FD Interest Rates: ആക്‌സിസ് വേണോ ഐസിഐസിഐ വേണോ? ഫിക്‌സഡിന് ഇനി അല്‍പം ജാഗ്രതയാകാം
ICICI vs Axis Bank FD Interest Rate: രാജ്യത്തെ പ്രമുഖ സ്വകാര്യ ബാങ്കുകളായ ഐസിഐസിഐ, ആക്‌സിസ് ബാങ്ക് തുടങ്ങിയവയും തങ്ങളുടെ പലിശ നിരക്കില്‍ കാര്യമായ മാറ്റങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട്. ആക്‌സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക് എന്നിവ നിലവില്‍ ഫിക്‌സഡ് ഡെപ്പോസിറ്റുകള്‍ക്ക് ഉപഭോക്താക്കള്‍ക്ക് വാഗ്ദാനം ചെയ്യുന്ന പലിശ നിരക്കുകള്‍ പരിശോധിക്കാം.

പ്രതീകാത്മക ചിത്രം
സ്ഥിര നിക്ഷേപം ഇടുന്നതിന് മുമ്പ് നമ്മള്‍ ബാങ്കുകളുടെ പലിശ നിരക്കുകള്‍ തമ്മില്‍ താരതമ്യം ചെയ്ത് നോക്കാറുണ്ട്. എന്നാല്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ റിപ്പോ നിരക്ക് 50 ബേസിസ് പോയിന്റുകള്‍ കുറച്ചതോടെ വലിയ മാറ്റങ്ങളാണ് ബാങ്കിങ് രംഗത്ത് വന്ന് ചേര്‍ന്നിരിക്കുന്നത്. പലിശ നിരക്കുകള്‍ കുറച്ചാണ് ബാങ്കുകള്‍ ഉപഭോക്താക്കളെ ഞെട്ടിച്ചിരിക്കുന്നത്.
രാജ്യത്തെ പ്രമുഖ സ്വകാര്യ ബാങ്കുകളായ ഐസിഐസിഐ, ആക്‌സിസ് ബാങ്ക് തുടങ്ങിയവയും തങ്ങളുടെ പലിശ നിരക്കില്‍ കാര്യമായ മാറ്റങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട്. ആക്‌സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക് എന്നിവ നിലവില്‍ ഫിക്‌സഡ് ഡെപ്പോസിറ്റുകള്‍ക്ക് ഉപഭോക്താക്കള്‍ക്ക് വാഗ്ദാനം ചെയ്യുന്ന പലിശ നിരക്കുകള്‍ പരിശോധിക്കാം. മൂന്ന് കോടിയില്‍ താഴെയുള്ള നിക്ഷേപങ്ങള്‍ക്ക് ബാങ്കുകള്‍ നല്‍കുന്ന പലിശയാണ് ചുവടെ കൊടുത്തിരിക്കുന്നത്.
