5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Grocery Bill Reducing Tips: പലചരക്ക് ബില്ലുകള്‍ കുറയ്ക്കാന്‍ ക്രെഡിറ്റ് കാര്‍ഡ് സഹായിക്കും; വഴികള്‍ ഇതാ

Using Credits Cards To Reduce Grocery Bill: ശരിയായ ക്രെഡിറ്റ് കാര്‍ഡ് തന്ത്രം ഉപയോഗിച്ചുകൊണ്ട് പ്രതിമാസ പലചരക്ക് ബില്ലുകളില്‍ കുറവ് വരുത്താന്‍ സാധിക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. പല ക്രെഡിറ്റ് കാര്‍ഡുകളും ക്യാഷ്ബാക്ക്, റിവാര്‍ഡ് പോയിന്റുകള്‍, പലചരക്ക് തുടങ്ങിയ കിഴിവുകള്‍ ഉപഭോക്താക്കള്‍ക്കായി വാഗ്ദാനം ചെയ്യുന്നുണ്ട്.

Grocery Bill Reducing Tips: പലചരക്ക് ബില്ലുകള്‍ കുറയ്ക്കാന്‍ ക്രെഡിറ്റ് കാര്‍ഡ് സഹായിക്കും; വഴികള്‍ ഇതാ
ക്രെഡിറ്റ് കാര്‍ഡ്‌ Image Credit source: Virojt Changyencham/Getty Images Creative
shiji-mk
Shiji M K | Published: 13 Mar 2025 20:08 PM

ഓരോ മാസവും പ്രതീക്ഷിക്കാതെ എത്തുന്ന ചെലവുകള്‍ നമ്മളുടെ സാമ്പത്തിക സ്ഥിതിയെ ആകെ താളം തെറ്റിക്കാറുണ്ടല്ലേ? എന്തെല്ലാം കാര്യങ്ങള്‍ മാറ്റിവെച്ചാലും വീട്ടിലേക്ക് പലചരക്ക്, പച്ചക്കറി സാധനങ്ങള്‍ വാങ്ങിക്കാതിരിക്കാന്‍ സാധിക്കില്ല. സാധനങ്ങളുടെയെല്ലാം വില ദിനംപ്രതി ഉയരുന്നതുകൊണ്ട് തന്നെ കിട്ടുന്ന ശമ്പളത്തില്‍ നിന്നും നല്ലൊരു തുക പോകുന്നത് വീട്ടുസാധനങ്ങള്‍ വാങ്ങിക്കുന്നതിലേക്കായിരിക്കും.

എന്നാല്‍ ശരിയായ ക്രെഡിറ്റ് കാര്‍ഡ് തന്ത്രം ഉപയോഗിച്ചുകൊണ്ട് പ്രതിമാസ പലചരക്ക് ബില്ലുകളില്‍ കുറവ് വരുത്താന്‍ സാധിക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. പല ക്രെഡിറ്റ് കാര്‍ഡുകളും ക്യാഷ്ബാക്ക്, റിവാര്‍ഡ് പോയിന്റുകള്‍, പലചരക്ക് തുടങ്ങിയ കിഴിവുകള്‍ ഉപഭോക്താക്കള്‍ക്കായി വാഗ്ദാനം ചെയ്യുന്നുണ്ട്. എങ്ങനെയാണ് ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് പലചരക്ക് ബില്‍ കുറയ്ക്കുന്നതെന്ന് നോക്കാം.

റിവാര്‍ഡുകളുള്ള ക്രെഡിറ്റ് കാര്‍ഡ് തിരഞ്ഞെടുക്കാം

ഓരോ ക്രെഡിറ്റ് കാര്‍ഡുകളും പലതരത്തിലുള്ള ആനുകൂല്യങ്ങളാണ് ഉപഭോക്താക്കള്‍ക്ക് വാഗ്ദാനം ചെയ്യുന്നത്. സൂപ്പര്‍മാര്‍ക്കറ്റുകളിലും പലചരക്ക് കടകളിലും ക്യാഷ്ബാക്കോ പോയിന്റുകളോ നല്‍കുന്ന പ്രത്യേകതരം ക്രെഡിറ്റ് കാര്‍ഡുകളും ഇന്ന് ലഭ്യമാണ്. അതിനാല്‍ തന്നെ വ്യത്യസ്തങ്ങളായ ക്രെഡിറ്റ് കാര്‍ഡുകള്‍ താരതമ്യം ചെയ്തതിന് ശേഷം മാത്രം തിരഞ്ഞെടുക്കുന്നതാണ് നല്ലത്.

