Kerala Gold Rate: ബ്രേക്കുണ്ട് ബ്രേക്കുണ്ട്! കേരളത്തില്‍ സ്വര്‍ണവില കുറഞ്ഞു, ദീപാവലിയ്ക്ക് ഇരട്ടിവാങ്ങാം

Kerala Gold Price On Diwali 2025, October 20: സ്വന്തം റെക്കോഡുകള്‍ തന്നെ തിരുത്തികുറിച്ച് മുന്നേറുകയാണ് സ്വര്‍ണം. എന്നാല്‍ ഈ ദീപാവലി ദിനത്തില്‍ സ്വര്‍ണം തന്റെ ശോഭ അല്‍പം കുറച്ചിരിക്കുകയാണ്, കേരളത്തില്‍ സ്വര്‍ണവില കുറഞ്ഞു.

Kerala Gold Rate: ബ്രേക്കുണ്ട് ബ്രേക്കുണ്ട്! കേരളത്തില്‍ സ്വര്‍ണവില കുറഞ്ഞു, ദീപാവലിയ്ക്ക് ഇരട്ടിവാങ്ങാം

പ്രതീകാത്മക ചിത്രം

Updated On: 

20 Oct 2025 09:47 AM

ഇന്ന് ഒക്ടോബര്‍ 20 തിങ്കളാഴ്ച, പുതിയൊരു ആഴ്ചയുടെ തുടക്കം മാത്രമല്ല, രാജ്യം അതിഗംഭീരമായ ദീപാവലി ആഘോഷങ്ങളിലാണ്. രാജ്യമൊട്ടാകെ ദീപപ്രഭയില്‍ ആറാടുന്നു. അതിനിടയില്‍ മറ്റൊരാള്‍ കൂടി ആറാടുന്നുണ്ട്. മറ്റാരുമല്ല, സാക്ഷാല്‍ സ്വര്‍ണം തന്നെയാണത്. സ്വന്തം റെക്കോഡുകള്‍ തന്നെ തിരുത്തികുറിച്ച് മുന്നേറുകയാണ് സ്വര്‍ണം. എന്നാല്‍ ഈ ദീപാവലി ദിനത്തില്‍ സ്വര്‍ണം തന്റെ ശോഭ അല്‍പം കുറച്ചിരിക്കുകയാണ്, കേരളത്തില്‍ സ്വര്‍ണവില കുറഞ്ഞു.

ഇന്നത്തെ സ്വര്‍ണവില

ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് കേരളത്തില്‍ 95,840 രൂപയാണ് വില. കഴിഞ്ഞ ദിവസം 95,960 രൂപയായിരുന്നു. 120 രൂപയാണ് ഇടിവാണ് സംഭവിച്ചത്. ഒരു ഗ്രാം സ്വര്‍ണത്തിന് 11,995 രൂപയില്‍ നിന്ന് 11,980 രൂപയിലേക്ക് വില താഴ്ന്നു. 15 രൂപയുടെ കുറവാണുള്ളത്.

പെട്ടെന്നൊരു സഡന്‍ ബ്രേക്കിട്ടോ?

കഴിഞ്ഞ ശനിയാഴ്ച വിലക്കയറ്റത്തിലൊരു സഡന്‍ ബ്രേക്ക് സമ്മാനിച്ചാണ് സ്വര്‍ണവില പുറത്തെത്തിയത്. രാജ്യാന്തര സംഘര്‍ഷങ്ങള്‍ സമാധാനത്തിലേക്ക് നീങ്ങിയത് സ്വര്‍ണത്തിന് ആശ്വാസം പകര്‍ന്നു. റഷ്യ-യുക്രെയന്‍ വ്യാപാര യുദ്ധം അവസാനിപ്പിക്കാനുള്ള നീക്കങ്ങളും ചൈനയും യുഎസും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ തത്കാലത്തേക്ക് മാറിനിന്നതുമെല്ലാം സ്വര്‍ണത്തെ താഴോട്ടറിക്കുകയായിരുന്നു.

Also Read: Gold Rate Forecast: യൂറോ വീണു, കരുത്തനായി സ്വർണം; പേടിച്ച് കേന്ദ്ര ബാങ്കുകളും, പൊന്ന് മോഹങ്ങൾക്ക് മങ്ങലേൽക്കുമോ?

യൂറോ, യെന്‍, പൗണ്ട് തുടങ്ങി 6 കറന്‍സികള്‍ക്കെതിരെ യുഎസ് ഡോളര്‍ ഇന്‍ഡെക്‌സ് നില മെച്ചപ്പെടുത്തിയിട്ടുണ്ട്. ഇതിന് പുറമെ യുഎസ് സര്‍ക്കാരിന്റെ 10 വര്‍ഷ ട്രഷറി യീല്‍ഡ് ഉയര്‍ന്നതും ഓഹരി വിപണികളുടെ കയറ്റവും സ്വര്‍ണത്തെ പ്രതികൂലമായി ബാധിച്ചു.

 

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും