Credit Card Fraud: ക്രെഡിറ്റ് കാര്‍ഡ് തട്ടിപ്പുകളെ തടയേണ്ടേ? ഉപയോക്താക്കള്‍ നിര്‍ബന്ധമായും ഇവ അറിഞ്ഞിരിക്കണം

How To Prevent Credit Card Fraud: ഫോണ്‍ കോളിലൂടെ വിവരങ്ങള്‍ തേടികൊണ്ടാണ് പ്രധാനമായും ക്രെഡിറ്റ് കാര്‍ഡ് തട്ടിപ്പുകള്‍ നടക്കുന്നത്. ഇങ്ങനെ നിങ്ങളെ ആരെങ്കിലും വിളിക്കുകയാണെങ്കില്‍ അത് ആരാണെന്ന് സ്ഥിരീകരിക്കുക. ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍, സിവിവി, ഒടിപി തുടങ്ങിയ അയാളുമായി പങ്കുവെക്കരുത്.

Credit Card Fraud: ക്രെഡിറ്റ് കാര്‍ഡ് തട്ടിപ്പുകളെ തടയേണ്ടേ? ഉപയോക്താക്കള്‍ നിര്‍ബന്ധമായും ഇവ അറിഞ്ഞിരിക്കണം

പ്രതീകാത്മക ചിത്രം

Published: 

01 May 2025 16:14 PM

ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നവരുടെ എണ്ണം നമ്മുടെ രാജ്യത്ത് വര്‍ധിച്ച് വരികയാണ്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തുവിട്ട കണക്ക് പ്രകാരം ഇന്ത്യയില്‍ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നവരുടെ എണ്ണം 11 കോടി കവിഞ്ഞു. അതിനനുസരിച്ച് തട്ടിപ്പുകളുടെ എണ്ണത്തിലും വര്‍ധനവുണ്ടാകുന്നുണ്ട്.

ക്രെഡിറ്റ് കാര്‍ഡ് തട്ടിപ്പുകളില്‍ നിന്നും സ്വയം സംരക്ഷണം നേടുന്നതിനായി ഉപയോക്താക്കള്‍ ചില കാര്യങ്ങള്‍ മനസിലാക്കേണ്ടത് പ്രധാനമാണ്.

ഫോണ്‍ കോളിലൂടെ വിവരങ്ങള്‍ തേടികൊണ്ടാണ് പ്രധാനമായും ക്രെഡിറ്റ് കാര്‍ഡ് തട്ടിപ്പുകള്‍ നടക്കുന്നത്. ഇങ്ങനെ നിങ്ങളെ ആരെങ്കിലും വിളിക്കുകയാണെങ്കില്‍ അത് ആരാണെന്ന് സ്ഥിരീകരിക്കുക. ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍, സിവിവി, ഒടിപി തുടങ്ങിയ അയാളുമായി പങ്കുവെക്കരുത്.

ക്രെഡിറ്റ് കാര്‍ഡുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ ആരുമായും കോളിലൂടെയോ വീഡിയോ കോളിലൂടെയോ വെളിപ്പെടുത്തരുത്. മാത്രമല്ല നിങ്ങളുടെ ബാങ്കിടപാടുകള്‍ കൃത്യസമയത്ത് നിരീക്ഷിക്കുകയും അനധികൃത ഇടപാട് ശ്രദ്ധയില്‍പ്പെട്ടാല്‍ റിപ്പോര്‍ട്ട് ചെയ്യുകയും വേണം.

നിങ്ങളുടെ വിവരങ്ങള്‍ സുരക്ഷിതമാക്കുന്നതിനായി പാസ്വേഡുകള്‍, ബയോമെട്രിക്‌സ് തുടങ്ങിയ ഉപയോഗിക്കാം. ടു ഫാക്ടര്‍ ഒഥന്റിഫിക്കേഷന്‍ പോലുള്ള നൂതന സംവിധാനങ്ങള്‍ പ്രയോജനപ്പെടുത്താന്‍ സാധിക്കുമെങ്കില്‍ അതും ക്രമീകരിക്കാം.

Also Read: UPI Circle: ബാങ്ക് അക്കൗണ്ട് ഇല്ലെങ്കിലും ഡിജിറ്റല്‍ പേമെന്റ് നടത്താം; എന്താണ് യുപിഐ സർക്കിൾ?

നിങ്ങള്‍ക്കുണ്ടാകുന്ന ഏതൊരു സംശയവും ബാങ്കുമായി നേരിട്ട് ബന്ധപ്പെട്ട് ലഘൂകരിക്കാവുന്നതാണ്. ബാങ്കുകള്‍ ഒരിക്കലും ഒടിപിയോ വ്യക്തിഗത വിവരങ്ങളോ ചോദിച്ച് വിളിക്കില്ലെന്ന് അറിഞ്ഞിരിക്കൂ.

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ
അമ്മ ഗൊറില്ലയും, കുഞ്ഞും
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്