AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Gold Rate Today: സ്വർണവില വീണ്ടും മുകളിലേക്ക്; 320 രൂപ കൂടി, ഒരു പവന് ഇന്ന് എത്ര നൽകണം?

Kerala Gold Rate Today July 3 2025: ജൂലൈ മാസം ആരംഭിച്ചത് മുതൽ സ്വർണവിലയിൽ കുതിപ്പ് തുടരുകയാണ്. കഴിഞ്ഞ ഏതാനും ദിവസങ്ങളിലെ ഇടിവ് സ്വർണവില താഴേക്ക് എത്തുമെന്നുള്ള പ്രതീക്ഷ ഉയർത്തിയെങ്കിലും, അതിന് വിപരീതമായി സ്വർണവില കുതിക്കുകയാണ് ഉണ്ടായത്.

Gold Rate Today: സ്വർണവില വീണ്ടും മുകളിലേക്ക്; 320 രൂപ കൂടി, ഒരു പവന് ഇന്ന് എത്ര നൽകണം?
പ്രതീകാത്മക ചിത്രംImage Credit source: PTI
nandha-das
Nandha Das | Updated On: 03 Jul 2025 10:05 AM

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് (ജൂലൈ 3) വീണ്ടും സ്വർണവില ഉയർന്നു. പവന് 320 രൂപയാണ് ഒറ്റയടിക്ക് വർദ്ധിച്ചത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 72,840 രൂപയാണ്. ഒരു ഗ്രാമിന് 9,105 രൂപയാണ് വില. നാല് ദിവസം കൊണ്ട് 1,500 രൂപയുടെ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ജൂലൈ മാസം ആരംഭിച്ചത് മുതൽ സ്വർണവിലയിൽ കുതിപ്പ് തുടരുകയാണ്. കഴിഞ്ഞ ഏതാനും ദിവസങ്ങളിലെ ഇടിവ് സ്വർണവില താഴേക്ക് എത്തുമെന്നുള്ള പ്രതീക്ഷ ഉയർത്തിയെങ്കിലും, അതിന് വിപരീതമായി സ്വർണവില കുതിക്കുകയാണ് ഉണ്ടായത്.

സ്വർണ വിലയിൽ വൻ കുതിപ്പോടെയാണ് ജൂലൈ മാസം ആരംഭിച്ചത്. ജൂലൈ ഒന്നിന് സ്വർണവില പവന് 840 രൂപ വർധിച്ച് 72,160 രൂപയിലെത്തി. തൊട്ടടുത്ത ദിവസം വില വീണ്ടും ഉയർന്നു. പവന് 360 രൂപ കൂടി 72,520 രൂപയിലെത്തി. ഇതിന് പിന്നാലെയാണ് ഇന്ന് വീണ്ടും സ്വർണവില ഉയർന്നത്. ഈ മാസം രേഖപ്പെടുത്തിയതിൽ ഏറ്റവും ഉയർന്ന നിരക്കാണ് ഇന്നത്തേത്.

ALSO READ: ശരിക്കും വെളിച്ചെണ്ണ വില എങ്ങനെയാ കൂടുന്നത്? ഓണം വെള്ളത്തിലാകുമോ?

ജൂൺ 26ന് ശേഷം അടുത്ത ഏതാനും നാളുകൾ സ്വർണ വില 71000ത്തിൽ തന്നെയാണ് തുടർന്നത്. ജൂൺ 30നാണ് ആ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ സ്വർണ വില എത്തിയത്. ഇതോടെ സ്വർണ വില കുറയുമെന്ന പ്രതീക്ഷ ജനങ്ങളിൽ ഉയർന്നെങ്കിലും വീണ്ടും വില കുതിച്ചുയരുകയാണ് ചെയ്തത്. ബാങ്ക് ഓഫ് അമേരിക്കയുടെ പ്രവചന പ്രകാരം 2026ൽ സ്വർണ വിലയിൽ വലിയ വർധനവ് ഉണ്ടാകുമെന്നാണ് കരുതുന്നത്. നിലവിൽ, സ്വർണ വില ഒരു ഔൺസിന് 3330 ഡോളറാണെങ്കിൽ, അടുത്ത വർഷം ഇത് 4,000 ഡോളറിലെത്തുമെന്നാണ് ബാങ്ക് ഓഫ് അമേരിക്ക പറയുന്നത്.