Mukesh Ambani Salary: 2020 മുതല്‍ അഞ്ച് പൈസ പോലും ശമ്പളം വാങ്ങുന്നില്ല, ഓഹരികള്‍ വില്‍ക്കുന്നുമില്ല; അംബാനി പിന്നെ എങ്ങനെ ജീവിക്കുന്നു?

Mukesh Ambani Net Worth: റിലയന്‍സിന്റെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറയുന്നതനുസരിച്ച് കൊവിഡ് കാലം മുതല്‍ അംബാനി സ്വന്തം കമ്പനിയില്‍ നിന്ന് ശമ്പളം കൈപ്പറ്റിയിട്ടില്ല. 2020-21 വര്‍ഷം മുതല്‍ പൂജ്യം രൂപയാണ് അദ്ദേഹത്തിന്റെ ശമ്പളം.

Mukesh Ambani Salary: 2020 മുതല്‍ അഞ്ച് പൈസ പോലും ശമ്പളം വാങ്ങുന്നില്ല, ഓഹരികള്‍ വില്‍ക്കുന്നുമില്ല; അംബാനി പിന്നെ എങ്ങനെ ജീവിക്കുന്നു?

Mukesh Ambani (PTI Image)

Published: 

13 Aug 2024 16:27 PM

രാജ്യത്തെ ഏറ്റവും വലിയ സമ്പന്നനായ മുകേഷ് അംബാനിയുടെ ആസ്തിയെ കുറിച്ച് ആരെയും പറഞ്ഞ് മനസിലാക്കേണ്ടതില്ല. പത്ത് ലക്ഷം കോടിയില്‍ അധികമാണ് അദ്ദേഹത്തിന്റെ ആസ്തി. ഈയടുത്തിടെ പുറത്തിറങ്ങിയ ബാര്‍ക്ലേയ്സ്-ഹുരുണ്‍ ഇന്ത്യ റിപ്പോര്‍ട്ടില്‍ അംബാനി കുടുംബം തന്നെയാണ് രാജ്യത്തെ സമ്പന്നര്‍ എന്ന് വീണ്ടും തെളിയിക്കപ്പെട്ടിരുന്നു. അംബാനി കുടുംബത്തിന്റെ മൊത്തം മൂല്യം 25.75 ട്രില്യണ്‍ ആണെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. അതായത് ഈ തുക ഇന്ത്യന്‍ ജിഡിപിയുടെ പത്ത് ശതമാനം വരും.

മുകേഷ് അംബാനി കൈവെക്കാത്ത മേഖലകളില്ല. കോടികള്‍ വരുമാനമുള്ള അദ്ദേഹം അതിനനുസരിച്ച് ചിലവഴിക്കുകയും ചെയ്യുന്നുണ്ട്. ഇളയ മകനായ അനന്ത് അംബാനിയുടെയും രാധിക മെര്‍ച്ചന്റിന്റെയും വിവാഹം 5000 കോടി രൂപ ചിലവിലാണ് അദ്ദേഹം നടത്തിയത്. ഇന്ത്യ എന്നല്ല ലോകം ഇതുവരെ കണ്ട് അത്യാര്‍ഭാടമായ വിവാഹമായിരുന്നു അത്.

Also Read: Personal Loan: കയ്യില്‍ പണമില്ലെന്ന് കരുതി വിഷമിക്കേണ്ട; നിങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ നല്‍കാന്‍ ഇവര്‍ തയാറാണ്‌

ഇത്രയും പണം ചിലവഴിച്ച് എന്തിനാണ് ഇവര്‍ വിവാഹം നടത്തിയത്. ഈ പണം പാവങ്ങള്‍ക്ക് ധാനം ചെയ്താല്‍ മതിയായിരുന്നില്ലെ. ഇത്രമാത്രം പണം ചിലവഴിച്ചാല്‍ സമ്പത്ത് തീര്‍ന്നുപോകില്ലെ എന്ന് തുടങ്ങി പല സംശയങ്ങളും ഇതോടെ ആളുകള്‍ക്ക് ഉണ്ടായിരുന്നു. എന്നാല്‍ ഇത്രയും തുക മകന്റെ വിവാഹത്തിനായി ചിലവഴിച്ച മുകേഷ് അംബാനി 2020 മുതല്‍ ഒരു രൂപ പോലും ശമ്പളമായി കൈപ്പറ്റുന്നില്ല എന്നതാണ് യാഥാര്‍ഥ്യം.

റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാനായ അംബാനി ശമ്പളം വാങ്ങിക്കുന്നില്ല എന്ന് പറഞ്ഞാല്‍ വിശ്വസിക്കാന്‍ സാധിക്കുന്നില്ല അല്ലെ. എന്നാല്‍ അതാണ് സത്യം. റിലയന്‍സിന്റെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറയുന്നതനുസരിച്ച് കൊവിഡ് കാലം മുതല്‍ അംബാനി സ്വന്തം കമ്പനിയില്‍ നിന്ന് ശമ്പളം കൈപ്പറ്റിയിട്ടില്ല. 2020-21 വര്‍ഷം മുതല്‍ പൂജ്യം രൂപയാണ് അദ്ദേഹത്തിന്റെ ശമ്പളം.

ശമ്പളം വാങ്ങിയില്ലെങ്കില്‍ ഓഹരി വിറ്റാകും അദ്ദേഹം ജീവിക്കുന്നത് എന്നാണെങ്കില്‍ ആ ചിന്തയും തെറ്റാണ്. ഇക്കാലയളവില്‍ തന്റെ കൈവശമുള്ള ഒരു ഓഹരി പോലും അദ്ദേഹം വിറ്റിട്ടില്ല. പക്ഷെ അദ്ദേഹം എങ്ങനെയാണ് ചിലവിന് പണം കണ്ടെത്തുന്നത്? അദ്ദേഹത്തിന് ചില്ലറ പണത്തിന്റെ ചിലവല്ല ഉള്ളതെന്ന് എല്ലാവര്‍ക്കുമറിയാമല്ലോ. അദ്ദേഹത്തിന്റെ ആര്‍ഭാടത്തെ കുറിച്ച് മനസിലാക്കാന്‍ അടുത്തിടെ നടന്ന വിവാഹം മാത്രം മതി.

എങ്ങനെയാണ് അദ്ദേഹം ചിലവിനുള്ള പണം കണ്ടെത്തുന്നതെന്ന് ചിന്തിച്ചിട്ടുണ്ടോ? എങ്കില്‍ അതും ചിന്തിക്കേണ്ട കാര്യം തന്നെയാണ്. അംബാനിയുടെ പ്രധാന വരുമാനം ശമ്പളമല്ല, മറിച്ച് ലാഭവിഹിതമാണ്. കമ്പനികള്‍ അവരുടെ ആദായത്തിന്റെ ഒരു വിഹിതം ഓഹരിയുടമകള്‍ക്ക് നല്‍കുന്നു ഇതാണ് ലാഭവിഹിതം. റിലയന്‍സ് ഇന്‍ഡസ്ട്രീസില്‍ നിന്ന് 1,000 കോടി രൂപ ലാഭം നേടിയാല്‍ അതില്‍ നിന്ന് 500 കോടി കമ്പനി വീണ്ടും നിക്ഷേപിക്കും. ബാക്കിയുള്ള 500 കോടി രൂപ ഓഹരി ഉടമകളുമായി പങ്കിടുകയാണ് ചെയ്യുന്നത്. റിലയന്‍സിലെ ഒരു പ്രധാന ഓഹരി ഉടമ എന്ന നിലയില്‍ ഡിവിഡന്റുകളുടെ ഒരു ഗണ്യമായ ഭാഗം മുകേഷിന് ലഭിക്കുന്നുണ്ട്.

