് പോസ്റ്റ് ഓഫീസ് സാധാരണക്കാര്‍ക്കായി വിഭാവനം ചെയ്തിരിക്കുന്നത്. അപകട സാധ്യതയില്ലാതെ മികച്ച റിട്ടേണ്‍ ഉറപ്പാക്കിക്കൊണ്ട് നിക്ഷേപിക്കാന്‍ സാധിക്കും എന്നത് തന്നെയാണ് പോസ്റ്റ് ഓഫീസുകളുടെ പ്രത്യേകത.

പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതികളില്‍ ഏറ്റവും കൂടുതല്‍ പ്രചാരത്തിലുള്ള പദ്ധതിയാണ് റെക്കറിങ് ഡെപ്പോസിറ്റുകള്‍ അഥവ ആര്‍ഡി. പ്രതിദിനം 100 രൂപ മാറ്റി വെക്കുകയാണെങ്കില്‍ മികച്ച സമ്പാദ്യം ആര്‍ഡികള്‍ വഴി നിങ്ങള്‍ക്കും സ്വന്തമാക്കാന്‍ സാധിക്കുന്നതാണ്.

പ്രതിദിനം 100 രൂപ നിങ്ങള്‍ ആര്‍ഡിയിലേക്ക് മാറ്റിവെക്കുമ്പോള്‍ 3,000 രൂപയോളം ഒരു മാസത്തില്‍ നിക്ഷേപിക്കാന്‍ സാധിക്കും. അങ്ങനെ പ്രതിമാസം 3,000 രൂപ നിക്ഷേപിക്കുന്നതിലൂടെ ഒരു വര്‍ഷത്തിനുള്ളില്‍ നിങ്ങള്‍ സമാഹരിക്കുന്ന തുക 36,000 രൂപയാണ്. അഞ്ച് വര്‍ഷത്തിനുള്ളില്‍ നിങ്ങളുടെ ആകെ നിക്ഷേപം 1.80 ലക്ഷം രൂപയായിരിക്കും.

6.7 ശതമാനം പലിശയാണ് നിലവില്‍ ഈ പദ്ധതിക്ക് ലഭിക്കുന്നത്. അതിനാല്‍ അഞ്ച് വര്‍ഷത്തിനുള്ളില്‍ നിങ്ങള്‍ക്ക് പലിശയിനത്തില്‍ മാത്രം 34,097 രൂപ ലഭിക്കും. പദ്ധതിയുടെ കാലാവധി പൂര്‍ത്തിയാകുമ്പോള്‍ സമ്പാദ്യവും പലിശയും ഉള്‍പ്പെടെ നിങ്ങള്‍ക്ക് ആകെ 2,14,097 രൂപയാണ് ലഭിക്കുന്നത്.

Also Read: Post Office Savings Scheme: 70 രൂപ കൊണ്ട് മൂന്ന് ലക്ഷം റിട്ടേണോ! എന്നാലും ഇതെങ്ങനെ?

അഞ്ച് വര്‍ഷത്തെ നിക്ഷേപത്തിന് ശേഷം നിങ്ങള്‍ക്ക് പദ്ധതിയുടെ കാലാവധി നീട്ടാവുന്നതാണ്. മറ്റൊരു അഞ്ച് വര്‍ഷത്തേക്ക് കൂടി നിക്ഷേപിക്കുന്നത് വഴി നിങ്ങളുടെ സമ്പാദ്യവും വളരുന്നു. ഒറ്റയടിക്ക് വലിയ തുക നിക്ഷേപിച്ച് പണം സമ്പാദിക്കാന്‍ സാധിക്കാത്തവര്‍ക്ക് തിരഞ്ഞെടുക്കാന്‍ സാധിക്കുന്ന മികച്ച പദ്ധതിയാണ് പോസ്റ്റ് ഓഫീസ് ആര്‍ഡികള്‍.

അറിയിപ്പ്: മുകളില്‍ നല്‍കിയിരിക്കുന്നത് പൊതുവിവരത്തെ തുടര്‍ന്നുള്ള റിപ്പോര്‍ട്ടാണ്. അതിനാല്‍ തന്നെ അപകട സാധ്യത മനസിലാക്കി മാത്രം മുന്നോട്ടുപോവുക. അല്ലാതെയുണ്ടാകുന്ന സാമ്പത്തിക നഷ്ടങ്ങള്‍ക്ക് ടിവി9 മലയാളം ഉത്തരവാദിയായിരിക്കില്ല.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും