5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Health Insurance Policy: മികച്ച ഹെൽത്ത് ഇൻഷുറൻസ് പോളിസി എങ്ങനെ തിരഞ്ഞെടുക്കാം? ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ…

Health Insurance Policy: ആരോഗ്യസംബന്ധമായ ആവശ്യങ്ങൾ, ബജറ്റ് എന്നിവയ്ക്ക് അനുയോജ്യമായ രീതിയിലാണ് പോളിസി തെരഞ്ഞെടുക്കേണ്ടത്. ആയുർവേദം, ഹോമിയോപ്പതി എന്നിവയ്ക്ക് മുൻഗണന നൽകുന്നവർ അത്തരം പോളിസികൾ തിരഞ്ഞെടുക്കുക. മികച്ച ഹെൽത്ത് ഇൻഷുറൻസ് പോളിസികൾ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ....

Health Insurance Policy: മികച്ച ഹെൽത്ത് ഇൻഷുറൻസ് പോളിസി എങ്ങനെ തിരഞ്ഞെടുക്കാം? ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ…
Represental Image (Credits: Social Media)Image Credit source: social media
nithya
Nithya Vinu | Published: 12 Mar 2025 11:35 AM

വർധിച്ചുവരുന്ന ജീവിതശൈലി രോഗങ്ങൾ ഉയർത്തുന്നത് വലിയ വെല്ലുവിളിയാണ്. ചികിത്സ ചെലവുകൾ ദിവസംപ്രതി കൂടുന്നു. വരുന്നു. ഇതെല്ലാം നിത്യജീവിതത്തിൽ ആരോഗ്യ ഇൻഷുറൻസ് പോളിസികളുടെ പ്രാധാന്യ വർദ്ധിപ്പിക്കുന്നു. രാജ്യത്ത് നിരവധി ഇൻഷുറൻസ് പോളിസികൾ ലഭ്യമാണ്. എന്നാൽ ഇവയിൽ നിന്ന് ഏറ്റവും മികച്ചത് തിരഞ്ഞെടുക്കുക എന്നത് പ്രയാസകരമായ കാര്യമാണ്. ഒരു വ്യക്തി അയാളുടെ ആരോഗ്യസംബന്ധമായ ആവശ്യങ്ങൾ, ബജറ്റ് എന്നിവയ്ക്ക് അനുയോജ്യമായ രീതിയിലാണ് പോളിസി തെരഞ്ഞെടുക്കേണ്ടത്. മികച്ച ഹെൽത്ത് ഇൻഷുറൻസ് പോളിസികൾ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ പരിശോധിക്കാം.

നിബന്ധനകൾ
പോളിസിയുമായി ബന്ധപ്പെട്ട നിബന്ധനകൾ ശ്രദ്ധയോടെ വായിക്കുക. വ്യവസ്ഥകൾ, മാനദണ്ഡങ്ങൾ, കവറേജ് പരിധി, എക്സ്ക്ലൂഷൻസ് വെയിറ്റിംഗ് പീരിയഡ്, ക്ലെയിം സംബന്ധിച്ച വിവരങ്ങൾ മനസിലാക്കുന്നത് ഭാവിയിൽ മറ്റ് പ്രശ്നങ്ങൾ വരാതെ ​ഗുണം ചെയ്യും.

ശരിയായ കവറേജ്
ഹെൽത്ത് ഇൻഷുറൻസ് പോളിസിയിലൂടെ പ്രീഹോസ്പിറ്റലൈസേഷൻ,, ഡേ കെയർ, ട്രാൻസ്പോർട്ടേഷൻ തുടങ്ങിയ ചികിത്സ ചെലവുകൾ കവർ ചെയ്യപ്പെടുന്നുണ്ട്. ഒരു കുടുംബത്തിനു വേണ്ടിയുള്ള പോളിസിയാണ് തിരഞ്ഞെടുക്കുന്നത് എങ്കിൽ ഓരോ അംഗത്തിന്റെയും ആവശ്യത്തിനനുസരിച്ച് തീരുമാനമെടുക്കുക.

പ്രീമിയം
ഹെൽത്ത് ഇൻഷുറൻസ് പോളിസിയുടെ തുക നോക്കുന്നതിനു മുൻപ് മറ്റ് പ്ലാൻ ആനുകൂല്യങ്ങൾ പരിശോധിക്കേണ്ടതാണ്. പ്രീമിയം നിരക്കുകൾ താങ്ങാൻ ആവുന്നതാണെന്ന് ഉറപ്പാക്കുക. അതേസമയം പ്രീമിയം മാത്രം നോക്കി പോളിസി എടുക്കരുത്. പ്രീമിയം കുറയുമ്പോൾ സേവനങ്ങൾ കുറയാനും സാധ്യതയുണ്ട്. ഇൻഷുറൻസ് കമ്പനിക്ക് നിങ്ങളുടെ സമീപ പ്രദേശത്തെ ആശുപത്രിയുമായി ധാരണ ഉണ്ടോയെന്ന് അറിഞ്ഞിരിക്കണം.

ALSO READ: ദേ വെറും 250 രൂപ മതി 2.5 കോടി നേടാന്‍; പണം പെറ്റുപെരുകും എസ്‌ഐപിയിലൂടെ

കുടുംബപോളിസികൾ
വ്യക്തിഗത പോളിസിക്ക് പകരം കുടുംബ പോളിസികൾക്ക് മുൻഗണന നൽകുക. കുറഞ്ഞ നിരക്കിൽ കൂടുതൽ ആനുകൂല്യങ്ങൾ ഇതിൽ ലഭിക്കുന്നതാണ്.

പോളിസി റിവ്യൂ
ആ ജീവനാന്തം പുതുക്കാവുന്ന പോളിസികൾക്ക് പ്രാധാന്യം നൽകുക. പോളിസികൾ ആരംഭിക്കുന്നതിനു മുൻപ് എത്ര വർഷം കവറേജ് ലഭിക്കും എന്നത് പരിശോധിക്കുക. കാലക്രമേണ പോളിസി റിവ്യൂ ചെയ്യുകയും അനുയോജ്യമായ വിധത്തിൽ കവറേജ് ഉയർത്തുകയും ചെയ്യുക. കൂടാതെ ഇൻഷുറൻസ് കമ്പനി ആകെ ലഭിച്ച ക്ലൈമുകൾ എത്രത്തോളം സെറ്റിൽ ചെയ്തിട്ടുണ്ടെന്ന് പരിശോധിക്കേണ്ടത് പ്രധാനമാണ്. ഉയർന്ന ക്ലെയിം സെറ്റപ്പ് ചെയ്യുന്ന കമ്പനികൾക്ക് മുൻഗണന നൽകുക.

കവറേജ് എടുക്കുന്നവർ മുൻഗണന നൽകുന്ന ഡോക്ടർമാർ ഹോസ്പിറ്റലുകൾ സ്പെഷ്യലിസ്റ്റുകൾ എന്നിവ നെറ്റ്‌വർക്ക് ഉൾപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കുക. അത്തരം പൊളിസികൾ തിരഞ്ഞെടുക്കുക. ഭൂരിഭാഗം പോളിസികളിലും കവറേജ് ലഭ്യമാകുന്നതിന് മുൻപ് ഒരു നിശ്ചിതകാലത്തെ ഏറ്റവും പീരിയഡ് ഉണ്ടാകാറുണ്ട്. ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. വർഷംതോറും നിങ്ങളുടെ ആരോ​ഗ്യസ്ഥിതി മാറിക്കൊണ്ടിരിക്കും. അതിനാൽ എല്ലാവർഷവും പോളിസി റിവ്യൂ ചെയ്യാൻ ശ്രമിക്കുക.

മുൻ​ഗണന
ആയുര്‍വേദം, ഹോമിയോപ്പതി എന്നിവയ്ക്കാണ് പ്രാധാന്യം നല്‍കുന്നതെങ്കില്‍ അത്തരം കവറേജുകൾ നൽകുന്ന പോളിസികൾ തിരഞ്ഞെടുക്കുക.