Israel Strikes Iran: പുകയുന്ന മധ്യേഷ്യ കുതിച്ചുയരുന്ന സ്വര്‍ണവില; യുദ്ധം അവസാനിച്ചില്ലെങ്കില്‍?

Israel Strikes Iran Affects Gold Rate: ഇസ്രായേലിന്റെ നടപടികള്‍ക്ക് ശക്തമായ മറുപടി നല്‍കുമെന്ന് വ്യക്തമാക്കിയ ഇറാന്‍, അതിനുള്ള നടപടികള്‍ ആരംഭിച്ച് കഴിഞ്ഞു. മധ്യേഷ്യയില്‍ വീണ്ടും യുദ്ധം ആരംഭിച്ചത് സ്വര്‍ണവിലയുടെ കുതിച്ചുചാട്ടത്തിനും വഴിവെച്ചു.

Israel Strikes Iran: പുകയുന്ന മധ്യേഷ്യ കുതിച്ചുയരുന്ന സ്വര്‍ണവില; യുദ്ധം അവസാനിച്ചില്ലെങ്കില്‍?

ഇന്‍ഡിഗോ

Published: 

14 Jun 2025 10:31 AM

മധ്യേഷ്യ വീണ്ടും അയുദ്ധത്തിലേക്ക് എത്തിയിരിക്കുകയാണ്. ഇറാനും ഇസ്രായേലും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ ഇരു രാജ്യങ്ങളെ മാത്രമല്ല ലോകത്തെ തന്നെ മുള്‍മുനയില്‍ നിര്‍ത്തുന്നു. ടെഹ്‌റാനിലെ ആണവ കേന്ദ്രങ്ങളില്‍ ഉള്‍പ്പെടെ ഇസ്രായേല്‍ നടത്തിയ ആക്രമണങ്ങളില്‍ നിരവധിയാളുകള്‍ക്കാണ് ജീവന്‍ നഷ്ടമായത്.

ഇസ്രായേലിന്റെ നടപടികള്‍ക്ക് ശക്തമായ മറുപടി നല്‍കുമെന്ന് വ്യക്തമാക്കിയ ഇറാന്‍, അതിനുള്ള നടപടികള്‍ ആരംഭിച്ച് കഴിഞ്ഞു. മധ്യേഷ്യയില്‍ വീണ്ടും യുദ്ധം ആരംഭിച്ചത് സ്വര്‍ണവിലയുടെ കുതിച്ചുചാട്ടത്തിനും വഴിവെച്ചു. യുദ്ധം പോലുള്ള പ്രതിസന്ധി ഘട്ടങ്ങള്‍ വരുമ്പോള്‍ സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ എല്ലാവരും ഗോള്‍ഡ് ഇടിഎഫുകളില്‍ നിക്ഷേപിക്കുന്നത് പതിവാണ്.

ഓഹരി, കടപ്പത്രം എന്നിവ പലപ്പോഴും നഷ്ടങ്ങള്‍ സമ്മാനിക്കാം എന്നതിനാല്‍ തന്നെ അത്തരം നിക്ഷേപങ്ങളിലേക്ക് പോകാതെ ആളുകള്‍ സ്വര്‍ണത്തിലേക്ക് എത്തും. ഇതാണ് സ്വര്‍ണത്തിന് ഇത്രയേറെ ഡിമാന്റ് വര്‍ധിക്കാന്‍ കാരണമാകുന്നത്.

യുഎസും ഇറാനും തമ്മില്‍ ആണവ വിഷയങ്ങളില്‍ ചര്‍ച്ച നടത്താനിരിക്കെയാണ് ട്രംപിന്റെ അനുമതിയോടെ ഇസ്രായേല്‍ ആക്രമണം നടത്തിയത്. ഇപ്പോള്‍ ഇറാനെതിരെ തങ്ങളും ആക്രമണം നടത്തുമെന്ന് യുഎസ് വ്യക്തമാക്കിയിട്ടുണ്ട്. ഇത് നിലവിലെ പ്രതിസന്ധിക്ക് ആക്കം കൂട്ടുന്നു. സ്വര്‍ണത്തില്‍ മാത്രമല്ല വെള്ളി വിലയിലും കാര്യമായ മാറ്റം തന്നെയാണ് സംഭവിക്കുന്നത്.

ക്രൂഡ് ഓയില്‍ വില

സ്വര്‍ണവിലയില്‍ മാത്രമല്ല കുതിപ്പുണ്ടാകുന്നത് ക്രൂഡ് ഓയില്‍ വിലയും വലിയ തോതില്‍ തന്നെയാണ് ഉയരുന്നത്. ഏറ്റവും ഉയര്‍ന്ന വിലയാണ് ഇപ്പോള്‍ ക്രൂഡ് ഓയില്‍ നില്‍ക്കുന്നത്. കഴിഞ്ഞ ദിവസം ഡബ്ല്യടിഐ ക്രൂഡ് ഓയിലിന്റെ വില 8.55 ശതമാനത്തിലധികം വര്‍ധിച്ച് 73.86 ഡോളറിലെത്തി. ബ്രെന്റ് ക്രൂഡ് ഓയിലിന്റെ വില 8.22 ശതമാനം വര്‍ധിച്ച് 75.06 ഡോളറിലുമെത്തി.

Also Read: Israel Strikes Iran: ഇസ്രായേലും ഇറാനും തമ്മില്‍ യുദ്ധമുണ്ടായാല്‍ നേട്ടമാര്‍ക്ക്?

സംഘര്‍ഷം രൂക്ഷമാകുകയാണെങ്കില്‍ ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള ചരക്ക് നീക്കം ഇറാന്‍ തടയാന്‍ സാധ്യതയുണ്ട്. ഇത് വില ഇനിയും വര്‍ധിക്കാന്‍ വഴിവെക്കും. ക്രൂഡ് ഓയില്‍ ഉപഭോഗത്തിന്റെ 85 മുതല്‍ 90 ശതമാനം വരെയും ഇന്ത്യ ഇറക്കുമതി ചെയ്യുകയാണ്. വില വര്‍ധനവ് സ്വാഭാവികമായും രാജ്യത്തെ പ്രതികൂലമായി തന്നെ ബാധിക്കും.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും