ITR Filing 2025: ഐടിആർ ഫയലിംഗ്; എപ്പോൾ, എവിടെ, എങ്ങനെ ചെയ്യണം? നിങ്ങളുടെ സംശയങ്ങൾക്കുള്ള മറുപടി ഇതാ
ITR Filing 2025: ആദായനികുതി റിട്ടേൺ ഫയൽ ചെയ്യുന്നതിനുള്ള അവസാന തീയതി ജൂലൈ 31 ആണ്. ഐടിആർ ഫയലിംഗുമായി ബന്ധപ്പെട്ട് ചില നിബന്ധനകളും വ്യവസ്ഥകളും ഉള്ളതിനാൽ എല്ലാ നികുതിദായകരും ഐടിആർ ഫയൽ ചെയ്യണമെന്ന് നിർബന്ധമില്ല.

പ്രതീകാത്മക ചിത്രം
ആദായനികുതി റിട്ടേൺ (ഐടിആർ) ഫയലിംഗ് സമയം ആരംഭിച്ചതിനാൽ, നിരവധി നികുതിദായകർ അവരുടെ വരുമാനം റിപ്പോർട്ട് ചെയ്യാനും, കിഴിവുകൾ ക്ലെയിം ചെയ്യാനും, ആദായനികുതി നിയമങ്ങൾ സമയബന്ധിതമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും തയ്യാറെടുക്കുകയാണ്. ആദായനികുതി റിട്ടേൺ ഫയൽ ചെയ്യുന്നതിനുള്ള അവസാന തീയതി ജൂലൈ 31 ആണ്.
ഐടിആർ ഫയലിംഗുമായി ബന്ധപ്പെട്ട് ചില നിബന്ധനകളും വ്യവസ്ഥകളും ഉള്ളതിനാൽ എല്ലാ നികുതിദായകരും ഐടിആർ ഫയൽ ചെയ്യണമെന്ന് നിർബന്ധമില്ല.
ഐടിആർ ഫയൽ ചെയ്യേണ്ടത് ആരൊക്കെ?
അടിസ്ഥാന ഇളവ് പരിധിയേക്കാൾ ഉയർന്ന വരുമാനമുള്ള വ്യക്തി (പുതിയ നികുതി വ്യവസ്ഥ പ്രകാരം, 2025 സാമ്പത്തിക വർഷത്തിൽ അടിസ്ഥാന ഇളവ് പരിധി 3 ലക്ഷം രൂപയാണ്).
ഒരു കമ്പനിയോ സ്ഥാപനമോ ഐടിആർ ഫയൽ ചെയ്യേണ്ടതുണ്ട്.
വിദേശ ആസ്തികൾ/വരുമാനമുള്ള വ്യക്തി
ഒരു സാമ്പത്തിക വർഷത്തിൽ ബാങ്ക് അക്കൗണ്ടിൽ ഒരു കോടി രൂപയിൽ കൂടുതൽ നിക്ഷേപിച്ചിട്ടുള്ളവർ
50 ലക്ഷം രൂപയിൽ കൂടുതൽ സേവിംഗ്സ് ബാങ്ക് അക്കൗണ്ട് ഉള്ള വ്യക്തിയും കമ്പനിയും.
2 ലക്ഷം രൂപയിൽ കൂടുതൽ വിദേശ യാത്രാ ചെലവുള്ള വ്യക്തി.
സാമ്പത്തിക വർഷത്തിൽ ഒരു ലക്ഷം രൂപയിൽ കൂടുതൽ വൈദ്യുതി ബിൽ ഉള്ള വ്യക്തി.
സാമ്പത്തിക വർഷത്തിൽ 25,000 രൂപ (മുതിർന്ന പൗരന്മാർക്ക് ₹50,000) TDS/TCS ബാധ്യതയുള്ളവർ.
60 ലക്ഷത്തിൽ കൂടുതൽ ബിസിനസ് വിറ്റുവരവോ 10 ലക്ഷത്തിൽ കൂടുതൽ പ്രൊഫഷണൽ രസീതുകളോ ഉള്ള കമ്പനി.
ALSO READ: എടിഎം കാർഡ് എടുത്തില്ലേ, നോ ടെൻഷൻ; പണം പിൻവലിക്കാൻ വേറെ വഴിയുണ്ട്!
എന്തിനെല്ലാം ഫയൽ ചെയ്യാം?
എല്ലാ സ്രോതസ്സുകളിൽ നിന്നുമുള്ള വരുമാനം റിപ്പോർട്ട് ചെയ്യുന്നതിന് ആദായനികുതി റിട്ടേൺ സമർപ്പിക്കാം. യോഗ്യമായ നികുതി കിഴിവുകളും ഇളവുകളും ക്ലെയിം ചെയ്യുന്നതിന് വ്യക്തികൾക്ക് ഐടിആർ ഫയൽ ചെയ്യാനും കഴിയും. കൂടാതെ, അധിക നികുതി അടയ്ക്കാൻ അല്ലെങ്കിൽ റീഫണ്ട് ക്ലെയിം ചെയ്യാൻ ഐടിആർ ഫയൽ ചെയ്യാം.
ഫയൽ ചെയ്യേണ്ടത് എപ്പോൾ?
ഓരോ വിഭാഗങ്ങൾക്കും ഐടിആർ ഫയലിംഗ് സമയപരിധി വ്യത്യസ്തമാണ്.
വ്യക്തികൾ / എച്ച്‌യുഎഫ് / എഒപി / ബിഒഐ എന്നിവയ്ക്ക്, ഐടിആർ ഫയലിംഗ് സമയപരിധി 2025 ജൂലൈ 31 ആണ്.
അതേസമയം, ബിസിനസുകൾക്ക് (ഓഡിറ്റ്), ഐടിആർ ഫയൽ ചെയ്യുന്നതിനുള്ള സമയപരിധി 2025 ഒക്ടോബർ 31 ആണ്.
നികുതിദായകർക്ക് 2024-25 അസസ്‌മെന്റ് വർഷത്തേക്കുള്ള പുതുക്കിയ ഐടിആർ 2025 ഡിസംബർ 31 വരെ ഫയൽ ചെയ്യാം.
എങ്ങനെ ഫയൽ ചെയ്യാം?
പാൻ കാർഡ്, ആധാർ കാർഡ്, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, ഫോർം 16 (ജോലിയിലുണ്ടെങ്കിൽ), മറ്റ് വരുമാന രേഖകൾ എന്നീ ഡോക്യുമെന്റുകൾ തയാറാക്കുക.
നിങ്ങളുടെ ഐടിആർ ഫോം തെരഞ്ഞെടുക്കുക
https://www.incometax.gov.in എന്ന വെബ്സൈറ്റിലേക്ക് പോകുക.
പാൻ നമ്പർ ഉപയോഗിച്ച് ലോഗിൻ അല്ലെങ്കിൽ രജിസ്റ്റർ ചെയ്യുക.
ഇ-ഫയൽ വിഭാഗത്തിലേക്ക് പോവുക
ഇൻകം ടാക്സ് റിട്ടേൺ > ഫയൽ ഇൻകം ടാക്സ് റിട്ടേൺ ക്ലിക്കുചെയ്യുക
വിവരങ്ങൾ പൂരിപ്പിക്കുക
റിട്ടേൺ പരിശോധിക്കുക, സമർപ്പിക്കുക
വെരിഫൈ ചെയ്യുക.