AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Kerala Gold Rate: സ്വര്‍ണമോഹം ഉപേക്ഷിക്കാം, ഇന്നും വില കൂടിയിട്ടുണ്ട്‌

Gold Price On June 18: കേരളത്തില്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് വര്‍ധിച്ചത് 400 രൂപയാണ്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 74,000 രൂപയിലേക്കെത്തി. 9,250 രൂപയാണ് ഇന്നത്തെ ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. 50 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന് വര്‍ധിച്ചത്.

Kerala Gold Rate: സ്വര്‍ണമോഹം ഉപേക്ഷിക്കാം, ഇന്നും വില കൂടിയിട്ടുണ്ട്‌
സ്വർണവിലImage Credit source: PTI
shiji-mk
Shiji M K | Published: 18 Jun 2025 09:57 AM

ഇസ്രായേല്‍-ഇറാന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് സ്വര്‍ണവിലയില്‍ വലിയ മാറ്റങ്ങളാണ് സംഭവിച്ച് കൊണ്ടിരിക്കുന്നത്. യുദ്ധം ആരംഭിച്ചതിന് ശേഷം ഉയര്‍ന്ന സ്വര്‍ണവില കഴിഞ്ഞ ദിവസം ചെറുതായി കുറഞ്ഞുവെന്ന് മാത്രം. ആ കുറഞ്ഞ വില അതുപോലെ വര്‍ധിപ്പിച്ച് സ്വര്‍ണം വീണ്ടും കുതിക്കുകയാണ്.

കേരളത്തില്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് വര്‍ധിച്ചത് 400 രൂപയാണ്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 74,000 രൂപയിലേക്കെത്തി. 9,250 രൂപയാണ് ഇന്നത്തെ ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. 50 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന് വര്‍ധിച്ചത്.

കഴിഞ്ഞ ദിവസം 9,200 രൂപയിലായിരുന്നു ഒരു ഗ്രാം സ്വര്‍ണത്തിന്റെ വ്യാപാരം. 73,600 രൂപയിലായിരുന്നു ഒരു പവന്റെ കച്ചവടം നടന്നിരുന്നത്. എന്നാല്‍ സാധാരണക്കാരന്റെ എല്ലാ പ്രതീക്ഷകളെയും തകര്‍ത്തെറിഞ്ഞാണ് സ്വര്‍ണത്തിന്റെ മുന്നേറ്റം.

Also Read: Kerala Gold Rate Today: കുതിപ്പിനൊടുവിൽ കേരളത്തിൽ സ്വർണ വില ഇടിഞ്ഞു: ഇനിയും കുറയും?

ഇസ്രായേലും ഇറാനും തമ്മിലുള്ള സംഘര്‍ഷം അവസാനിക്കുന്നതോടെ സ്വര്‍ണവില കുറയുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികള്‍. സംഘര്‍ഷങ്ങള്‍ക്കിടെ സ്വര്‍ണത്തിലുള്ള നിക്ഷേപം വര്‍ധിക്കുന്നതാണ് വില വര്‍ധനവിന് കാരണം.