JVSL Shares: 1995 മുതല്‍ കൈവശമുള്ളത് 100 ഓഹരികള്‍; ഇപ്പോള്‍ എത്ര മൂല്യമുണ്ടാകുമെന്ന് ചോദ്യം, ഞെട്ടി നെറ്റിസണ്‍സ്

JVSL Stock Price 2025: 1990 കളുടെ തുടക്കത്തിലാണ് ജിന്‍ഡാല്‍ വിജയനഗര്‍ സ്റ്റീല്‍ ലിമിറ്റഡ് സ്ഥാപിക്കപ്പെടുന്നത്. ഇത് ഒപി ജിന്‍ഡാല്‍ ഗ്രൂപ്പിന്റെ നിയന്ത്രണത്തിലായിരുന്നു. രാജ്യത്തെ സ്വകാര്യ മേഖലയിലുള്ള ആദ്യത്തെ സംയോജിത സ്റ്റീല്‍ പ്ലാന്റുകളിലൊന്നായി മാറാനും ജിന്‍ഡാലിന് സാധിച്ചു.

JVSL Shares: 1995 മുതല്‍ കൈവശമുള്ളത് 100 ഓഹരികള്‍; ഇപ്പോള്‍ എത്ര മൂല്യമുണ്ടാകുമെന്ന് ചോദ്യം, ഞെട്ടി നെറ്റിസണ്‍സ്

പ്രതീകാത്മക ചിത്രം

Published: 

09 Oct 2025 14:09 PM

1995 മുതല്‍ ജിന്‍ഡാല്‍ വിജയനഗര്‍ സ്റ്റീല്‍ ലിമിറ്റഡിന്റെ 100 ഓഹരികള്‍ കൈവശം വെച്ചയാളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലെ ചര്‍ച്ചാ വിഷയം. ഈ 100 ഓഹരികളുടെ നിലവിലെ മൂല്യം എത്രയായിരിക്കുമെന്ന് ചോദിച്ച് ഇയാള്‍ എക്‌സില്‍ ഒരു പോസ്റ്റ് പങ്കിട്ടു. ഇതോടെ മൂല്യം കണക്കാക്കി പല എക്‌സ് ഉപയോക്താക്കളും രംഗത്തെത്തി. ഓഹരികളുടെ നിലവിലെ മൂല്യം 1.8 കോടി രൂപയാണെന്നാണ് ഒരു ഉപയോക്താവ് പറയുന്നത്.

കൃത്യമായ വിശദീകരണം നല്‍കിയാണ് ഓരോ ഉപയോക്താവും വില പറയുന്നത്. 1.8 കോടി മൂല്യം കണക്കാക്കിയ വ്യക്തിയും കാരണങ്ങള്‍ നിരത്തുന്നുണ്ട്. 2000ല്‍ ജിന്‍ഡാല്‍ വിജയനഗര്‍ സ്റ്റീല്‍ ലിമിറ്റഡില്‍ 100 ഓഹരികളുടെ നിക്ഷേപം നടത്തുന്നു. 2005ല്‍ ജെവിഎസ്എല്‍, ജെഎസ്ഡബ്ല്യുവുമായി ലയിച്ചു. 16 ജെഎസ്ഡബ്ല്യു ഓഹരികള്‍ക്ക് തുല്യമായാണ് 1 ജെവിഎസ്എല്‍ ഓഹരി ഇവിടെ മാറിയതെന്ന് അദ്ദേഹം പറയുന്നു.

2017ല്‍ ജെഎസ്ഡബ്ല്യു 1:10 എന്ന അനുപാതത്തില്‍ ഓഹരി വിഭജനം പ്രഖ്യാപിച്ചിരുന്നു. ഇതോടെ 1,600 ഓഹരികള്‍ 16,000 ഓഹരികളായി മാറി. നിലവിലെ വിപണി വില 1,142 രൂപ. അങ്ങനെയെങ്കില്‍ ഒരു ഓഹരിക്ക് ഹോള്‍ഡിങിന്റെ മൂല്യം 16,000×1,142= 1,82,72,000 രൂപ.

Also Read: Nifty Stocks: 19% വരെ റിട്ടേണ്‍ നല്‍കാന്‍ സാധ്യതയുള്ള 5 നിഫ്റ്റി ഓഹരികളിതാ

അതേസമയം, 1990 കളുടെ തുടക്കത്തിലാണ് ജിന്‍ഡാല്‍ വിജയനഗര്‍ സ്റ്റീല്‍ ലിമിറ്റഡ് സ്ഥാപിക്കപ്പെടുന്നത്. ഇത് ഒപി ജിന്‍ഡാല്‍ ഗ്രൂപ്പിന്റെ നിയന്ത്രണത്തിലായിരുന്നു. രാജ്യത്തെ സ്വകാര്യ മേഖലയിലുള്ള ആദ്യത്തെ സംയോജിത സ്റ്റീല്‍ പ്ലാന്റുകളിലൊന്നായി മാറാനും ജിന്‍ഡാലിന് സാധിച്ചു.

കൊളസ്ട്രോൾ ഉള്ളവർക്ക് മുട്ട കഴിക്കാമോ?
ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