ആക്‌സിസ് ബാങ്ക്
- 7 ദിവസം മുതല്‍ 14 ദിവസം വരെ- സാധാരണക്കാര്‍ക്ക് 3.00 ശതമാനം, മുതിര്‍ന്ന പൗരന്മാര്‍ക്ക് 3.50 ശതമാനം
- 15 ദിവസം മുതല്‍ 29 ദിവസം വരെ- സാധാരണക്കാര്‍ക്ക് 3.00 ശതമാനം, മുതിര്‍ന്ന പൗരന്മാര്‍ക്ക് 3.50 ശതമാനം
- 30 ദിവസം മുതല്‍ 45 ദിവസം വരെ- സാധാരണക്കാര്‍ക്ക് 3.25 ശതമാനം, മുതിര്‍ന്ന പൗരന്മാര്‍ക്ക് 3.75 ശതമാനം
- 46 ദിവസം മുതല്‍ 60 ദിവസം വരെ- പൊതുജനങ്ങള്‍ക്ക് 4.00 ശതമാനം, മുതിര്‍ന്ന പൗരന്മാര്‍ക്ക് 4.50 ശതമാനം
- 61 ദിവസം മുതല്‍ 87 ദിവസം വരെ- സാധാരണക്കാര്‍ക്ക് 4.00 ശതമാനം, മുതിര്‍ന്ന പൗരന്മാര്‍ക്ക് 4.50 ശതമാനം
- 88 ദിവസം മുതല്‍ 3 മാസം വരെ 24 ദിവസം- സാധാരണക്കാര്‍ക്ക് 4.50 ശതമാനം, മുതിര്‍ന്ന പൗരന്മാര്‍ക്ക് 5.00 ശതമാനം
- 3 മാസം 25 ദിവസം 4 മാസത്തില്‍ താഴെ- സാധാരണക്കാര്‍ക്ക് 4.50 ശതമാനം, മുതിര്‍ന്ന പൗരന്മാര്‍ക്ക് 5.00 ശതമാനം
- 4 മാസം മുതല്‍ 6 മാസത്തില്‍ താഴെ വരെ- സാധാരണക്കാര്‍ക്ക് 4.50 ശതമാനം, മുതിര്‍ന്ന പൗരന്മാര്‍ക്ക് 5.00 ശതമാനം
- 6 മാസം മുതല്‍ 9 മാസത്തില്‍ താഴെ വരെ- സാധാരണക്കാര്‍ക്ക് 5.50 ശതമാനം, മുതിര്‍ന്ന പൗരന്മാര്‍ക്ക് 6.00 ശതമാനം
- 9 മാസം മുതല്‍ 1 വര്‍ഷത്തില്‍ താഴെ വരെ- സാധാരണക്കാര്‍ക്ക് 5.75 ശതമാനം, മുതിര്‍ന്ന പൗരന്മാര്‍ക്ക് 6.25 ശതമാനം
- 1 വര്‍ഷം മുതല്‍ 1 വര്‍ഷം 10 ദിവസം വരെ- സാധാരണക്കാര്‍ക്ക് 6.25 ശതമാനം, മുതിര്‍ന്ന പൗരന്മാര്‍ക്ക് 6.75 ശതമാനം
- 1 വര്‍ഷം 11 ദിവസം മുതല്‍ 13 മാസത്തില്‍ താഴെ വരെ- സാധാരണക്കാര്‍ക്ക് 6.25 ശതമാനം, മുതിര്‍ന്ന പൗരന്മാര്‍ക്ക് 6.75 ശതമാനം
- 13 മാസം മുതല്‍ 15 മാസത്തില്‍ താഴെ വരെ- സാധാരണക്കാര്‍ക്ക് 6.25 ശതമാനം, മുതിര്‍ന്ന പൗരന്മാര്‍ക്ക് 6.75 ശതമാനം
- 15 മാസം മുതല്‍ 18 മാസത്തില്‍ താഴെ വരെ- സാധാരണക്കാര്‍ക്ക് 6.60 ശതമാനം, മുതിര്‍ന്ന പൗരന്മാര്‍ക്ക് 7.10 ശതമാനം
- 18 മാസം മുതല്‍ 2 വര്‍ഷത്തില്‍ താഴെ വരെ- സാധാരണക്കാര്‍ക്ക് 6.60 ശതമാനം, മുതിര്‍ന്ന പൗരന്മാര്‍ക്ക് 7.10 ശതമാനം
- 2 വര്‍ഷം മുതല്‍ 3 വര്‍ഷത്തില്‍ താഴെ വരെ- സാധാരണക്കാര്‍ക്ക് 6.50 ശതമാനം, മുതിര്‍ന്ന പൗരന്മാര്‍ക്ക് 7.00 ശതമാനം
- 3 വര്‍ഷം മുതല്‍ 5 വര്‍ഷത്തില്‍ താഴെ വരെ- സാധാരണക്കാര്‍ക്ക് 6.50 ശതമാനം, മുതിര്‍ന്ന പൗരന്മാര്‍ക്ക് 7.00 ശതമാനം
- 5 വര്‍ഷം മുതല്‍ 10 വര്‍ഷം വരെ- സാധാരണക്കാര്‍ക്ക് 6.50 ശതമാനം, മുതിര്‍ന്ന പൗരന്മാര്‍ക്ക് 7.25 ശതമാനം.
