AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kerala Lottery Onam Bumper 2024: ഓണം ബംബര്‍ വില്‍പന കുതിക്കുന്നു; ഇതുവരെ വിറ്റത് 23 ലക്ഷം ടിക്കറ്റുകൾ; പാലക്കാട് ഒന്നാമത്

നാല് ലക്ഷം ടിക്കറ്റുകൾ വിറ്റ പാലക്കാടാണ് വിലപ്പനയിൽ ഒന്നാമത്. മൂന്ന് ലക്ഷം ടിക്കറ്റുകൾ വിറ്റ തിരുവനന്തപുരം രണ്ടാമതും രണ്ടര ലക്ഷം ടിക്കറ്റുകൾ വിറ്റ തൃശൂർ മൂന്നാമതും ആണ്.

Kerala Lottery Onam Bumper 2024: ഓണം ബംബര്‍ വില്‍പന കുതിക്കുന്നു; ഇതുവരെ വിറ്റത്  23 ലക്ഷം ടിക്കറ്റുകൾ; പാലക്കാട് ഒന്നാമത്
തിരുവോണം ബമ്പർ (Image Courtesy - Social Media)
Sarika KP
Sarika KP | Updated On: 01 Sep 2024 | 10:33 AM

തിരുവനന്തപുരം: 25 കോടി രൂപ ഒന്നാം സമ്മാനം ലഭിക്കുന്ന ഓണം ബംപർ ലോട്ടറി ടിക്കറ്റിന്റെ വിൽപ്പന കുതിക്കുന്നു. ഇതുവരെ 23 ലക്ഷം ടിക്കറ്റുകളാണ് വിറ്റുപോയത്. നാല് ലക്ഷം ടിക്കറ്റുകൾ വിറ്റ പാലക്കാടാണ് വിലപ്പനയിൽ ഒന്നാമത്. മൂന്ന് ലക്ഷം ടിക്കറ്റുകൾ വിറ്റ തിരുവനന്തപുരം രണ്ടാമതും രണ്ടര ലക്ഷം ടിക്കറ്റുകൾ വിറ്റ തൃശൂർ മൂന്നാമതും ആണ്. ഓഗസ്റ്റ് ഒന്നിനാണ് പുറത്തിറക്കിയ പത്ത് ലക്ഷം ടിക്കറ്റുകള്‍ നിമിഷ നേരെ കൊണ്ട് വിറ്റ് തീർന്നതോടെ കൂടുതൽ ടിക്കറ്റുകൾ സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് വിപണിയിലെത്തിക്കുകയായിരുന്നു. 500 രൂപയാണു ടിക്കറ്റ് വില.

സമ്മാന തുക
രണ്ടാം സമ്മാനം 20 പേർക്ക് ഒരു കോടി രൂപ വീതം. മൂന്നാം സമ്മാനമായി 20 പേര്‍ക്ക് 50 ലക്ഷം രൂപ വീതം. 10 പേര്‍ക്ക് അഞ്ച് ലക്ഷം രൂപ വീതം നല്‍കുന്ന നാലാം സമ്മാനവും 2 ലക്ഷം രൂപ വീതം നല്‍കുന്ന അഞ്ചാം സമ്മാനവുമാണ് പിന്നീടുള്ള വലിയ സമ്മാന തുകകള്‍. 5000 രൂപയാണ് ആറാം സമ്മാനം. 200 രൂപയാണ് ഏഴാം സമ്മാനം. 1000 രൂപയായിരിക്കും എട്ടാം സമ്മാനം. ഒന്‍പതാം സമ്മാനമായി അവസാന നാലക്കത്തിന് 500 രൂപയും സമ്മാനം ലഭിക്കും.

Also read-September Bank Holiday: ഓണം വന്നേ…! സെപ്റ്റംബറിൽ കേരളത്തിന് ഈ ദിവസങ്ങളിൽ ബാങ്ക് അവധി

വയനാട് ഉരുൾപൊട്ടൽ പശ്ചാത്തലത്തിൽ വിൽപ്പനയിൽ കാര്യമായ കുതിപ്പ് ഉണ്ടാകില്ലെന്ന് പ്രതീക്ഷയായിരുന്നു വകുപ്പിന് തുടക്കത്തിൽ ഉണ്ടായത്. എന്നാൽ മറിച്ച് സംഭവിച്ചത് മുതൽ പരമാവധി വിറ്റഴിക്കാനാകുന്ന 90 ലക്ഷം ടിക്കറ്റുകള്‍ വില്‍ക്കാനുള്ള ശ്രമത്തിലാണ് സംസ്ഥാന ഭാഗ്യക്കുറി വകുപ്പ്. കഴിഞ്ഞ ഓണക്കാലത്ത് 75.76 ലക്ഷം ടിക്കറ്റുകൾ വിറ്റുപോയിരുന്നു.