Kerala Gold Rate: ഇന്നത്തെ കുതിപ്പാണ് കുതിപ്പ് ! സ്വര്‍ണവില വീണ്ടും 91,000 കടന്നു; ഒരു പവന് ഒരു ലക്ഷം വിദൂരമല്ല?

Kerala Gold Rate Update 11-10-2025: സ്വര്‍ണവില വീണ്ടും സര്‍വകാല റെക്കോഡിലെത്തി. ഇന്ന് പവന് 91,120 രൂപയ്ക്കാണ് വ്യാപാരം പുരോഗമിക്കുന്നത്.  ഇന്നലെ രാവിലെ 89680 രൂപയായിരുന്ന നിരക്ക് വൈകുന്നേരമായപ്പോഴേക്കും, 90,720 ആയി വര്‍ധിച്ചിരുന്നു. കേവലം മണിക്കൂറുകളുടെ വ്യത്യാസത്തില്‍ വീണ്ടും നിരക്ക് കൂടി

Kerala Gold Rate: ഇന്നത്തെ കുതിപ്പാണ് കുതിപ്പ് ! സ്വര്‍ണവില വീണ്ടും 91,000 കടന്നു; ഒരു പവന് ഒരു ലക്ഷം വിദൂരമല്ല?

സ്വര്‍ണവില

Updated On: 

11 Oct 2025 09:38 AM

വിടെയും എങ്ങും സ്വര്‍ണം മാത്രമാണ് ചര്‍ച്ചാവിഷയം. രാഷ്ട്രീയകേരളം ഉറ്റുനോക്കുന്നത് ശബരിമലയിലെ സ്വര്‍ണപാളി വിവാദത്തിലേക്കാണെങ്കില്‍, ആഭരണപ്രിയരുടെ ശ്രദ്ധ മുഴുവന്‍ സ്വര്‍ണവിപണിയിലേക്കാണ്. സാധാരണക്കാരന്റെ കണക്കുകൂട്ടലുകളെല്ലാം തെറ്റിച്ച് സ്വര്‍ണവില വീണ്ടും സര്‍വകാല റെക്കോഡിലെത്തി. ഇന്ന് പവന് 91,120 രൂപയ്ക്കാണ് വ്യാപാരം പുരോഗമിക്കുന്നത്.  മുന്‍നിരക്കില്‍ നിന്ന് 400 രൂപയാണ് ഒറ്റയടിക്ക് വര്‍ധിച്ചത്. ഇന്നലെ രാവിലെ 89680 രൂപയായിരുന്ന നിരക്ക് വൈകുന്നേരമായപ്പോഴേക്കും, 90,720 ആയി വര്‍ധിച്ചിരുന്നു. കേവലം മണിക്കൂറുകളുടെ വ്യത്യാസത്തില്‍ വീണ്ടും നിരക്ക് കൂടിയത് സ്വര്‍ണാഭരണ പ്രേമികളെ തെല്ലൊന്നുമല്ല അലട്ടുന്നത്. അന്താരാഷ്ട്ര തലത്തിലുണ്ടായ വില വര്‍ധനവാണ് കേരളത്തിലും പ്രതിഫലിക്കുന്നത്. ഗ്രാമിന് 11,390 രൂപയാണ് ഇന്നത്തെ നിരക്ക്.

വരും ദിവസങ്ങളില്‍ എങ്ങനെ?

വരും ദിവസങ്ങളിലെ നിരക്ക് എങ്ങനെയാകുമെന്ന് ഇപ്പോഴേ പ്രവചിക്കുകക അപ്രായോഗികമാണ്. നിരക്ക് വര്‍ധിക്കാനും, കുറയാനും സഹായിക്കുന്ന വിവിധ ഘടകങ്ങള്‍ ഒരു പോലെ നിലനില്‍ക്കുന്നതാണ് കാരണം.

വില കുറയാന്‍ സഹായിക്കുന്ന ഘടകങ്ങള്‍

  • ഗാസ സമാധാന പദ്ധതി സ്വര്‍ണവില കുറയാന്‍ സഹായിക്കുന്ന ഒരു ഘടകമാണ്. കാരണം സംഘര്‍ഷങ്ങള്‍ കുറയുന്നത് സുരക്ഷിത നിക്ഷേപമെന്ന സ്വര്‍ണത്തിന്റെ ഖ്യാതി കുറയ്ക്കും
  • വിവിധ കേന്ദ്രബാങ്കുകള്‍ അവയുടെ ഗോള്‍ഡ് റിസര്‍വില്‍ നിന്ന് വലിയൊരു പങ്ക് വിറ്റഴിച്ചാല്‍ അതും വിലയിടിവിന് സഹായിക്കും
  • ഇടിഎഫ് ഇന്‍വെസ്റ്റ്‌മെന്റിലെ ശക്തമായ ലാഭമെടുപ്പ് പോലുള്ള ഘടകങ്ങളും സ്വര്‍ണവിലയെ താഴ്ത്തും

