AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

iPhone 17 Pro vs SIP: ഐഫോണ്‍ 17 പ്രോ വേണോ സമ്പാദ്യം വേണോ? ഒന്നരലക്ഷം എസ്‌ഐപിയില്‍ ഇട്ടാല്‍ കോടികള്‍ നേട്ടം

SIP vs iPhone, 36 Month SIP Returns: ഫോണ്‍ വാങ്ങിക്കുന്നതിനായി പലരും തിരഞ്ഞെടുക്കുന്നത് പ്രതിമാസ തവണകളാണ് (ഇഎംഐ). എന്നാല്‍ ഫോണ്‍ വാങ്ങിക്കുന്നതിന് പകരം ഒരാള്‍ ഇതേ തുക നിക്ഷേപിക്കുകയാണെങ്കിലോ?

iPhone 17 Pro vs SIP: ഐഫോണ്‍ 17 പ്രോ വേണോ സമ്പാദ്യം വേണോ? ഒന്നരലക്ഷം എസ്‌ഐപിയില്‍ ഇട്ടാല്‍ കോടികള്‍ നേട്ടം
പ്രതീകാത്മക ചിത്രം Image Credit source: PTI
shiji-mk
Shiji M K | Updated On: 09 Oct 2025 21:50 PM

നല്ലൊരു ഫോണ്‍ വാങ്ങിക്കണം, എന്നാല്‍ പിന്നെ പുതുതായി വിപണിയിലെത്തിയ ഐഫോണ്‍ 17 പ്രോ മാക്‌സ് തന്നെ വാങ്ങിക്കാമെന്നാകും മനസില്‍? ഐഫോണ്‍ 17 പ്രോ മാക്‌സ് 256 ജിബി പതിപ്പ് വാങ്ങിക്കണമെങ്കില്‍ ഒരു ഇന്ത്യക്കാരന്‍ 1.5 ലക്ഷം രൂപയാണ് ചെലവഴിക്കേണ്ടത്. ഇന്ത്യയിലെ ഏറ്റവും വിലയേറിയ ഗാഡ്‌ജെറ്റുകളില്‍ ഒന്നാണ് നിലവില്‍ ഐഫോണ്‍ 17.

ഈ ഫോണ്‍ വാങ്ങിക്കുന്നതിനായി പലരും തിരഞ്ഞെടുക്കുന്നത് പ്രതിമാസ തവണകളാണ് (ഇഎംഐ). എന്നാല്‍ ഫോണ്‍ വാങ്ങിക്കുന്നതിന് പകരം ഒരാള്‍ ഇതേ തുക നിക്ഷേപിക്കുകയാണെങ്കിലോ? നിങ്ങളെടുക്കുന്ന ശരിയായ തീരുമാനം ഭാവിയില്‍ വന്‍ നേട്ടങ്ങള്‍ക്കായിരിക്കും കാരണമാകുന്നത്.

ഫോണ്‍ വേണ്ട നിക്ഷേപം മതി

ഐഫോണ്‍ 17 പ്രോ മാക്‌സ് നിങ്ങള്‍ 36 മാസത്തെ ഇഎംഐയിലാണ് വാങ്ങിക്കാന്‍ പദ്ധതിയിട്ടിരിക്കുന്നതെന്ന് കരുതൂ. ഏകദേശം 4,200 രൂപയായിരിക്കും ഇവിടെ നിങ്ങള്‍ പ്രതിമാസം അടയ്‌ക്കേണ്ടത്. ഈ തുക സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാന്‍ (എസ്‌ഐപി) വഴി നിക്ഷേപിക്കുകയാണെങ്കില്‍ വലിയ നേട്ടമാണ് ഉണ്ടാകാന്‍ പോകുന്നതെന്ന് ട്രേഡിങ് പ്ലാറ്റ്‌ഫോമായ ട്രേഡ്ജിനിയിലെ ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ ത്രിവേഷ് ഡി പറയുന്നു.

