Kerala Gold Rate: അമ്പട വമ്പാ! ഇതിനാണോ വില കുറഞ്ഞത്? ദേ സ്വര്‍ണവില പിന്നേം കൂടി

November 6 Thursday Afternoon Gold Price: ഇന്ന് നവംബര്‍ ആറ് വ്യാഴാഴ്ച രണ്ട് തവണ സ്വര്‍ണവില ഉയര്‍ന്നിരിക്കുന്നു. നവംബര്‍ മാസത്തില്‍ ഇതാദ്യമായാണ് ദിവസത്തില്‍ രണ്ട് തവണ സ്വര്‍ണവില മാറുന്നത്.

Kerala Gold Rate: അമ്പട വമ്പാ! ഇതിനാണോ വില കുറഞ്ഞത്? ദേ സ്വര്‍ണവില പിന്നേം കൂടി

ഇന്നത്തെ സ്വര്‍ണവില

Updated On: 

06 Nov 2025 17:27 PM

പ്രതീക്ഷകളെയെല്ലാം അസ്ഥാനത്താക്കി ദാ സ്വര്‍ണവില വീണ്ടും ഉയരുകയാണ്. ചെറുതായെങ്കിലുമൊന്ന് കുറഞ്ഞ് എല്ലാവരിലും പ്രതീക്ഷ നിറച്ചാണ് വീണ്ടും മലകയറ്റം. ഇന്ന് നവംബര്‍ ആറ് വ്യാഴാഴ്ച രണ്ട് തവണ സ്വര്‍ണവില ഉയര്‍ന്നിരിക്കുന്നു. നവംബര്‍ മാസത്തില്‍ ഇതാദ്യമായാണ് ദിവസത്തില്‍ രണ്ട് തവണ സ്വര്‍ണവില മാറുന്നത്.

ഉച്ചയ്ക്ക് ശേഷമുള്ള വില

നവംബര്‍ ആറിന് ഉച്ചയ്ക്ക് ശേഷം ഒരു പവന്‍ സ്വര്‍ണത്തിന് 89,880 രൂപയാണ് വില. 480 രൂപയുടെ വര്‍ധനവാണ് രാവിലെയുള്ളതില്‍ നിന്നും സംഭവിച്ചത്. ഒരു ഗ്രാമിന് 11,235 രൂപയായും വില ഉയര്‍ന്നു. 60 രൂപയാണ് ഗ്രാമിന് വര്‍ധിച്ചത്.

രാവിലെയുള്ള വില

ഇന്ന് രാവിലെ 320 രൂപയാണ് ഒരു പവന് ഉയര്‍ന്നത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് 89,400 രൂപയായിരുന്നു വില. ഗ്രാമിന് 11,175 രൂപയും വിലയുണ്ടായിരുന്നു.

18 കാരറ്റിന് വില വര്‍ധിച്ചു

18 കാരറ്റ് സ്വര്‍ണത്തിനും ഇന്ന് രണ്ട് തവണ വില ഉയര്‍ന്നു. രാവിലെ ബി ഗോവിന്ദന്‍ വിഭാഗത്തിന് ഗ്രാമിന് 35 രൂപ ഉയര്‍ന്ന് 9,225 രൂപയും പവന് 280 രൂപ കൂടി 73,800 രൂപയുമായിരുന്നു വില. കെ സുരേന്ദ്രന്‍ വിഭാഗത്തിന് രാവിലെ ഗ്രാമിന് 30 രൂപ ഉയര്‍ന്ന് 9,190 രൂപ, പവന് 240 രൂപ ഉയര്‍ന്ന് 73,520 രൂപ എന്നിങ്ങനെയായിരുന്നു നിരക്ക്.

ഉച്ചയ്ക്ക് ശേഷം ഗോവിന്ദന്‍ വിഭാഗത്തിന് ഗ്രാമിന് 50 രൂപ ഉയര്‍ന്ന് 9,275 രൂപയായപ്പോള്‍ പവന് 400 രൂപ കൂടി 74,200 രൂപയായി. സുരേന്ദ്രന് ഗ്രാമിന് 45 രൂപ കൂടി 9,235 രൂപയും, പവന് 360 രൂപ കൂടി 73,880 രൂപയുമാണ് നിലവിലെ വില.

Also Read: Gold Rate: നിലയുറപ്പിക്കാതെ സ്വർണം, വീണ്ടും കൂടി; 320 രൂപയുടെ വർദ്ധനവ്

എന്തുകൊണ്ട് വില ഉയര്‍ന്നു?

ഓഹരി, കടപ്പത്ര വിപണികള്‍ പുലര്‍ത്തുന്ന അസ്ഥിരതയാണ് നിലവില്‍ സ്വര്‍ണവില വീണ്ടും ഉയരുന്നതിന് വഴിവെച്ചത്. വിപണിയിലെ അസ്ഥിരതകള്‍ക്കിടെ നിക്ഷേപകര്‍ സുരക്ഷിത താവളമായ സ്വര്‍ണ ഇടിഎഫുകളിലേക്ക് ചേക്കേറി. ഇതാണ് സ്വര്‍ണത്തിന് വീണ്ടും ജീവന്‍ വെക്കുന്നതിന് വഴിയൊരുക്കിയത്. രാജ്യാന്തര വിപണിയില്‍ സ്വര്‍ണം ഔണ്‍സിന് വീണ്ടും 4,000 ഡോളറിന് മുകളിലേക്ക് എത്തുകയും ചെയ്തു. രാവിലെ, 3,986 ഡോളറിലായിരുന്നു വ്യാപാരം.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും