Fixed Deposit Interest Rate: ഈ ബാങ്കുകള്‍ മതിയന്നേ, ഉയര്‍ന്ന പലിശയുണ്ട്; എഫ്ഡി ഇട്ടാലോ?

Fixed Deposit: നിങ്ങള്‍ ഒരു വര്‍ഷത്തേക്ക് നടത്തുന്ന നിക്ഷേപത്തിന് സാധാരണ പൗരന്മാര്‍ക്ക് 6.60 ശതമാനം മുതിര്‍ന്ന പൗരന്മാര്‍ക്ക് 7.10 ശതമാനവുമാണ് എച്ച്ഡിഎഫ്‌സി പലിശ നല്‍കുന്നത്. 21 മാസം വരെയുള്ള നിക്ഷേപമാണ് അതെങ്കില്‍ 7.05-7.55 എന്ന നിലയിലേക്ക് പലിശ മാറുന്നു.

Fixed Deposit Interest Rate: ഈ ബാങ്കുകള്‍ മതിയന്നേ, ഉയര്‍ന്ന പലിശയുണ്ട്; എഫ്ഡി ഇട്ടാലോ?

പ്രതീകാത്മക ചിത്രം

Published: 

01 May 2025 19:11 PM

ഒട്ടേറെ നിക്ഷേപ പദ്ധതികള്‍ ഇന്ന് ലഭ്യമാണെങ്കിലും ഫിക്സഡ് ഡെപ്പോസിറ്റുകളോട് പ്രിയമുള്ളവരും നമുക്കിടയിലുണ്ട്. ഓരോ ബാങ്കുകളും വ്യത്യസ്ത പലിശ നിരക്കാണ് ഫിക്സഡ് ഡെപ്പോസിറ്റുകള്‍ക്ക് നല്‍കുന്നത്. പലിശ നിരക്കുകള്‍ തമ്മില്‍ താരതമ്യം ചെയ്തതിന് മാത്രമായിരിക്കണം എഫ്ഡികളില്‍ നിക്ഷേപിക്കേണ്ടത്. വിവിധ ബാങ്കുകള്‍ മുന്നോട്ടുവെക്കുന്ന എഫ്ഡി പലിശ നിരക്കുകള്‍ പരിചയപ്പെട്ടാലോ?

എച്ച്ഡിഎഫ്‌സി ബാങ്ക്

നിങ്ങള്‍ ഒരു വര്‍ഷത്തേക്ക് നടത്തുന്ന നിക്ഷേപത്തിന് സാധാരണ പൗരന്മാര്‍ക്ക് 6.60 ശതമാനം മുതിര്‍ന്ന പൗരന്മാര്‍ക്ക് 7.10 ശതമാനവുമാണ് എച്ച്ഡിഎഫ്‌സി പലിശ നല്‍കുന്നത്. 21 മാസം വരെയുള്ള നിക്ഷേപമാണ് അതെങ്കില്‍ 7.05-7.55 എന്ന നിലയിലേക്ക് പലിശ മാറുന്നു.

ഐസിഐസിഐ ബാങ്ക്

ഒരു വര്‍ഷത്തെ നിക്ഷേപത്തിന് സാധാരണ പൗരന്മാര്‍ക്ക് 6.7 ശഥമാനം മുതിര്‍ന്ന പൗരന്മാര്‍ക്ക് 7.2 ശതമാനവും പലിശയാണ് ഐസിഐസിഐ ബാങ്ക് നല്‍കുന്നത്. 18 മാസം മുതല്‍ രണ്ട് വര്‍ഷം വരെ നിക്ഷേപിക്കുമ്പോള്‍ സാധാരണ പൗരന്മാര്‍ക്ക് 7.05 ശതമാനവും മുതിര്‍ന്ന പൗരന്മാര്‍ക്ക് 7.55 ശതമാനവും പലിശ ലഭിക്കുന്നു.

Also Read: Systematic Investment Plan: മാസം 3,000 രൂപ നിക്ഷേപിക്കാമോ? 50 ലക്ഷത്തിലധികം നേടാം

ഫെഡറല്‍ ബാങ്ക്

ഒരു വര്‍ഷത്തെ കാലാവധിയുള്ള നിക്ഷേപങ്ങള്‍ക്ക് ഫെഡറല്‍ ബാങ്ക് സാധാരണ പൗരന്മാര്‍ക്ക് 6.85 ശതമാനവും മുതിര്‍ന്ന പൗരന്മാര്‍ക്ക് 7.35 ശതമാനവും പലിശ നല്‍കുന്നു. 444 ദിവസത്തെ നിക്ഷേപത്തിന് സാധാരണ പൗരന്മാര്‍ക്ക് 7.30 ഉം മുതിര്‍ന്ന പൗരന്മാര്‍ക്ക് 7.8 ശതമാനവുമാണ് പലിശ ലഭിക്കുക.

അറിയിപ്പ്: മുകളില്‍ നല്‍കിയിരിക്കുന്നത് പൊതുവിവരത്തെ തുടര്‍ന്നുള്ള റിപ്പോര്‍ട്ടാണ്. അതിനാല്‍ തന്നെ അപകട സാധ്യത മനസിലാക്കി മാത്രം മുന്നോട്ടുപോവുക. അല്ലാതെയുണ്ടാകുന്ന സാമ്പത്തിക നഷ്ടങ്ങള്‍ക്ക് ടിവി9 മലയാളം ഉത്തരവാദിയായിരിക്കില്ല.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും