5
KeralaOnamIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto

September Bank Holiday: ഓണം വന്നേ…! സെപ്റ്റംബറിൽ കേരളത്തിന് ഈ ദിവസങ്ങളിൽ ബാങ്ക് അവധി

Bank Holiday: ഇത്തവണ പൊതു അവധികൾ പലതും ശനി ഞായർ ദിവസങ്ങളിലും വരുന്നുണ്ട്. അതിലാദ്യത്തേത് സെപ്റ്റംബർ 14ന് ഓണം പ്രമാണിച്ചുള്ള ബാങ്ക് അവധിയാണ്. അതേദിവസവം തന്നെ രണ്ടാം ശനി പ്രമാണിച്ചും ബാങ്ക് അവധിയാണ്.

September Bank Holiday: ഓണം വന്നേ…! സെപ്റ്റംബറിൽ കേരളത്തിന് ഈ ദിവസങ്ങളിൽ ബാങ്ക് അവധി
Bank Holiday.
Follow Us
neethu-vijayan
Neethu Vijayan | Published: 31 Aug 2024 19:22 PM

അവധിയോട് അവധി…. സെപ്റ്റംബർ മാസത്തിൽ നിറയെ അവധി ദിവസങ്ങളാണ്. ഓണവും നബി ദിനവും ശ്രീനാരയണ ​ഗുരു ജയന്തി, സമാധി അടക്കം കേരളത്തിൽ ബാധകമാകുന്ന നിരവധി അവധികളാണ് ഇത്തവണയുള്ളത്. പ്രാദേശിക അവധിയും ശനി, ഞായർ അവധിയും അടക്കം സെപ്റ്റംബറിലെ ബാങ്ക് അവധി പരിശോധിച്ചാൽ ആകെ 12 ദിവസമാണ് രാജ്യത്ത് ബാങ്കുകൾ അടഞ്ഞു കിടക്കുക. അതേസമയം കേരളത്തിലാകട്ടെ വാരാന്ത്യ അവധി കൂടാതെ മൂന്ന് അവധികളാണ് സെപ്റ്റംബർ മാസത്തിലുള്ളത്.

ഇത്തവണ പൊതു അവധികൾ പലതും ശനി ഞായർ ദിവസങ്ങളിലും വരുന്നുണ്ട്. അതിലാദ്യത്തേത് സെപ്റ്റംബർ 14ന് ഓണം പ്രമാണിച്ചുള്ള ബാങ്ക് അവധിയാണ്. അതേദിവസവം തന്നെ രണ്ടാം ശനി പ്രമാണിച്ചും ബാങ്ക് അവധിയാണ്. തിരുവോണം ഞായറാഴ്ചയായതിനാൽ ഇത്തവണത്തെ ഓണം അവധി വാരാന്ത്യ അവധിയോടൊപ്പമായി കണക്കാക്കുന്നു.

അതേസമയം 16ന് നബിദിനത്തിലും കേരളത്തിൽ ബാങ്കുകൾ അടഞ്ഞുകിടക്കും. ഞായറാഴ്ച അവധിയും ചേർത്താൽ ഫലത്തിൽ തുടർച്ചയായി മൂന്ന് ദിവസം ബാങ്ക് അടഞ്ഞുകിടക്കുന്നു. സെപ്റ്റംബർ 13ന് ബാങ്ക് അടച്ചാൽ പിന്നെ 17ന് മാത്രമാണ് തുറക്കുന്നത്. 21ന് ശ്രീനാരായണ ഗുരു സമാധി പ്രമാണിച്ചും കേരളത്തിൽ ബാങ്ക് അവധിയാണ്.

ഏഴ് വാരാന്ത്യ അവധിയാണ് സെപ്റ്റംബർ മാസത്തിൽ ബാങ്കുകൾക്കുള്ളത്. രണ്ടാം ശനിയും നാലാം ശനിയും അടക്കം രണ്ട് ശനിയാഴ്ച അവധിയും അഞ്ച് ഞായറാഴ്ച അവധിയുമാണ് കണക്കാക്കുന്നത്. 14-ാം തീയതിയും 28-ാം തീയതിയും ശനിയാഴ്ച അവധിയാണ്. ഒന്ന്, എട്ട്, 15, 22, 29 എന്നീ ഞായറാഴ്ചകളും ബാങ്ക് അവധിയായിരിക്കും.

