Gold Rate Today: നേരിയ ആശ്വാസം; തുടർച്ചയായ രണ്ടാം ദിവസവും സ്വർണ വില ഇടിഞ്ഞു, ഇന്നത്തെ നിരക്കറിയാം

Kerala Gold Rate Today: തുടർച്ചയായ രണ്ടാം ദിവസവും സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു. വലിയ മാറ്റങ്ങളൊന്നും സംഭവിച്ചില്ലെങ്കിലും വരും ദിവസങ്ങളില്‍ വിലയില്‍ കുറവുവരാന്‍ സാധ്യതയുണ്ടെന്ന സൂചന.

Gold Rate Today: നേരിയ ആശ്വാസം; തുടർച്ചയായ രണ്ടാം ദിവസവും സ്വർണ വില ഇടിഞ്ഞു, ഇന്നത്തെ നിരക്കറിയാം

പ്രതീകാത്മക ചിത്രം

Updated On: 

22 Mar 2025 | 10:20 AM

സംസ്ഥാനത്തെ സ്വർണ വിലയിൽ നേരിയ ആശ്വാസം. തുടർച്ചയായ രണ്ടാം ദിവസവും സ്വർണ വില കുറഞ്ഞു. ഇന്ന് പവന് 65,840 രൂപയാണ് വില. 8230 രൂപയാണ് ഒരു ​ഗ്രാം സ്വർണ്ണത്തിന് നൽകേണ്ടി വരിക. കഴിഞ്ഞ ദിവസം ഒരു പവൻ സ്വർണത്തിന് 66,160 രൂപയായിരുന്നു വില. വലിയ മാറ്റങ്ങളൊന്നും സംഭവിച്ചില്ലെങ്കിലും വരും ദിവസങ്ങളില്‍ വിലയില്‍ കുറവുവരാന്‍ സാധ്യതയുണ്ടെന്ന സൂചന.

ഇക്കഴിഞ്ഞ മാർച്ച് 20നായിരുന്നു സംസ്ഥാനത്തെ സ്വർണവില ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിലെത്തിയത്. ഒരു പവൻ സ്വർണ്ണത്തിന് 66,480 രൂപയും, ഗ്രാമിന് 8,310 രൂപയുമായിരുന്നു ആ റെക്കോർഡ് വില. വിവാഹ സീസണിന്റെ സമയത്ത് ഇത്തരത്തിൽ സ്വർണവില വർധിക്കുന്നത് വലിയ ആശങ്ക സൃഷ്ടിച്ചിരുന്നു. രാജ്യാന്തര വിപണിയിലെ ചലനങ്ങൾക്ക് അനുസരിച്ചാണ് രാജ്യത്ത് സ്വർണവിലയിൽ മാറ്റങ്ങൾ വരുന്നത്. ഡോളർ, രൂപ എന്നിവയുടെ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ തുടങ്ങിയവയും സ്വർണവിലയെ സ്വാധീനിക്കുന്നു.

അതേസമയം സംസ്ഥാനത്തെ വെള്ളി വിലയിലും ഇന്ന് കുറവുണ്ട്. ഒരു കിലോ വെള്ളിക്ക് 100 രൂപ ഇടിഞ്ഞ് 1,11,900 രൂപയാണ് ഇന്നത്തെ നിരക്ക്. 111.90 രൂപയാണ് ഒരു ഗ്രാം വെള്ളിയുടെ വില. 8 ഗ്രാമിന് 895.20 രൂപ, 10 ഗ്രാമിന് 1,119 രൂപ, 100 ഗ്രാമിന് 11,190 രൂപ എന്നിങ്ങനെയാണ് വെള്ളിയുടെ ഇന്നത്തെ വില നിലവാരം.

 

 

 

ഗ്രീൻ ടീയിൽ നാരങ്ങ ചേർത്താൽ മരുന്നാകുമോ?
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
9,500 അടി ഉയരത്തിൽ തീയണക്കാൻ എയർഫോഴ്സ്
Viral Video | റോഡിൽ നിന്നയാൾക്ക് ആനയുടെ ചവിട്ട്
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ
അയാളെ കാറിൽ നിന്നും തൂക്കിയെടുത്ത് പോലീസ്