Kerala Gold Rate: സ്വ‍ർണം വെറും സ്വപ്നമാകുമോ? സർവകാല റെക്കോർഡിൽ സ്വർണവില; ഇന്നത്തെ നിരക്കറിയാം

Kerala Gold Rate: ഏപ്രിലിൽ വില കുറയുമെന്ന് പ്രതീക്ഷിച്ചവർക്ക് തിരിച്ചടിയായി സ്വർണ വില ഉയരുകയാണ്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലും സ്വർണ വില 68080 രൂപ നിരക്കിലായിരുന്നു.

Kerala Gold Rate: സ്വ‍ർണം വെറും സ്വപ്നമാകുമോ? സർവകാല റെക്കോർഡിൽ സ്വർണവില; ഇന്നത്തെ നിരക്കറിയാം

Gold Rate

Updated On: 

03 Apr 2025 10:07 AM

ചരിത്രത്തിലെ ഏറ്റവും വലിയ നിരക്കിൽ സംസ്ഥാനത്തെ സ്വർണവില. കേരളത്തിൽ ഇന്ന് (ഏപ്രിൽ 3) ഒരു പവൻ സ്വർണത്തിന്റെ വില 68,480 രൂപയിലേക്കെത്തി. ഏപ്രിലിൽ വില കുറയുമെന്ന് പ്രതീക്ഷിച്ചവർക്ക് തിരിച്ചടിയായി സ്വർണ വില ഉയരുകയാണ്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലും സ്വർണ വില 68080 രൂപ നിരക്കിലായിരുന്നു. എന്നാലിന്ന് 400 രൂപയുടെ വർധവാണ് ഉണ്ടായിരിക്കുന്നത്. ഒരു ​ഗ്രാം സ്വർണത്തിന് ഇന്ന് 8560 രൂപ നൽകണം.

50,000 കടന്നതിന് പിന്നീടങ്ങോട്ട് നിലംതൊടാതെ സ്വർണവില ഉയരുകയാണ്. വിവാഹ സീസൺ തുടങ്ങുന്ന ഈ സമയത്തെ സ്വർണവില വർധനവ് സാധാരണക്കാരെ സമ്മർദ്ധത്തിലാക്കുകയാണ്. ഡൊണാള്‍ഡ് ട്രംപിന്റെ താരിഫ് നയങ്ങളാണ് സ്വര്‍ണവില കുതിപ്പിന് പ്രധാന കാരണം. കൂടാതെ റഷ്യ-യുക്രൈന്‍ സംഘര്‍ഷവും വെല്ലുവിളിയാണ്.

ലോക രാജ്യങ്ങളിൽ തന്നെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളാണ് ഇന്ത്യ. ടൺ കണക്കിന് സ്വർണമാണ് ഓരോ വർഷവും ഇറക്കുമതി ചെയ്യുന്നത്. അതുകൊണ്ട് തന്നെ ആഗോള വിപണിയിലെ ചെറിയ ചലനങ്ങൾ പോലും ഇന്ത്യയിലെ സ്വർണവിലയിലെ മാറ്റത്തിന് കാരണമാകും. ആഭ്യന്തര വിപണിയിൽ സ്വർണത്തിന് വിലയിടുന്നത് പ്രാദേശികമായി പ്രവർത്തിക്കുന്ന ഗോൾഡ് അസോസിയേഷനുകളാണ്.

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ
അമ്മ ഗൊറില്ലയും, കുഞ്ഞും
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്