ALSO READ: കാണം വില്‍ക്കാനൊന്നും പോവേണ്ടാ, ഓണം പൊടിപൊടിക്കാന്‍ 50 ലക്ഷം രൂപ ലഭിക്കും; ദാ ഇങ്ങനെ

എന്നാൽ ബാങ്ക് അവധികളും വാരാന്ത്യങ്ങളും പരിഗണിക്കാതെ തന്നെ ഓൺലൈൻ ബാങ്കിംഗ് സേവനം ഉപഭോക്താക്കൾക്ക് ഉപയോ​ഗപ്പെടുത്താവുന്നതാണ്. അടിയന്തര ഇടപാടുകൾക്ക് ബാങ്കുകളുടെ വെബ്‌സൈറ്റുകളോ മൊബൈൽ ആപ്പുകളോ എടിഎമ്മുകളോ നിങ്ങൾക്ക് ഉപയോഗിക്കാം. ബാങ്കിൽ നിന്ന് നേരിട്ടുള്ള സേവനങ്ങളാണെങ്കിൽ അവധി കലണ്ടർ അനുസരിച്ച് ക്രമീകരിക്കേണ്ടതുണ്ട്.

അവധി ദിനങ്ങൾ ഇങ്ങനെ

  • സെപ്റ്റംബർ 1: ഞായറാഴ്ച
  • സെപ്റ്റംബർ 4 (ബുധൻ): ശ്രീമന്ത ശങ്കരദേവൻ്റെ തിരുഭാവ തിഥി- അസമിൽ ബാങ്കുകൾ അടഞ്ഞുകിടക്കുന്നു.
  • സെപ്തംബർ 7 (ശനി): ഗണേശ ചതുർത്ഥി/വരസിദ്ധി വിനായക വ്രതം/വിനായകർ ചതുർത്ഥി- ഗുജറാത്ത്, മഹാരാഷ്ട്ര, കർണാടക, ഒഡീഷ, തമിഴ്‌നാട്, ഹൈദരാബാദ് – ആന്ധ്രാപ്രദേശ്, ഹൈദരാബാദ് – തെലങ്കാന, ഗോവ എന്നിവിടങ്ങളിൽ ബാങ്കുകൾക്ക് അവധിയാണ്.
  • സെപ്റ്റംബർ 8: ഞായറാഴ്ച
  • സെപ്റ്റംബർ 14 (ശനി): കർമ്മ പൂജ/ഒന്നാം ഓണം/ രണ്ടാം ശനി- കേരളത്തിലും ജാർഖണ്ഡിലും എല്ലാ ബാങ്കുകൾക്കും അവധി.
  • സെപ്റ്റംബർ 15: ഞായറാഴ്ച
  • സെപ്റ്റംബർ 16 (തിങ്കൾ): മുഹമ്മദ് നബിയുടെ ജന്മദിനം ; ഗുജറാത്ത്, മിസോറാം, മഹാരാഷ്ട്ര, കർണാടക, തമിഴ്‌നാട്, ഉത്തരാഖണ്ഡ്, ഹൈദരാബാദ് – ആന്ധ്രാപ്രദേശ്, ഹൈദരാബാദ് – തെലങ്കാന, മണിപ്പൂർ, ജമ്മു, കേരളം, ഉത്തര് പ്രദേശ്, ന്യൂഡൽഹി, ഛത്തീസ്ഗഡ്, ജാർഖണ്ഡ് എന്നിവിടങ്ങളിലെ ബാങ്കുകൾക്ക് അവധി.
  • സെപ്റ്റംബർ 17 (ചൊവ്വ): ഇന്ദ്രജത്ര/ഇദ്-ഇ-മിലാദ് (മിലാദ്-ഉൻ-നബി); സിക്കിമിലും ഛത്തീസ്ഗഡിലും ബാങ്കുകൾ അടഞ്ഞുകിടക്കും.
  • സെപ്റ്റംബർ 18 (ബുധൻ): പാങ്-ലബ്സോൾ; അസമിൽ ബാങ്കുകൾക്ക് അവധി.
  • സെപ്റ്റംബർ 20 (വെള്ളി): നബി ദിനത്തിന് ശേഷമുള്ള വെള്ളിയാഴ്ച- ജമ്മുവിലും ശ്രീനഗറിലും ബാങ്കുകൾക്ക് അവധി.
  • സെപ്റ്റംബർ 21 (ശനി): ശ്രീനാരായണ ഗുരു സമാധി ദിനം; കേരളത്തിൽ ബാങ്കുകൾ അടഞ്ഞുകിടക്കും.
  • സെപ്റ്റംബർ 22: ഞായറാഴ്ച
  • സെപ്റ്റംബർ 23 (തിങ്കൾ): മഹാരാജ ഹരി സിംഗ് ജിയുടെ ജന്മദിനം- ജമ്മുവിലും ശ്രീനഗറിലും ബാങ്കുകൾ അടഞ്ഞുകിടക്കുകയാണ്.
  • സെപ്റ്റംബർ 28: നാലാം ശനിയാഴ്ച
  • സെപ്റ്റംബർ 29: ഞായറാഴ്ച

Latest News