മൂന്ന് വര്‍ഷത്തേക്ക് 4,100 രൂപയായി പ്രതിമാസം എസ്‌ഐപിയില്‍ നിക്ഷേപം നടത്താം. 12 ശതമാനം ശരാശരി റിട്ടേണ്‍ നിങ്ങളുടെ നിക്ഷേപത്തിന് ലഭിക്കുന്നുവെന്ന് കരുതൂ, അങ്ങനെയെങ്കില്‍ ആകെ നിക്ഷേപം ഏകദേശം 1,76,600 രൂപ. ഇതിന് ലഭിക്കുന്ന വരുമാനം 29,000 രൂപയായിരിക്കും. ഗാഡ്‌ജെറ്റിന്റെ വില വര്‍ധിക്കുംതോറും ലഭിക്കുന്ന വരുമാനവും ഉയരുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നിക്ഷേപിക്കുന്നതാണോ നല്ലത്?

പ്രീമിയം ഗാഡ്‌ജെറ്റുകള്‍ വാങ്ങിക്കുന്നതിനോ അല്ലെങ്കില്‍ ആഡംബരത്തിനോ വേണ്ടി നിങ്ങള്‍ ചെലവഴിക്കുന്ന പണം ആ നിമിഷം മാത്രമായിരിക്കും സന്തോഷം നല്‍കുന്നത്. എന്നാല്‍ ദീര്‍ഘകാലത്തേക്ക് നടത്തുന്ന നിക്ഷേപം മികച്ച നേട്ടം വാഗ്ദാനം ചെയ്യുന്നു. ഏറ്റവും പുതിയ ഉപകരണം സ്വന്തമാക്കുന്നതിന്റെ സുഖം അധികനാള്‍ നീണ്ടുനില്‍ക്കില്ലെന്ന മുന്നറിയിപ്പും ത്രിവേഷ് നല്‍കുന്നുണ്ട്.

Also Read: Diwali Picks 2025: 25% വരെ നേട്ടം കൈവരിക്കാന്‍ സാധ്യത; 15 ഓഹരികള്‍ പരിചയപ്പെടുത്തി എസ്ബിഐ സെക്യൂരിറ്റീസ്

ഏത് ഫണ്ടുകള്‍ തിരഞ്ഞെടുക്കാം?

ചെറിയ രീതിയില്‍ നിക്ഷേപം ആരംഭിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഫ്‌ളെക്‌സി ക്യാപ് അല്ലെങ്കില്‍ മള്‍ട്ടി ക്യാപ് ഫണ്ടുകള്‍ പോലുള്ള മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപം നടത്താം. എന്നാല്‍ അഗ്രസീവ് ഹൈബ്രിഡ് ഫണ്ടുകളും മികച്ച ഓപ്ഷനായിരിക്കും. അഗ്രസീവ് ഹൈബ്രിഡ് ഫണ്ടുകളില്‍ ഇക്വിറ്റിയും ഡെറ്റും ഒരുപോലെ വരുന്നു. ഇത് നിക്ഷേപത്തില്‍ സന്തുലിതാവസ്ഥ വാഗ്ദാനം ചെയ്യുന്നുണ്ട്. ഓഹരികളില്‍ നിന്നുള്ള ഉയര്‍ച്ചയും കടത്തില്‍ നിന്നുള്ള സ്ഥിരതയും നിക്ഷേപകര്‍ക്ക് ഗുണം ചെയ്യുമെന്നും അദ്ദേഹം ഓര്‍മ്മിപ്പിക്കുന്നു.

അറിയിപ്പ്: മുകളില്‍ നല്‍കിയിരിക്കുന്നത് പൊതുവിവരത്തെ തുടര്‍ന്നുള്ള റിപ്പോര്‍ട്ടാണ്. അതിനാല്‍ തന്നെ അപകട സാധ്യത മനസിലാക്കി മാത്രം മുന്നോട്ടുപോവുക. അല്ലാതെയുണ്ടാകുന്ന സാമ്പത്തിക നഷ്ടങ്ങള്‍ക്ക് ടിവി9 മലയാളം ഉത്തരവാദിയായിരിക്കില്ല.