Also Read: HDFC FD Interest: എച്ച്ഡിഎഫ്‌സി ബാങ്കിലാണോ എഫ്ഡി ഇടാന്‍ പോകുന്നത്? പലിശ നിരക്ക് കുറഞ്ഞിട്ടുണ്ടേ!
ഐസിഐസിഐ
- 7 ദിവസം മുതല്‍ 45 ദിവസം വരെ- സാധാരണക്കാര്‍ക്ക് 3.00 ശതമാനം, മുതിര്‍ന്ന പൗരന്മാര്‍ക്ക് 3.50 ശതമാനം
- 46 ദിവസം മുതല്‍ 90 ദിവസം വരെ- സാധാരണക്കാര്‍ക്ക് 4.00 ശതമാനം, മുതിര്‍ന്ന പൗരന്മാര്‍ക്ക് 4.50 ശതമാനം
- 61 ദിവസം മുതല്‍ 184 ദിവസം വരെ- സാധാരണക്കാര്‍ക്ക് 4.50 ശതമാനം, മുതിര്‍ന്ന പൗരന്മാര്‍ക്ക് 5.00 ശതമാനം
- 91 ദിവസം മുതല്‍ 184 ദിവസം വരെ- സാധാരണക്കാര്‍ക്ക് 4.50 ശതമാനം, മുതിര്‍ന്ന പൗരന്മാര്‍ക്ക് 5.00 ശതമാനം
- 185 ദിവസം മുതല്‍ 270 ദിവസം വരെ- സാധാരണക്കാര്‍ക്ക് 5.50 ശതമാനം, മുതിര്‍ന്ന പൗരന്മാര്‍ക്ക് 6.00 ശതമാനം
- 271 ദിവസം മുതല്‍ ഒരു വര്‍ഷത്തില്‍ താഴെ വരെ- സാധാരണക്കാര്‍ക്ക് 5.75 ശതമാനം, മുതിര്‍ന്ന പൗരന്മാര്‍ക്ക് 6.25 ശതമാനം
- ഒരു വര്‍ഷം മുതല്‍ 15 മാസത്തില്‍ താഴെ വരെ- സാധാരണക്കാര്‍ക്ക് 6.25 ശതമാനം, മുതിര്‍ന്ന പൗരന്മാര്‍ക്ക് 6.75 ശതമാനം
- 15 മാസം മുതല്‍ 18 മാസത്തില്‍ താഴെ വരെ- സാധാരണക്കാര്‍ക്ക് 6.35 ശതമാനം, മുതിര്‍ന്ന പൗരന്മാര്‍ക്ക് 6.85 ശതമാനം
- 18 മാസം മുതല്‍ 2 വര്‍ഷം വരെ- സാധാരണക്കാര്‍ക്ക് 6.50 ശതമാനം, മുതിര്‍ന്ന പൗരന്മാര്‍ക്ക് 7.00 ശതമാനം
- 2 വര്‍ഷം 1 ദിവസം മുതല്‍ 5 വര്‍ഷം വരെ- സാധാരണക്കാര്‍ക്ക് 6.60 ശതമാനം, മുതിര്‍ന്ന പൗരന്മാര്‍ക്ക് 7.10 ശതമാനം
- 5 വര്‍ഷവും 1 ദിവസവും മുതല്‍ 10 വര്‍ഷം വരെ- സാധാരണക്കാര്‍ക്ക് 6.60 ശതമാനം, മുതിര്‍ന്ന പൗരന്മാര്‍ക്ക് 7.10 ശതമാനം
- 5 വര്‍ഷം (ടാക്‌സ് സേവിംഗ് എഫ്ഡി) സാധാരണക്കാര്‍ക്ക് 6.60 ശതമാനം, മുതിര്‍ന്ന പൗരന്മാര്‍ക്ക് 7.10 ശതമാനം.