Israel Strikes Iran: ഇസ്രായേലും ഇറാനും തമ്മില്‍ യുദ്ധമുണ്ടായാല്‍ നേട്ടമാര്‍ക്ക്?

Chinese Defense Stock: ഇറാനുമായി തന്ത്രപരമായ സഹകരണം പുലര്‍ത്തുന്ന രാജ്യങ്ങളില്‍ ഒന്നാണ് ചൈന. ഇസ്രായേലുമായി ഇറാന്‍ സംഘര്‍ഷത്തിലേര്‍പ്പെട്ടതോടെ ചൈനീസ് പ്രതിരോധ ഉപകരണങ്ങളുടെ ആവശ്യകത വര്‍ധിക്കുമെന്ന് പൊതുവേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

Israel Strikes Iran: ഇസ്രായേലും ഇറാനും തമ്മില്‍ യുദ്ധമുണ്ടായാല്‍ നേട്ടമാര്‍ക്ക്?

ആയത്തുള്ള അലി ഖാംനഇ

Published: 

14 Jun 2025 | 09:58 AM

ഇസ്രായേലും ഇറാനും തമ്മില്‍ കടുത്ത ആക്രമണത്തിനും പ്രത്യാക്രമണത്തിനും തുടക്കമിട്ടിരിക്കുകയാണ്. ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷത്തെ അല്‍പം ഭയത്തോടെ തന്നെയാണ് ലോക രാജ്യങ്ങള്‍ നോക്കി കാണുന്നത്. അതിന് വ്യക്തമായ കാരണവുമുണ്ട്. മറ്റെല്ലാ രാജ്യങ്ങള്‍ക്കും ഈ സംഘര്‍ഷം നഷ്ടം സമ്മാനിക്കുമ്പോള്‍, ലാഭം കൊയ്യുന്ന ഒരു രാജ്യമുണ്ട്.

ഇറാനുമായി തന്ത്രപരമായ സഹകരണം പുലര്‍ത്തുന്ന രാജ്യങ്ങളില്‍ ഒന്നാണ് ചൈന. ഇസ്രായേലുമായി ഇറാന്‍ സംഘര്‍ഷത്തിലേര്‍പ്പെട്ടതോടെ ചൈനീസ് പ്രതിരോധ ഉപകരണങ്ങളുടെ ആവശ്യകത വര്‍ധിക്കുമെന്ന് പൊതുവേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇപ്പോഴിതാ ചൈനയുടെ പ്രതിരോധ ഓഹരിയിലാണ് വലിയ മുന്നേറ്റം ഉണ്ടായിരിക്കുന്നത്.

പ്രതിരോധ സൂചിക ഇന്‍ട്രാഡേ ഇടപാടുകളില്‍ 2 ശതമാനത്തോളം നേട്ടമാണുണ്ടാക്കിയത്. വെള്ളിയാഴ്ച വ്യാപാരം അവസാനിച്ചപ്പോള്‍ എച്ച് എസ് ചൈന എ എയ്‌റോസ്‌പേസ് ആന്‍ഡ് ഡിഫന്‍സ് ശതമാനം 1.68 ല്‍ നിന്നുയര്‍ന്ന് 4,287.21 ലെത്തി. മിക്ക കമ്പനികളും നേട്ടത്തിലാണ് ക്ലോസ് ചെയ്തത്.

കഴിഞ്ഞ 25 വര്‍ഷത്തിലേറെയായി ഇറാനും ചൈനയും തമ്മില്‍ തന്ത്രപരമായ പങ്കാളിത്തമുണ്ട്. എന്നാല്‍ ഇറാന് ഉന്നത പ്രതിരോധ സാങ്കേതികവിദ്യയോ യുദ്ധ വിമാനങ്ങളോ ചൈന ഇതുവരേക്കും നല്‍കിയിട്ടില്ല. യുദ്ധം കനക്കുകയാണെങ്കില്‍ ചൈനയും റഷ്യയും ഇറാന് ആയുധങ്ങള്‍ കൈമാറാനാണ് സാധ്യത.

Also Read: Pan Adhaar Linking: 10,000 രൂപ വരെ പിഴ; പാൻകാർഡിൽ ഇങ്ങനെയൊരു കാര്യം ചെയ്തില്ലേ?

ചൈനയില്‍ നിന്ന് ഇറാന്‍ ആയിരക്കണക്കിന് ടണ്‍ ബാലിസ്റ്റിക്-മിസൈല്‍ ഘടകങ്ങള്‍ ഓര്‍ഡര്‍ ചെയ്തതായി വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ബാലിസ്റ്റിക് മിസൈലുകളുടെ പ്രധാന ഘടകമായ അമോണിയം പെര്‍ക്ലോറേറ്റ് ഇറാനിലേക്ക് ചൈന കയറ്റുമതി ചെയ്യാന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

തണ്ണിമത്തന് മധുരമുണ്ടോ? ഈ സൂത്രവിദ്യ പരീക്ഷിക്കൂ
ഈ രോഗികൾക്ക് നെയ്യ് വില്ലനാകും; നിങ്ങൾ ഈ ലിസ്റ്റിലുണ്ടോ
ഗ്യാസ് സ്റ്റൗവിന് സമീപം ഇവ വയ്ക്കാൻ പാടില്ല
ഉണക്കമുന്തിരിയിൽ കറുപ്പോ മഞ്ഞയോ ബെസ്റ്റ് ?
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ
അയാളെ കാറിൽ നിന്നും തൂക്കിയെടുത്ത് പോലീസ്
ചേട്ടന് വഴി കൊടുക്കൂ! സഞ്ജുവിന് വഴി ഒരുക്കി സൂര്യകുമാർ യാദവ്
ഹെലികോപ്റ്ററിൽ പറന്നിറങ്ങി മോഹൻലാൽ