Pan Card 2.0: 50 രൂപ മുടക്കിയാൽ പാൻ കാർഡ് തട്ടിപ്പുകളിൽ നിന്നും രക്ഷപ്പെടാം, ഇതാണ് മാർഗം

Pan Card 2.0 Step by Step Guide : സർക്കാർ പാൻ കാർഡിന്റെ പുതിയ പതിപ്പ് കൊണ്ടുവന്നത്, ഈ കാർഡിലേക്ക് അപ്‌ഗ്രേഡ് ചെയ്യമെന്ന് നിർബന്ധമില്ലെങ്കിലും 50 രൂപ ചിലവഴിച്ചാൽ എല്ലാത്തരം തട്ടിപ്പുകാരിൽ നിന്നും നിങ്ങൾക്ക് രക്ഷനേടാം

Pan Card 2.0: 50 രൂപ മുടക്കിയാൽ പാൻ കാർഡ് തട്ടിപ്പുകളിൽ നിന്നും രക്ഷപ്പെടാം, ഇതാണ് മാർഗം

Pan 2.o

Updated On: 

15 May 2025 | 10:56 AM

പാൻ കാർഡില്ലെങ്കിൽ ഒരു ബാങ്ക് ഇടപാടുകളും നടക്കില്ലെന്ന് അറിയാമല്ലോ? പാൻകാർഡിൽ കാലാനുസൃതമായി ചില മാറ്റങ്ങളും വന്നിട്ടുണ്ട്. അതിൻ്റെ ഭാഗമായാണ് പാൻ 2.0 എത്തിയത്. സേവനങ്ങൾ വേഗത്തിലാക്കുക എന്നത് കൂടിയാണ് പാൻ 2.0 കൊണ്ടു വരുന്നതിൻ്റെ പിന്നിലുള്ള ഏറ്റവും പ്രധാനപ്പെട്ട കാര്യം. പഴയ പാൻ കാർഡിനേക്കാൾ ഇത് വളരെ സുരക്ഷിതമാണ്. നിങ്ങളുടെ പഴയ പാൻ ദുരുപയോഗം ചെയ്ത്, വ്യാജ വായ്പകളും ക്രെഡിറ്റ് കാർഡുകളും പോലും എളുപ്പത്തിൽ എടുക്കാൻ കഴിയുമെന്ന് വിദഗ്ദ്ധർ പറയുന്നു. പാൻ കാർഡ് 2.0 ൽ ഇത് സാധ്യമല്ല. വെറും 50 രൂപ മുടക്കിയാൽ പഴയ പാൻ കാർഡിൽ നിന്നും നിങ്ങളുടെ പുതിയ പാൻ കാർഡിലേക്ക് നിങ്ങൾക്ക് മാറാനാവും.

നിരവധി സുരക്ഷ സവിശേഷതകൾ

കഴിഞ്ഞ വർഷമാണ് സർക്കാർ പാൻ കാർഡിന്റെ പുതിയ പതിപ്പ് കൊണ്ടുവന്നത്, ഈ കാർഡിലേക്ക് അപ്‌ഗ്രേഡ് ചെയ്യമെന്ന് നിർബന്ധമില്ല, എന്നാൽ 50 രൂപ ചെലവഴിച്ചാൽ എല്ലാത്തരം തട്ടിപ്പുകാരിൽ നിന്നും നിങ്ങൾക്ക് രക്ഷനേടാൻ സാധിക്കും. ഇതിനാണ് പാൻ 2.0 പുതിയ പാൻ കാർഡിൽ നിരവധി സുരക്ഷാ സവിശേഷതകൾ ഉണ്ട്. പാൻ കാർഡ് 2.0 ലേക്ക് അപ്‌ഗ്രേഡ് ചെയ്യുന്നവർക്ക് രജിസ്ട്രേഷനും സേവനങ്ങളും ഇപ്പോൾ എളുപ്പത്തിൽ ലഭ്യമാകും.
ഇത് ഇങ്ങനെ ഉണ്ടാക്കി നോക്കൂ

വീട്ടിലിരുന്ന് എളുപ്പത്തിൽ

പാൻ 2.0-യിൽ അപേക്ഷിക്കുന്ന നടപടിക്രമങ്ങൾ വളരെ ലളിതമാണ്.

1. www.onlineservices.nsdl.com/paam/endUserRegisterContact.html– എന്ന സൈറ്റ് സന്ദർശിക്കുക
2. നിലവിൽ പാൻ ഉള്ളവരാണെങ്കിൽ മുകളിൽ നൽകിയിരിക്കുന്ന പാൻ കാർഡ് റീപ്രിന്റ് ക്ലിക്ക് ചെയ്യുക.
3. ഇതിനുശേഷം നിങ്ങളുടെ പാൻ നമ്പർ, ആധാർ നമ്പർ, മാസം, ജനന വർഷം തുടങ്ങിയ ചില വിശദാംശങ്ങൾ പൂരിപ്പിക്കണം, അതിനുശേഷം നിബന്ധനകൾ അംഗീകരിച്ച് സബ്മിറ്റിൽ ക്ലിക്കുചെയ്യുക.
4. 50 രൂപ ഫീസ് അടയ്കുക, പുതിയ പാൻ കാർഡ് കുറച്ച് ദിവസങ്ങൾക്കുള്ളിൽ വീട്ടിലെത്തും.

സവിശേഷതകൾ

വേണമെങ്കിൽ ഈ പുതിയ പാൻ കാർഡിൻ്റെ സോഫ്റ്റ് കോപ്പി ഇവിടെ നിന്ന് ഡൗൺലോഡ് ചെയ്യാവുന്നതാണ്. നിങ്ങളുടെ പുതിയ പാൻ കാർഡിൽ ലേസർ പ്രിന്റ് ചെയ്ത ക്യുആർ കോഡ് ഉണ്ടായിരിക്കും. ഇതിൽ, നിങ്ങളുടെ പേര്, ജനനത്തീയതി, പാൻ നമ്പർ, ഫോട്ടോ എന്നിവ എൻക്രിപ്റ്റ് ചെയ്ത രൂപത്തിൽ സേവ് ചെയ്യപ്പെടും. ഈ സവിശേഷതയുള്ളതിനാൽ നിങ്ങളുടെ പാൻ കാർഡിന്റെ വ്യാജ പകർപ്പ് ആർക്കും നിർമ്മിക്കാൻ കഴിയില്ല. ഇതുകൂടാതെ, പാൻ വഴിയുള്ള എല്ലാ നടപടിക്രമങ്ങളും വളരെ വേഗത്തിലാവുകയും ചെയ്യും എന്നതാണ് പ്രത്യേകത.

ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തണ്ണിമത്തന് മധുരമുണ്ടോ? ഈ സൂത്രവിദ്യ പരീക്ഷിക്കൂ
ഈ രോഗികൾക്ക് നെയ്യ് വില്ലനാകും; നിങ്ങൾ ഈ ലിസ്റ്റിലുണ്ടോ
ഗ്യാസ് സ്റ്റൗവിന് സമീപം ഇവ വയ്ക്കാൻ പാടില്ല
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ
അയാളെ കാറിൽ നിന്നും തൂക്കിയെടുത്ത് പോലീസ്
ചേട്ടന് വഴി കൊടുക്കൂ! സഞ്ജുവിന് വഴി ഒരുക്കി സൂര്യകുമാർ യാദവ്
ഹെലികോപ്റ്ററിൽ പറന്നിറങ്ങി മോഹൻലാൽ