PF Calculator : 12000 രൂപ അടിസ്ഥാന ശമ്പളക്കാരന് റിട്ടയർ ചെയ്യുമ്പോൾ പിഎഫ് എത്ര കിട്ടും?
Epfo Calculation: അടിസ്ഥാന ശമ്പളത്തിൻ്റെയും ക്ഷാമബത്തയുടെയും നിശ്ചിത ശതമാനമാണ് ഇപിഎഫിലേക്ക് നിക്ഷേപിക്കുന്നത് നിലവിലെ നിയമപ്രകാരം ജീവനക്കാരനും തൊഴിലുടമയും ചേർന്നാണ് പിഎഫ് വിഹിതം അടക്കുന്നത്

PF Calculator | Getty Images
സാധാരണ മാസ ശമ്പളക്കാരൻ്റെ കൈത്താങ്ങാണ് പ്രൊവിഡൻ്റ് ഫണ്ട്. സംഘടിത മേഖലയിലെ തൊഴിലാളികൾക്ക് തങ്ങളുടെ സമ്പാദ്യമാണ് പിഎഫ്. അതു കൊണ്ട് തന്നെ കൃത്യാമായി പിഎഫ് ആനുകൂല്യങ്ങൾ കൈപ്പറ്റാനും എല്ലാവരും ശ്രദ്ധിക്കാറുണ്ട്. എംപ്ലോയീസ് പ്രൊവിഡൻ്റ് ഫണ്ട് ഓർഗനൈസേഷൻ ആണ് പിഎഫിൻ്റെ ഉത്തരവാദിത്തം.
നിലവിലെ നിയമപ്രകാരം ജീവനക്കാരനും തൊഴിലുടമയും ചേർന്നാണ് (കമ്പനി) ഇപിഎഫിലേക്ക് നിക്ഷേപിക്കുന്നത്. അടിസ്ഥാന ശമ്പളത്തിൻ്റെയും ക്ഷാമബത്തയുടെയും നിശ്ചിത ശതമാനമാണ് പിഎഫ് വിഹിതം. എല്ലാ വർഷവും പിഎഫ് പലിശ നിരക്കുകളിൽ മാറ്റം വരുത്താറുണ്ട്. 2023-24 സാമ്പത്തിക വർഷത്തിലെ പിഎഫിൻ്റെ പലിശ പ്രതിവർഷം 8.25 ശതമാനമാണ്.
12,000 രൂപ ശമ്പളം
ജോലിയിൽ നിന്നും വിരമിക്കുമ്പോൾ വലിയൊരു തുക സമ്പാദിക്കാനും കയ്യിൽ മിച്ചം പിടിക്കാനും സാധിക്കുന്ന ഒന്നാണ് പിഎഫ്. ഇത്തരത്തിൽ ഒരു കുറഞ്ഞ ശമ്പളക്കാരന് പിഎഫിൽ നിന്നും എത്ര രൂപ ലഭിക്കും എന്ന് നോക്കാം. നിങ്ങളുടെ അടിസ്ഥാന ശമ്പളം (+DA) 12,000 രൂപയാണെന്ന് കരുതുക.
നിങ്ങൾക്ക് 25 വയസ്സ് പ്രായമുണ്ടെങ്കിൽ, വിരമിക്കുമ്പോൾ ഏകദേശം 87 ലക്ഷം റിട്ടയർമെൻ്റ് ഫണ്ടായി ലഭിക്കും. 8.25 ശതമാനം വാർഷിക പലിശ നിരക്കും ശരാശരി 5 ശതമാനം വാർഷിക ശമ്പള വർദ്ധന എന്നിവ അടിസ്ഥാനമാക്കിയുള്ള നിരക്കാണിത്. പലിശ നിരക്ക് ശമ്പള വർദ്ധന എന്നിവയിൽ മാറ്റം വന്നാൽ കണക്കുകളും മാറാം.
കണക്ക് കൂട്ടുന്നത്
അടിസ്ഥാന ശമ്പളം + DA = 12,000 രൂപ
നിലവിലെ പ്രായം= 25 വയസ്സ്
വിരമിക്കൽ പ്രായം= 60 വയസ്സ്
ജീവനക്കാരുടെ പ്രതിമാസ വിഹിതം= 12%
തൊഴിലുടമയുടെ പ്രതിമാസ സംഭാവന= 3.67%
EPF-ൻ്റെ പലിശ = 8.25% pa
വാർഷിക ശരാശരി ശമ്പള വളർച്ച = 5%
റിട്ടയർമെൻ്റിലെ മെച്യുരിറ്റി ഫണ്ട് = 86,90,310 രൂപ (ആകെ സംഭാവന 21,62,568 രൂപയാണ്, പലിശ 65,27,742 രൂപ.)
പെൻഷനും, പിഎഫും
ജീവനക്കാരൻ്റെ അടിസ്ഥാന ശമ്പളത്തിൻ്റെ (+DA) 12% ആണ് ഇപിഎഫ് അക്കൗണ്ടിൽ നിക്ഷേപിക്കുന്നത്. 12% തുക രണ്ട് ഭാഗങ്ങളായാണ് നിക്ഷേപിക്കുന്നത്.8.33% ജീവനക്കാരുടെ പെൻഷൻ അക്കൗണ്ടിലും ബാക്കി 3.67% ഇപിഎഫ് അക്കൗണ്ടിലുമാണ് നിക്ഷേപിക്കുന്നത്. 15,000 രൂപയിൽ താഴെ അടിസ്ഥാന ശമ്പളമുള്ള ജീവനക്കാർ ഈ പദ്ധതിയിൽ ചേരണം.