വ്യാപാര കിഴിവുകള്‍

പല ക്രെഡിറ്റ് കാര്‍ഡുകളും സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖലകള്‍ അല്ലെങ്കില്‍ പലചരക്ക് കടകളുമായി പങ്കാളിത്തത്തില്‍ ഏര്‍പ്പെടാറുണ്ട്. അതിനാല്‍ തന്നെ പ്രത്യേക കിഴിവുകള്‍, അധിക ക്യാഷ്ബാക്ക്, റിവാര്‍ഡ് പോയിന്റുകള്‍ എന്നിവ അതുവഴി ലഭിക്കും. പങ്കാളി സ്റ്റോറുകള്‍ വഴി ഷോപ്പിങ് നടത്തുമ്പോഴാണ് നിങ്ങള്‍ക്ക് ഇത്തരം ആനുകൂല്യങ്ങള്‍ ലഭിക്കുന്നത്.

ക്യാഷ്ബാക്ക്

ചെലവിന്റെ ഒരു ശതമാനം ക്യാഷ്ബാക്ക് ലഭിക്കുകയാണെങ്കില്‍ നിങ്ങള്‍ക്ക് അത് ഗുണം ചെയ്യും. മൊത്തത്തിലുള്ള ചെലവുകള്‍ കുറയ്ക്കുന്നതിനായി റിവാര്‍ഡ് പോയിന്റുകളേക്കാള്‍ നല്ലത് ക്യാഷ്ബാക്കുകളാണ്. പലചരക്ക് സാധനങ്ങള്‍ വാങ്ങിക്കുമ്പോള്‍ ഉയര്‍ന്ന ക്യാഷ്ബാക്ക് നിരക്ക് നല്‍കുന്ന ക്രെഡിറ്റ് കാര്‍ഡ് തിരഞ്ഞെടുക്കുന്നതാണ് നല്ലത്.

Also Read: Credit Card: ക്രെഡിറ്റ് കാര്‍ഡ് അപേക്ഷ നിരസിച്ചോ? കാരണങ്ങള്‍ ഇവയാകാം

റിവാര്‍ഡ് പോയിന്റുകള്‍

സമാഹരിച്ച റിവാര്‍ഡ് പോയിന്റുകള്‍ ബുദ്ധിപൂര്‍വം ഉപയോഗിക്കുക എന്നതാണ് മറ്റൊരു കാര്യം. പോയിന്റുകള്‍ കാലഹരണപ്പെട്ട് പോകുന്നതിന് മുമ്പ് അവ ഉപയോഗിക്കുക.

ഓഫറുകള്‍

പല ക്രെഡിറ്റ് കാര്‍ഡ് കമ്പനികളും പ്രൊമോഷണല്‍ ഓഫറുകള്‍ നല്‍കാറുണ്ട്. ആ സമയത്ത് അധിക കിഴിവുകള്‍, ക്യാഷ്ബാക്ക്, റിവാര്‍ഡ് പോയിന്റുകള്‍ എന്നിവ ലഭിക്കും. ഉത്സവ സീസണുകള്‍, അവധി ദിനങ്ങള്‍ തുടങ്ങിയവയിലാണ് ഇത്തരം ഓഫറുകള്‍ ഉണ്ടാകാറുള്ളത്. ഇവ പരമാവധി പ്രയോജനപ്പെടുത്താന്‍ ശ്രദ്ധിക്കുക.

അറിയിപ്പ്: മുകളില്‍ നല്‍കിയിരിക്കുന്നത് പൊതുവിവരത്തെ തുടര്‍ന്നുള്ള റിപ്പോര്‍ട്ടാണ്. അപകട സാധ്യതകള്‍ മനസിലാക്കിയതിന് ശേഷം മാത്രം മുന്നോട്ടുപോവുക. നിങ്ങള്‍ക്കുണ്ടാകുന്ന സാമ്പത്തിക നഷ്ടങ്ങള്‍ക്ക് ടിവി9 മലയാളം ഉത്തരവാദിയായിരിക്കില്ല.