AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

NPS: മാസം 1.30 ലക്ഷം രൂപ പെന്‍ഷന്‍ വേണോ? നിക്ഷേപം നടത്തേണ്ടത് ഇങ്ങനെ

National Pension Scheme Benefits: 18നും 70നുമിടയില്‍ പ്രായമുള്ള ഇന്ത്യന്‍ പൗരന്മാര്‍ക്ക് എന്‍പിഎസിന്റെ ഭാഗമാകാന്‍ സാധിക്കുന്നതാണ്. 25 വയസുള്ള ഒരാള്‍ 35 വര്‍ഷത്തേക്ക് മാസം 10,000 രൂപ വീതം നിക്ഷേപിക്കുകയാണെങ്കില്‍ 60 വയസാകുമ്പോള്‍ 3.90 കോടി രൂപ ലഭിക്കും.

NPS: മാസം 1.30 ലക്ഷം രൂപ പെന്‍ഷന്‍ വേണോ? നിക്ഷേപം നടത്തേണ്ടത് ഇങ്ങനെ
പ്രതീകാത്മക ചിത്രംImage Credit source: DEV IMAGES/Moment/Getty Images
Shiji M K
Shiji M K | Published: 01 Jul 2025 | 03:28 PM

വിരമിക്കല്‍ കാലം ലക്ഷ്യമിട്ട് നടത്താവുന്ന ഒട്ടനവധി നിക്ഷേപ പദ്ധതികള്‍ ഇന്ന് ലഭ്യമാണ്. അവയില്‍ നിന്ന് ഏറ്റവും മികച്ചത് തിരഞ്ഞെടുക്കുക എന്നതിലാണ് കാര്യം. നാഷണല്‍ പെന്‍ഷന്‍ സിസ്റ്റം അഥവ എന്‍പിഎസില്‍ നിക്ഷേപിക്കുകയാണെങ്കില്‍ എത്ര രൂപ പ്രതിമാസം പെന്‍ഷന്‍ ലഭിക്കുമെന്നും സമ്പാദ്യം ഉണ്ടാക്കിയെടുക്കാന്‍ സാധിക്കുമെന്നും പരിശോധിക്കാം.

18നും 70നുമിടയില്‍ പ്രായമുള്ള ഇന്ത്യന്‍ പൗരന്മാര്‍ക്ക് എന്‍പിഎസിന്റെ ഭാഗമാകാന്‍ സാധിക്കുന്നതാണ്. 25 വയസുള്ള ഒരാള്‍ 35 വര്‍ഷത്തേക്ക് മാസം 10,000 രൂപ വീതം നിക്ഷേപിക്കുകയാണെങ്കില്‍ 60 വയസാകുമ്പോള്‍ 3.90 കോടി രൂപ ലഭിക്കും. കൂടാതെ 1.30 ലക്ഷം രൂപ മാസം പെന്‍ഷനായും കൈപ്പറ്റാവുന്നതാണ്.

35 വര്‍ഷത്തിനുള്ളില്‍ നിങ്ങളെ ആകെ നടത്തിയ നിക്ഷേപം 42 ലക്ഷം രൂപയാകും. എന്‍പിഎസിന്റെ വാര്‍ഷിക റിട്ടേണ്‍ പ്രകാരം സമാഹരിക്കാന്‍ സാധിക്കുന്നത് 6.49 കോടി രൂപ. നേട്ടം മാത്രം 6.07 കോടി. 60 വയസാകുമ്പോള്‍ ആകെ സമാഹരിച്ച തുകയുടെ 40 ശതമാനം പെന്‍ഷന് വേണ്ടി നീക്കിവെക്കാം.

40 ശതമാനം ആന്വിറ്റി പ്ലാനുകളില്‍ നിക്ഷേപിച്ചതിന് ശേഷം അതില്‍ നിന്നാണ് നിങ്ങള്‍ക്ക് പെന്‍ഷന്‍ ലഭിക്കുക. 60 ശതമാനം തുക പിന്‍വ ലിച്ച് നിങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റാം. 40 ശതമാനത്തില്‍ കൂടുതലും നിക്ഷേപത്തുകയാക്കാം. ആന്വിറ്റി പ്ലാനുകളില്‍ നിന്ന് നിലവില്‍ നേട്ടം കുറവായതിനാല്‍ മികച്ച നേട്ടം സമ്മാനിക്കുന്ന മറ്റ് പദ്ധതികളും നിങ്ങള്‍ക്ക് തിരഞ്ഞെടുക്കാവുന്നതാണ്.

Also Read: India Post: ‘ഓഗസ്റ്റോടെ എല്ലാ പോസ്റ്റ് ഓഫീസുകളിലും യുപിഐ പേയ്‌മെന്റുകൾ’; പ്രഖ്യാപനവുമായി ഇന്ത്യ പോസ്റ്റ്

എന്‍പിഎസ് പ്രധാനമായും വാഗ്ദാനം ചെയ്യുന്ന ടിയര്‍ 1, ടിയര്‍ 2 എന്നിങ്ങനെ രണ്ട് അക്കൗണ്ടുകളാണ്. ടിയര്‍ 1 പെന്‍ഷന്‍ അക്കൗണ്ടാണ്. ഇതില്‍ നിന്നും തുക 60ാം വയസില്‍ മാത്രമേ പിന്‍വലിക്കാന്‍ സാധിക്കൂ. ടിയര്‍ 2 ല്‍ നിബന്ധനകള്‍ കുറവാണ്. എന്നാല്‍ ടിയര്‍ 1ല്‍ ചേര്‍ന്നാല്‍ മാത്രമേ ടിയര്‍ 2ലും ചേരാന്‍ സാധിക്കൂ.

അറിയിപ്പ്: മുകളില്‍ നല്‍കിയിരിക്കുന്നത് പൊതുവിവരത്തെ തുടര്‍ന്നുള്ള റിപ്പോര്‍ട്ടാണ്. അതിനാല്‍ തന്നെ അപകട സാധ്യത മനസിലാക്കി മാത്രം മുന്നോട്ടുപോവുക. അല്ലാതെയുണ്ടാകുന്ന സാമ്പത്തിക നഷ്ടങ്ങള്‍ക്ക് ടിവി9 മലയാളം ഉത്തരവാദിയായിരിക്കില്ല.