AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Consumerfed Onam Market: ഓണച്ചന്തയിൽ പോയില്ലേ? ഈ സാധനങ്ങൾക്ക് മാത്രം സബ്സിഡി നിരക്ക്

Onam Festival Subsidized Goods: 30 മുതല്‍ 50 ശതമാനം വരെ വിലക്കുറവിലാണ് കണ്‍സ്യൂമര്‍ഫെഡ് പൊതുജനങ്ങളിലേക്ക് സാധനങ്ങള്‍ എത്തിക്കുന്നത്. ദിനേശ്, റെയ്ഡ്‌കോ, മില്‍മ തുടങ്ങിയ സഹകരണ സ്ഥാപനങ്ങളുടെ ഉത്പന്നങ്ങളും വിലക്കുറവില്‍ കണ്‍സ്യൂമര്‍ഫെഡ് ഒരുക്കിയിട്ടുണ്ട്.

Consumerfed Onam Market: ഓണച്ചന്തയിൽ പോയില്ലേ? ഈ സാധനങ്ങൾക്ക് മാത്രം സബ്സിഡി നിരക്ക്
ത്രിവേണി സ്റ്റോര്‍ Image Credit source: Consumerfed Official Website
shiji-mk
Shiji M K | Published: 28 Aug 2025 10:32 AM

സംസ്ഥാനത്ത് ഈ വര്‍ഷത്തെ ഓണച്ചന്തകള്‍ ആരംഭിച്ചു. വന്‍ തിരക്കാണ് വിവിധ ഭാഗങ്ങളില്‍ അനുഭവപ്പെടുന്നത്. ഓണം അടുക്കുംതോറും തിരക്ക് ഇനിയും വര്‍ധിക്കാനാണ് സാധ്യത. സപ്ലൈകോ ഓണം ഓഫറുകള്‍ക്ക് പുറമെ കണ്‍സ്യൂമര്‍ഫെഡും വമ്പന്‍ ഓഫറുകളോടെ ചന്തകള്‍ നടത്തുന്നു. സബ്‌സിഡി നിരക്കിലും അല്ലാതെയും ഇവിടെ നിന്ന് നിങ്ങള്‍ക്ക് സാധനങ്ങള്‍ സ്വന്തമാക്കാന്‍ സാധിക്കുന്നതാണ്.

30 മുതല്‍ 50 ശതമാനം വരെ വിലക്കുറവിലാണ് കണ്‍സ്യൂമര്‍ഫെഡ് പൊതുജനങ്ങളിലേക്ക് സാധനങ്ങള്‍ എത്തിക്കുന്നത്. ദിനേശ്, റെയ്ഡ്‌കോ, മില്‍മ തുടങ്ങിയ സഹകരണ സ്ഥാപനങ്ങളുടെ ഉത്പന്നങ്ങളും വിലക്കുറവില്‍ കണ്‍സ്യൂമര്‍ഫെഡ് ഒരുക്കിയിട്ടുണ്ട്. ഓണവിപണിയിലെ കൃത്രിമമായ വിലക്കയറ്റം പിടിച്ചുനിര്‍ത്തുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം.

ത്രിവേണി സൂപ്പര്‍മാര്‍ക്കറ്റുകളിലും സഹകരണസംഘങ്ങളിലുമാണ് ഓണച്ചന്തകള്‍ നടക്കുന്നത്. ഓഗസ്റ്റ് 26 മുതല്‍ സെപ്റ്റംബര്‍ നാലുവരെയാണ് ചന്തകളുടെ പ്രവര്‍ത്തനം. 9 മണി മുതല്‍ 7.30 വരെ നിങ്ങള്‍ക്ക് ദിവസവും പര്‍ച്ചേസ് നടത്താം. പ്രതിദിനം 200 പേര്‍ക്കെങ്കിലും സാധനങ്ങള്‍ ലഭിക്കുന്ന വിധത്തിലാണ് ചന്തകളുടെ പ്രവര്‍ത്തനം.

ഏതെല്ലാം സാധനങ്ങള്‍ സബ്‌സിഡി നിരക്കില്‍?

ജയ അരി 8 കിലോ- 264 രൂപ
കുറുവ അരി 8 കിലോ – 264 രൂപ
കുത്തരി 8 കിലോ- 264 രൂപ
പച്ചരി രണ്ട് കിലോ- 58 രൂപ
പഞ്ചസാര 1 കിലോ- 34.65 രൂപ
ചെറുപയര്‍ 1 കിലോ- 90 രൂപ
വന്‍പയര്‍ 1 കിലോ- 70 രൂപ
വന്‍കടല 1 കിലോ- 65 രൂപ
ഉഴുന്ന് 1 കിലോ- 90 രൂപ
തുവരപരിപ്പ് 1 കിലോ- 93 രൂപ
മുളക് 1 കിലോ- 115.50 രൂപ
മല്ലി 500 ഗ്രാം- 40.95 രൂപ
വെളിച്ചെണ്ണ 1 ലിറ്റര്‍- 349 രൂപ

അതേസമയം, സര്‍ക്കാരിന്റെ സൗജന്യ ഓണക്കിറ്റ് വിതരണവും പുരോഗമിക്കുകയാണ്. എഎവൈ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും ക്ഷേമ സ്ഥാപനങ്ങളിലെ അന്തേവാസികള്‍ക്കുമാണ് കിറ്റ് നല്‍കുന്നത്. സഞ്ചി ഉള്‍പ്പെടെ 15 സാധനങ്ങളാണ് കിറ്റിലുള്ളത്.

Also Read: Onam shopping : ഓണം ഷോപ്പിങ്ങിനു പണമില്ലെങ്കിലും സാരമില്ല, ഇപ്പോൾ വാങ്ങിക്കോളൂ… പിന്നെ പണം നൽകാം, വഴികൾ

കിറ്റില്‍ എന്തെല്ലാം?

പഞ്ചസാര
വെളിച്ചെണ്ണ
തുവരപരിപ്പ്
ചെറുപയര്‍ പരിപ്പ്
വന്‍പയര്‍
കശുവണ്ടി
മില്‍മ നെയ്യ്
ഗോള്‍ഡ് ടീ
പായസം മിക്‌സ്
സാമ്പാര്‍ പൊടി
മുളകുപൊടി
മഞ്ഞള്‍പൊടി
മല്ലിപ്പൊടി
ഉപ്പ്
സഞ്ചി