AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Supplyco Offer: ഉച്ചയ്ക്ക് 2.30 മുതല്‍ 4 വരെ പ്രത്യേക ഓഫര്‍; സപ്ലൈകോയിലേക്ക് വേഗം വിട്ടോളൂ

Supplyco Discount Time: ഓണം ഫെയര്‍ ആരംഭിക്കുന്നതിന് മുമ്പേ തന്നെ സപ്ലൈകോ പ്രത്യേക സമയത്ത് ഗുണഭോക്താക്കള്‍ക്കായി ഓഫര്‍ നല്‍കുന്നു. ഉച്ചയ്ക്ക് 2.30 മുതല്‍ 4 വരെയാണ് ഓഫര്‍ വില്‍പന നടക്കുന്ന സമയം.

Supplyco Offer: ഉച്ചയ്ക്ക് 2.30 മുതല്‍ 4 വരെ പ്രത്യേക ഓഫര്‍; സപ്ലൈകോയിലേക്ക് വേഗം വിട്ടോളൂ
സപ്ലൈകോImage Credit source: Social Media
shiji-mk
Shiji M K | Published: 17 Aug 2025 07:33 AM

ഓണം പ്രമാണിച്ച് ഒട്ടേറെ ഓഫറുകള്‍ സപ്ലൈകോ മുന്നോട്ടുവെച്ചിട്ടുണ്ട്. നിലവില്‍ ഓണം വില്‍പന പ്രമാണിച്ച് സപ്ലൈകോ ഔട്ട്‌ലെറ്റുകളില്‍ എല്ലാ സാധനങ്ങളും എത്തിക്കഴിഞ്ഞു. എന്നാല്‍ സപ്ലൈകോ ഒരുക്കുന്ന ചില ഓഫറുകള്‍ മാത്രമാണ് ആളുകള്‍ അറിയുന്നത്. മറ്റ് ചിലത് ആരും അറിയാതെ അവസാനിക്കുന്നു. നിലവില്‍ സപ്ലൈകോയില്‍ അത്തരമൊരു ഓഫര്‍ നടക്കുന്നതിനെ കുറിച്ചാണ് പറഞ്ഞ് വരുന്നത്.

ഓണം ഫെയര്‍ ആരംഭിക്കുന്നതിന് മുമ്പേ തന്നെ സപ്ലൈകോ പ്രത്യേക സമയത്ത് ഗുണഭോക്താക്കള്‍ക്കായി ഓഫര്‍ നല്‍കുന്നു. ഉച്ചയ്ക്ക് 2.30 മുതല്‍ 4 വരെയാണ് ഓഫര്‍ വില്‍പന നടക്കുന്ന സമയം. കൃത്യം 2.30 ന് ആരംഭിക്കുകയും 4 മണിക്ക് തന്നെ അവസാനിക്കുകയും ചെയ്യുന്നതാണ് ഓഫര്‍ വില്‍പനയുടെ രീതി.

എന്നാല്‍ ഇത് എല്ലാ ഉത്പന്നങ്ങള്‍ക്കും ലഭിക്കുന്ന ഓഫറല്ലെന്ന കാര്യം നിങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കുക. തിരഞ്ഞെടുത്ത ഉത്പന്നങ്ങള്‍ക്ക് ഓഫര്‍ എന്ന് പറയാന്‍ സാധിക്കില്ല. അതായത്, നോണ്‍ മാവേലി ഉത്പന്നങ്ങള്‍ അല്ലെങ്കില്‍ നോണ്‍ സപ്ലൈകോ ഉത്പന്നങ്ങള്‍ക്കാണ് ഓഫറുകള്‍ ലഭിക്കുന്നത്.

സപ്ലൈകോ ഔട്ട്‌ലെറ്റുകളില്‍ ലിസ്റ്റ് ചെയ്യപ്പെട്ട നോണ്‍ സപ്ലൈകോ ഉത്പന്നങ്ങള്‍ക്ക് തീര്‍ച്ചയായും ഓഫറുകള്‍ ലഭിക്കും. എല്ലാ സാധനങ്ങള്‍ക്കും ഓഫറുണ്ടെന്ന പ്രതീക്ഷയില്‍ ആരും പോകരുത്. 4 രൂപ വരെയാണ് ഒരു ഉത്പന്നത്തിന് ലഭിക്കുന്ന കിഴിവ്. അത് ഓരോ സാധനങ്ങള്‍ക്കും അനുസരിച്ച് വ്യത്യാസപ്പെടും. എന്നാല്‍ ഈ ഓഫര്‍ വില്‍പന എത്ര നാള്‍ ഉണ്ടാകുമെന്ന കാര്യം വ്യക്തമല്ല. ഒരാഴ്ചയോളം മാത്രമേ ഉണ്ടാകൂ എന്നാണ് ജീവനക്കാര്‍ നല്‍കുന്ന വിവരം.

അതേസമയം, ഈ വര്‍ഷത്തെ ഓണം ഫെയറിന് ഓഗസ്റ്റ് 25ന് തുടക്കമാകും. മുഖ്യമന്ത്രി പിണറായി വിജയന്‍ ഫെയര്‍ ഉദ്ഘാടനം ചെയ്യുന്നു. ഓഗസ്റ്റ് 31 മുതല്‍ സെപ്റ്റംബര്‍ 4 വരെയാണ് വിലക്കിഴിവോടെ വില്‍പന. ഇതിന് മുമ്പ് ഉള്‍ഗ്രാമങ്ങളില്‍ സാധനങ്ങള്‍ എത്തിക്കും.

Also Read: Supplyco Onam Fair 2025: അരി വിലയ്ക്കും കടിഞ്ഞാണിടും; ഓണം ഫെയര്‍ 25 മുതലെന്ന് മന്ത്രി 

വെളിച്ചെണ്ണയ്ക്ക് വില കുറച്ചത് പോലെ അരി വിലയും കുറച്ച് വില്‍പന നടത്തുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. കൂടാതെ ഓണത്തിന്റെ ഭാഗമായി വിവിധ വിലകളിലുള്ള കിറ്റുകളും സപ്ലൈകോ ഒരുക്കിയിട്ടുണ്ട്. കൂടാതെ സപ്ലൈകോയില്‍ നിന്നും സാധനങ്ങള്‍ വാങ്ങിക്കുന്നവരെ കാത്തിരിക്കുന്നത് സ്വര്‍ണ നാണയങ്ങള്‍ ഉള്‍പ്പെടെയുള്ള സമ്മാനങ്ങളാണ്.