Kerala Gold Rate: അങ്ങനെ വഴിക്ക് വാ, താഴേക്കിറങ്ങി സ്വർണം; ഇന്നത്തെ നിരക്കറിയാം..

Kerala Gold Rate Today: ഇറാൻ ഇസ്രായേൽ സംഘർഷം തുടരുന്ന സാഹചര്യത്തിൽ സ്വർണവിലയിലെ മാറ്റങ്ങൾ പ്രവചനാതീതമാണ്. എന്നിരുന്നാലും തുടർച്ചയായി സംഭവിക്കുന്ന നേരിയ ഇടിവ് ആഭരപ്രേമികൾക്കും സാധാരണക്കാർക്കും പ്രതീക്ഷ നൽകുന്നു.

Kerala Gold Rate: അങ്ങനെ വഴിക്ക് വാ, താഴേക്കിറങ്ങി സ്വർണം; ഇന്നത്തെ നിരക്കറിയാം..

പ്രതീകാത്മക ചിത്രം

Updated On: 

24 Jun 2025 10:05 AM

സംസ്ഥാനത്ത് സ്വർണ വില വീണ്ടും കുറഞ്ഞു. ഇന്ന് ഒരു പവൻ സ്വർണത്തിന് 600 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഇതോടെ ഒരു പവൻ സ്വർണത്തിന് 73,240 രൂപയായി. 9155 രൂപയാണ് ഒരു ​ഗ്രാം സ്വർണത്തിന്റെ വില.

ഇറാൻ ഇസ്രായേൽ സംഘർഷം തുടരുന്ന സാഹചര്യത്തിൽ സ്വർണവിലയിലെ മാറ്റങ്ങൾ പ്രവചനാതീതമാണ്. എന്നിരുന്നാലും തുടർച്ചയായി സംഭവിക്കുന്ന നേരിയ ഇടിവ് ആഭരപ്രേമികൾക്കും സാധാരണക്കാർക്കും പ്രതീക്ഷ നൽകുന്നു.

ഇന്നലെ 73840 രൂപയായിരുന്നു വില. ജൂൺ 14നാണ് 74000 രൂപയ്ക്ക് മുകളിൽ സ്വർണം എത്തിയത്. 14, 15 ദിവസങ്ങളിൽ രേഖപ്പെടുത്തിയ 74,560 രൂപയാണ് ഇതുവരെയുള്ള ഏറ്റവും വലിയ സ്വർണവില. പിന്നീട് 17ാം തീയതി 73600ൽ എത്തിയെങ്കിലും അടുത്ത ദിവസം വീണ്ടും 74000 ലേക്ക് സ്വർണം കടന്നു. എന്നാൽ 20ാം തീയതി മുതലുള്ള നാല് ദിവസങ്ങളിലും വിലയിൽ നേരിയ ഇടിവ് പ്രകടമാകുന്നുണ്ട്.

ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണമാണ് ഇറക്കുമതി ചെയ്യുന്നത്. അതുകൊണ്ട് തന്നെ ആഗോള വിപണിയില്‍ സംഭവിക്കുന്ന ചെറിയ ചലനങ്ങള്‍ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വര്‍ണവിലയിലെ മാറ്റങ്ങള്‍ക്ക് കാരണമാകും. നിലവിൽ മധേഷ്യയിലെ സംഘര്‍ഷം സ്വർണവില വർധവിനെ ഏറെ സ്വാധീനിക്കുന്നുണ്ട്.

പുടിന്റെ ആസ്തിയെത്ര? കണക്കുകള്‍ അതിശയിപ്പിക്കും
കൊളസ്ട്രോൾ ഉള്ളവർക്ക് മുട്ട കഴിക്കാമോ?
ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