വിലവര്‍ധനവിന് സഹായിക്കുന്നവ

  • ഗാസയില്‍ സമാധാനത്തിന്റെ വെള്ളക്കൊടി പാറിത്തുടങ്ങിയെങ്കിലും, യുക്രൈന്‍-റഷ്യ സംഘര്‍ഷം മറ്റൊരു ദിശയിലേക്ക് മാറിത്തുടങ്ങിയത് ആശങ്കാജനകമായ ഘടകമാണ്.
  • ഡോളറിനെതിരെ രൂപയുടെ മൂല്യം കഴിഞ്ഞ ദിവസങ്ങളിലെ പോലെ ഇടിഞ്ഞാല്‍ അതും വിലവര്‍ധനവിന് കാരണമാകും.
  • യുഎസ് ഫെഡ് റിസര്‍വ് സ്വീകരിക്കുന്ന നയങ്ങളും സ്വര്‍ണവിപണിയിലെ വഴിത്തിരിവാകും. പലിശ നിരക്ക് കുറയ്ക്കാന്‍ തീരുമാനിച്ചാല്‍ അത് തിരിച്ചടിയാണ്.
  • ഒപ്പം ഡോളര്‍, ബോണ്ട് തുടങ്ങിയവ നേരിടുന്ന അസ്ഥിരതയും പ്രശ്‌നമാണ്. ഇടിഎഫ് നിക്ഷേപ പദ്ധതികളുടെ സ്വീകാര്യത വര്‍ധിക്കുന്നതാണ് മറ്റൊരു വെല്ലുവിളി.
  • വിവിധ രാജ്യങ്ങളിലെ സെന്‍ട്രല്‍ ബാങ്കുകള്‍ കരുതല്‍ ശേഖരം വര്‍ധിപ്പിക്കുന്നതും പ്രശ്‌നമാണ്.

Also Read: Gold buying with PPF account: പിപിഎഫ് അക്കൗണ്ട് വഴി സ്വർണം വാങ്ങാൻ കഴിയുമോ? അറിയേണ്ടതെല്ലാം

ഒരു പവന് ഒരു ലക്ഷം വിദൂരമല്ല

വിപണിയില്‍ ഒരു പവന് ഒരു ലക്ഷം എന്ന ദുഃസ്വപ്‌നം യാഥാര്‍ത്ഥ്യമാകാന്‍ ഇനി വെറും 8880 രൂപ കൂടി വര്‍ധിച്ചാല്‍ മതി. സെപ്തംബര്‍ എട്ടിന് 79,880 രൂപയായിരുന്നു പവന്റെ നിരക്ക്. ഒരു മാസങ്ങള്‍ക്കിപ്പുറം ഇന്ന് 90,000 കടന്നു. ട്രെന്‍ഡ് ഇത്തരത്തില്‍ മുന്നോട്ടുപോയാല്‍ ഒരു പവന് ഒരു ലക്ഷത്തിലെത്താന്‍ ഒരു മാസം പോലും വേണ്ടെന്നതാണ് ആശങ്കപ്പെടുത്തുന്ന വസ്തുത. നിലവില്‍ പണിക്കൂലി, ജിഎസ്ടി തുടങ്ങിയവ കണക്കിലെടുക്കുമ്പോള്‍ തന്നെ ഒരു പവന് ഒരു ലക്ഷത്തിനടുത്ത് രൂപ നല്‍കേണ്ടി വരും.

പിടിതരാത്ത ട്രെന്‍ഡ്

രാവിലെ നിരക്ക് ഇടിഞ്ഞാല്‍, വൈകുന്നേരമാകുമ്പോഴേക്കും വില കുതിച്ചുയരുന്നതാണ് സമീപദിവസങ്ങളിലെ ഈ ട്രെന്‍ഡ്. വിപണിയിലെ ഈ അസ്ഥിരതയാണ് ആശങ്കപ്പെടുത്തുന്നതും, ആകാംക്ഷ ജനിപ്പിക്കുന്നതും. 2026ല്‍ സ്വര്‍ണം ഓണ്‍സിന് ശരാശരി 4,150 ഡോളറായിരിക്കുമെന്നാണ് ‘ഐഎന്‍ജി’യുടെ പ്രവചനം. ഈ വര്‍ഷം അവസാനത്തോടെ നിരക്ക് 4,000 ഡോളറില്‍ തുടരുമെന്നും ഐഎന്‍ജി പ്രവചിക്കുന്നു.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും