Gold Rate Today : കഴിഞ്ഞ രണ്ട് ദിവസത്തെ ആശ്വാസത്തിന് തിരിച്ചടി; സ്വർണവില ഇന്ന് കുത്തനെ കൂടി

Kerala Gold Rate Today May 10 2024 : കഴിഞ്ഞ രണ്ട് ദിവസത്തെ നേരിയ വില ഇടിവിന് ശേഷമാണ് ഇന്ന് സ്വർണവില കുത്തനെ ഉയർന്നത്

Gold Rate Today : കഴിഞ്ഞ രണ്ട് ദിവസത്തെ ആശ്വാസത്തിന് തിരിച്ചടി; സ്വർണവില ഇന്ന് കുത്തനെ കൂടി

മാര്‍ച്ച് 29നാണ് ആദ്യമായി സ്വര്‍ണവില 50000 രൂപയ്ക്ക് മുകളിലേക്ക് ഉയര്‍ന്നത്. പിന്നീടുള്ള ദിവസങ്ങളില്‍ വില ഏറിയും കുറഞ്ഞുമാണ് ഉണ്ടായിരുന്നത്.

Published: 

10 May 2024 | 02:23 PM

Kerala Gold Price Today 10.05.2024 : മെയ് മാസത്തിലെ സ്വർണവിലയിലെ ചാഞ്ചാട്ടം തുടരുന്നു. കഴിഞ്ഞ രണ്ട് ദിവസമായി കുറഞ്ഞ സ്വർണവിലയുടെ നാല് ഇരട്ടിയിൽ അധികമാണ് ഇന്ന് മെയ് പത്താം തീയതി കൂടിയത്. വില ഉയർന്നതോടെ സംസ്ഥാനത്തെ സ്വർണനിരക്ക് വീണ്ടും 53,000 കടന്നു. ഈ മാസം രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന നിരക്കാണ് ഇന്നത്തേത്.

ഏപ്രിലിൽ 54,000 കടന്ന സ്വർണവില ഈ മാസം 52,000ത്തിലേക്ക് എത്തിയപ്പോൾ കല്യാണ വിപണിക്ക് ഒരു ആശ്വാസം ലഭിച്ചിരുന്നു. എന്നാൽ മെയ് മാസത്തിൽ സ്വർണവില ചാഞ്ചാടി നിൽക്കുമ്പോൾ പൊന്നിൻ്റെ വില 53,000ത്തിന് മുകളിൽ തന്നെയാണ് നിൽക്കുന്നത്. ചാഞ്ചാട്ടത്തിൽ കുറയുന്ന വിലയുടെ ഇരട്ടിയിൽ അധികമാണ് അടുത്ത ദിവസം വർധിക്കുന്നത്

ഇന്നത്തെ സ്വർണവില

ഇന്ന് മെയ് പത്താം തീയതി ഒരു ഗ്രാം സ്വർണത്തിന് കൂടിയത് 85 രൂപയാണ്. പവന് വർധിച്ചത് 680 രൂപയും. ഒരു ഗ്രാം സ്വർണത്തിന് ഇന്ന് രേഖപ്പെടുത്തിയ വില 6,700 രൂപയാണ്. പവന്റെ വില 53,600 രൂപയാണ്.

മെയ് മാസത്തിൽ രേഖപ്പെടുത്തിയ സ്വർണവില (പവൻ നിരക്കിൽ)

മെയ് 1 – 52,440 രൂപ (800 രൂപ കുറഞ്ഞു, മെയ് മാസത്തിൽ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ നിരക്ക്)

മെയ് 2 – 53,000 രൂപ (560 രൂപ കൂടി)

മെയ് 3 – 52,600 രൂപ (400 രൂപ കുറഞ്ഞു)

മെയ് 4 – 52,680 രൂപ (80 രൂപ കൂടി)

മെയ് 5 – 52,680 രൂപ (വിലയിൽ മാറ്റമില്ല)

മെയ് 6 – 52, 840 രൂപ (160 രൂപ കൂടി)

മെയ് 7 – 53,080 രൂപ (240 രൂപ കൂടി)

മെയ് 8 – 53,000 രൂപ (80 രൂപ കുറഞ്ഞു)

മെയ് 9 – 52,920 രൂപ (80 രൂപ കുറഞ്ഞു)

മെയ് 10 – 53,600 രൂപ (680 രൂപ കൂടി, മെയ് മാസത്തിൽ രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന നിരക്ക്)

*മേൽ പറഞ്ഞ വില ഒരു സൂചകം മാത്രമാണ്. ഈ നിരക്കിനൊപ്പം ജിഎസ്ടി, ടിഡിഎസ് തുടങ്ങിയ മറ്റ് നികുതി ഉൾപ്പെടുത്തിട്ടില്ല. ഈ നികുതികൾക്കൊപ്പം പണിക്കൂലിയും ചേരമ്പോൾ സ്വർണവില മുകളിൽ നൽകിയതിൽ നിന്നും വർധിക്കുന്നതാണ്. കൃത്യമായ സ്വർണവില എത്രയാണെന്ന് അറിയാൻ ജ്യൂവലറി സ്ഥാപനവുമായി ബന്ധപ്പെടേണ്ടതാണ്.

ഇന്നത്തെ വെള്ളി വില

സ്വർണത്തിനൊപ്പം ഇന്ന് വെള്ളിയുടെ വിലയും കൂടി. ഒരു ഗ്രാം വെള്ളിക്ക് 1.30 രൂപയാണ് വർധിച്ചത്. ഒരു ഗ്രാം വെള്ളിയുടെ ഇന്നത്തെ വില 90 രൂപയാണ്.

ഗ്രീൻ ടീയിൽ നാരങ്ങ ചേർത്താൽ മരുന്നാകുമോ?
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തടാകത്തിലേക്ക് വീണ പാരാഗ്ലൈഡേഴ്‌സിനെ എസ്ഡിആര്‍എഫ് രക്ഷിക്കുന്നു; ഉത്തരാഖണ്ഡില്‍ സംഭവിച്ചത്‌
റോഡിലെ മഞ്ഞുനീക്കുന്നത് കണ്ടോ? ഹിമാചലിലെ ദൃശ്യങ്ങള്‍
പട്ടിക്കുട്ടനൊപ്പം ഉറങ്ങുന്ന രണ്ട് സുഹൃത്തുക്കൾ
9,500 അടി ഉയരത്തിൽ തീയണക്കാൻ എയർഫോഴ്സ്