റിലയന്‍സ് ഇന്‍ഡസ്ട്രിയില്‍ മുകേഷ് അംബാനിക്കും കുടുംബത്തിനും 50.39 ശതമാനം ഓഹരിയാണുള്ളത്. എന്നാല്‍ മുകേഷ് അംബാനിയുടെ കൈവശമുള്ള 0.12 ശതമാനം ഓഹരികള്‍ 80 ലക്ഷം ഓഹരികള്‍ക്ക് തുല്യമാണ്. അദ്ദേഹത്തിന്റെ അമ്മയായ കോകിലാബെന്‍ അംബാനി, ഭാര്യ നിത അംബാനി, മക്കളായ ആകാശ്, ഇഷ, അനന്ത് എന്നിവര്‍ക്കും കാര്യമായ ഓഹരികള്‍ തന്നെ കമ്പനിയിലുണ്ട്. ഓരോ വര്‍ഷവും ഓഹരിയൊന്നിന് 6.30 മുതല്‍ 10 രൂപ വരെയാണ് റിലയന്‍സ് ലാഭവിഹിതം നല്‍കുന്നത്.

Also Read: 10 Rupee Coin: 10 രൂപ കോയിൻ നിർത്തലാക്കിയോ? സത്യാവസ്ഥ അറിയേണ്ടെ

ഇതുമാത്രമല്ല അംബാനിയുടെ വരുമാന മാര്‍ഗം. ലാഭവിഹിതത്തിന് പുറമേ മറ്റ് സംരംഭങ്ങളില്‍ നിന്നും അദ്ദേഹത്തിന് പണം ലഭിക്കുന്നുണ്ട്. ഐപിഎല്‍ ടീമായ മുംബൈ ഇന്ത്യന്‍സിന്റെ ഉടമയാണ് അംബാനി. മാത്രമല്ല, വിവിധ സ്വകാര്യ സ്ഥാപനങ്ങളില്‍ അദ്ദേഹത്തിന് നിക്ഷേപവും ഉണ്ട്. റിലയന്‍സ് ഇന്‍ഡസ്ട്രീസില്‍ നിന്ന് അദ്ദേഹത്തിന് ശമ്പളം മാത്രമാണ് ലഭിക്കാത്തത്. പക്ഷെ മറ്റ് അലവന്‍സുകള്‍ അദ്ദേഹത്തിന് ലഭിക്കുന്നുണ്ട്. അതിനാല്‍ തന്നെ അദ്ദേഹത്തിന്റെ സുരക്ഷ ഉറപ്പാക്കാനുള്ള ചിലവ് ഇതുവഴി നടക്കുന്നു.

2024 സാമ്പത്തിക വര്‍ഷത്തില്‍ 80 ലക്ഷം ഓഹരികളില്‍ നിന്നും റിലയന്‍സ്, ഓഹരിയൊന്നിന് 10 രൂപ വീതം നല്‍കുന്നു. അതിനാല്‍ 80 ലക്ഷം ഓഹരികളില്‍ നിന്നും അംബാനിക്ക് ലഭിച്ചത് 8 കോടി രൂപയാണ്. കൂടാതെ എല്ലാ പ്രൊമോട്ടര്‍ ഗ്രൂപ്പില്‍ നിന്നുള്‍പ്പെടെയുള്ള 2023-24 വര്‍ഷത്തെ ലാഭവിഹിതം വഴി അംബാനി കുടുംബത്തിന് ലഭിച്ചത് ഏകദേശം 3,322 കോടി രൂപയാണ്.

പുഴുങ്ങിയ മുട്ടയോ ഓംലെറ്റോ? ഹൃദയാരോഗ്യത്തിന് നല്ലത്
രാവിലെ അരി അരച്ച് ഇഡ്ഡലിയുണ്ടാക്കാം
ഓട്‌സ് കഴിക്കുമ്പോള്‍ ഇങ്ങനെ തോന്നാറുണ്ടോ? സൂക്ഷിക്കാം
ക്രിസ്മസ് അപ്പുപ്പന് ആ തൊപ്പി കിട്ടിയതെങ്ങനെ?
തെയ്യത്തിൻ്റെ അടിയേറ്റ് യുവാവിൻ്റെ ബോധം പോയി
സ്കൂട്ടർ യാത്രികനെ ആക്രമിച്ച് പോത്ത്
ക്ലാസിൽ ഇരിക്കെ പെൺകുട്ടിക്ക് ഹൃദയാഘാതം
തോൽവിക്ക് പിന്നാലെ സിപിഎം ബിജെപി സംഘർഷം