Today Gold Rate: അല്പം പ്രതീക്ഷയാവാം… സ്വർണവിലയിൽ മങ്ങൽ; അറിയാം ഇന്നത്തെ നിരക്ക്
Kerala Gold Price Today: ചൊവ്വാഴ്ച്ച ഒരു പവന് സ്വർണത്തിന് 320 രൂപ വർധിച്ച് 71,840 രൂപയിലെത്തിയിരുന്നു. അതിന് മുമ്പ് നാല് ദിവസം തുടർച്ചയായി മാറ്റമില്ലാതെയാണ് സ്വർണവില പിടിച്ചുനിന്നത്. ഇന്ന് ഒരു ഗ്രാം സ്വർണത്തിന് 205 രൂപ കുറഞ്ഞ് 8775 രൂപയിലേക്കെത്തിയിട്ടുണ്ട്.

Gold Price
കൊച്ചി: സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്. അക്ഷയ തൃതീയ ദിനത്തിൽ മാറ്റമില്ലാതെ തുടർന്ന സ്വർണവിലയിൽ ഒറ്റയടിക്ക് 1,640 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ 71,840 രൂപയായിരുന്ന സ്വർണവില ഇന്ന് 70,200 രൂപയായി കുറഞ്ഞു. ചൊവ്വാഴ്ച്ച ഒരു പവന് സ്വർണത്തിന് 320 രൂപ വർധിച്ച് 71,840 രൂപയിലെത്തിയിരുന്നു. അതിന് മുമ്പ് നാല് ദിവസം തുടർച്ചയായി മാറ്റമില്ലാതെയാണ് സ്വർണവില പിടിച്ചുനിന്നത്. ഇന്ന് ഒരു ഗ്രാം സ്വർണത്തിന് 205 രൂപ കുറഞ്ഞ് 8775 രൂപയിലേക്കെത്തിയിട്ടുണ്ട്.
സ്വര്‍ണവില 75,000 കടക്കുമെന്ന ആശങ്ക തുടരുന്നതിനിടെ ഏപ്രില്‍ 23 മുതലാണ് വിലയിൽ ഇടിവ് രേഖപ്പെടുത്താന തുടങ്ങിയത്. കഴിഞ്ഞ മാസം 12 നാണ് ആഭരണപ്രേമികളെ ഞെട്ടിപ്പിച്ചുകൊണ്ട് സ്വര്‍ണവില ആദ്യമായി 70,000 കടന്നത്. അതിനി ശേഷം തുടർച്ചയായ 10 ദിവസങ്ങളിൽ 4000ലധികം രൂപയാണ് വർദ്ധിച്ചത്. എന്നാൽ ഏപ്രിൽ 23ന് ശേഷം പവന് 2800 രൂപ കുറഞ്ഞ് കഴിഞ്ഞ 29നാണ് 320 രൂപ വര്‍ധിച്ചത്.
ആഗോള വിപണിയിലെ സ്വര്‍ണവില, മുംബൈ വിപണിയിലെ സ്വര്‍ണവില, ഡോളര്‍-രൂപ വിനിമയ നിരക്ക് എന്നിവ പരിശോധിച്ചാണ് ഓരോ ദിവസവും കേരളത്തിൽ സ്വര്‍ണവില നിശ്ചയിക്കുന്നത്. രാജ്യാന്തര തലത്തില്‍ സാമ്പത്തിക രംഗത്ത് നിലനില്‍ക്കുന്ന അനിശ്ചിതത്വമാണ് സ്വര്‍ണ വിലയെ പ്രധാനമായും സ്വാധീനിക്കുന്നത്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ കൂടുതല്‍ പേര്‍ സ്വര്‍ണം വാങ്ങാൻ തുടങ്ങിയതും വില ഉയരാൻ കാരണമായി സാമ്പത്തിക വിദഗ്ധർ പറയുന്നു.
ഇന്നത്തെ നിരക്കനുസരിച്ച് സ്വർണത്തിൻ്റെ പണിക്കൂലിയും മറ്റും കണക്കാക്കി ഒരു പവൻ സ്വർണം വാങ്ങുന്നവര്‍ക്ക് 75,000 രുപ വരെ നൽകേണ്ടി വന്നേക്കാം. സ്വര്‍ണം, പണിക്കൂലി, ജിഎസ്ടി, ഹാള്‍മാര്‍ക്കിങ് ചാര്‍ജ് എന്നിവ ചേരുമ്പോഴാണ് വിലയിൽ മാറ്റം വരുന്നത്. എന്നാൽ പഴയ സ്വര്‍ണം വില്‍ക്കാൻ ആഗ്രഹിക്കുന്നവർക്ക് ഈ നിരക്കുകളിലെല്ലാം നഷ്ടമുണ്ടാകും. മാത്രമല്ല, സ്വര്‍ണത്തിന്റെ രണ്ട് മുതല്‍ നാല് ശതമാനം വരെ വില കുറയാനും സാധ്യതയുണ്ട്.
Updating….