SIP: എസ്‌ഐപി നെഗറ്റീവ് റിട്ടേണ്‍ നല്‍കിയാല്‍ നിക്ഷേപം നിര്‍ത്തണോ അതോ തുടരണോ?

Mutual Funds With Negative Returns: ഇത്രയേറെ ഫണ്ടുകള്‍ നഷ്ടം നേരിടുമ്പോള്‍ തീര്‍ച്ചയായും അത് നിക്ഷേപകരെ ആശങ്കപ്പെടുത്തുന്നുണ്ട്. ഈയൊരു സാഹചര്യത്തില്‍ നിങ്ങളില്‍ പലരും ഇതിനോടകം നിക്ഷേപം അവസാനിപ്പിച്ചിട്ടുണ്ടാകും.

SIP: എസ്‌ഐപി നെഗറ്റീവ് റിട്ടേണ്‍ നല്‍കിയാല്‍ നിക്ഷേപം നിര്‍ത്തണോ അതോ തുടരണോ?

മ്യൂച്വല്‍ ഫണ്ടുകള്‍

Published: 

11 Aug 2025 | 11:30 AM

കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഏകദേശം 51 ഇക്വിറ്റി മ്യൂച്വല്‍ ഫണ്ട് എസ്‌ഐപികളാണ് നെഗറ്റീവ് റിട്ടേണ്‍ നല്‍കിയിട്ടുള്ളത്. ഈ ഫണ്ടുകള്‍ 10 ശതമാനം നഷ്ടമാണ് നേരിട്ടത്. സാംകോ ഫ്‌ളെക്‌സി ക്യാപ്, ക്വാണ്ട് മിഡ് ക്യാപ്, ക്വാണ്ട് മള്‍ട്ടി ക്യാപ് തുടങ്ങിയ നിരവധി ഫണ്ടുകള്‍ നഷ്ടം നേരിട്ടവയുടെ പട്ടികയില്‍ ഉള്‍പ്പെടുന്നു.

ഇത്രയേറെ ഫണ്ടുകള്‍ നഷ്ടം നേരിടുമ്പോള്‍ തീര്‍ച്ചയായും അത് നിക്ഷേപകരെ ആശങ്കപ്പെടുത്തുന്നുണ്ട്. ഈയൊരു സാഹചര്യത്തില്‍ നിങ്ങളില്‍ പലരും ഇതിനോടകം നിക്ഷേപം അവസാനിപ്പിച്ചിട്ടുണ്ടാകും. എന്താണ് യഥാര്‍ത്ഥത്തില്‍ ഈ അവസ്ഥയില്‍ ചെയ്യേണ്ടതെന്ന് പരിശോധിക്കാം.

നെഗറ്റീവ് റിട്ടേണ്‍ നേരിടുകയാണെങ്കിലും ഒരു വ്യക്തി നിക്ഷേപം തുടരണമെന്നാണ് വിദഗ്ധര്‍ പറയുന്നത്. എസ്‌ഐപികളിലൂടെയുള്ള ഇക്വിറ്റി നിക്ഷേപങ്ങള്‍ കുറഞ്ഞത് 7-10 വര്‍ഷത്തെ കാലയളവിലേക്കാണ് രൂപകല്‍പന ചെയ്തിരിക്കുന്നത്. അതിനാല്‍ ഒരു വര്‍ഷത്തെ നെഗറ്റീവ് റിട്ടേണില്‍ നിങ്ങള്‍ ആശങ്കപ്പെടേണ്ടതില്ല.

വില കുറയുന്നതിന്റെ ഗുണം രൂപയുടെ ചെലവ് ശരാശരിയെ സഹായിക്കുന്നതിനാല്‍ നിക്ഷേപങ്ങള്‍ തുടരാം. ഒരേ രൂപ മൂല്യത്തില്‍ ഇവിടെ നിങ്ങളെ കൂടുതല്‍ യൂണിറ്റുകള്‍ വാങ്ങിക്കാന്‍ അനുവദിക്കുന്നു.

കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍, നിഫ്റ്റി 50, ബിഎസ്ഇ സെന്‍സെക്‌സ് എന്നിവ യഥാക്രമം 2.42% ഉം 2.48% ഉം നേട്ടമുണ്ടാക്കിയിരുന്നു. നിഫ്റ്റി മിഡ്ക്യാപ് 150 – TRI 2.93% ഉയര്‍ന്നപ്പോള്‍ നിഫ്റ്റി സ്മോള്‍ക്യാപ് 250 TRI 0.01% ഉം നിഫ്റ്റി സ്മോള്‍ക്യാപ് 100 – TRI 0.48% ഉം ആയാണ് ഇക്കാലയളവില്‍ ഉയര്‍ന്നത്.

Also Read: EPF Retirement Planning: ശമ്പളം 30,000 ആണെങ്കില്‍ പിഎഫ് വഴി 2 കോടിയുണ്ടാക്കാം

നിങ്ങളുടെ റിസ്‌ക് എടുക്കാനുള്ള കഴിവ് സമ്പാദ്യം ക്രമേണ വര്‍ധിപ്പിക്കുന്നതിന് സഹായിക്കും. അതിനാല്‍ നിക്ഷേപം നിര്‍ത്തുന്നതിന് മുമ്പായി മറ്റ് ഫണ്ടുകളുടെ പ്രകടനം കൂടി പരിശോധിക്കുക.

അറിയിപ്പ്: മുകളില്‍ നല്‍കിയിരിക്കുന്നത് പൊതുവിവരത്തെ തുടര്‍ന്നുള്ള റിപ്പോര്‍ട്ടാണ്. അതിനാല്‍ തന്നെ അപകട സാധ്യത മനസിലാക്കി മാത്രം മുന്നോട്ടുപോവുക. അല്ലാതെയുണ്ടാകുന്ന സാമ്പത്തിക നഷ്ടങ്ങള്‍ക്ക് ടിവി9 മലയാളം ഉത്തരവാദിയായിരിക്കില്ല. 

കോളിഫ്‌ളവറില്‍ നിന്നും പുഴുവിനെ തുരത്താനുള്ള വഴിയിതാ
ഈ ഭക്ഷണങ്ങൾ പ്ലാസ്റ്റിക് പാത്രത്തിൽ ഫ്രിഡ്ജിൽ വയ്ക്കരുത്
സൈന നെഹ്‌വാളിന്റെ ആസ്തിയെത്ര?
ദിവസങ്ങളോളം ചെറുനാരങ്ങ കേടുകൂടാതിരിക്കാൻ ഇങ്ങനെ ചെയ്യൂ
കൊല്ലത്ത് പോലീസ് ജീപ്പ് ഇടിച്ച് തകർത്ത് കാപ്പ കേസ് പ്രതി
ഊട്ടിക്ക് സമീപമുള്ള ജനവാസ മേഖലയിൽ പുലി എത്തിയപ്പോൾ
ആരാധകനെ സ്റ്റേജിൽ വിളിച്ചുകയറ്റി പാടാൻ അവസരം നൽകി ഹനുമാൻകൈൻഡ്
ശബരിമല സ്വർണക്കൊള്ള കേസ് അന്വേഷണം എസ്ഐടി മന്ദഗതിയിലാക്കുന്നു