SIP vs SSY vs PPF: മകളുടെ ഭാവി സുരക്ഷിതമാക്കാന്‍ ഏത് പദ്ധതി തിരഞ്ഞെടുക്കണം?
Best Investment Plan for Daughter's Future: സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാനുകളും നിക്ഷേപകര്‍ക്ക് ദീര്‍ഘകാലാടിസ്ഥാനത്തില്‍ സമ്പത്തുണ്ടാക്കുന്നുവെന്ന് പറയുകയാണ് സാമ്പത്തിക വിദഗ്ധര്‍. അങ്ങനെയെങ്കില്‍ ഇവയില്‍ ഏത് നിക്ഷേപം തിരഞ്ഞെടുക്കുന്നതാണ് നല്ലതെന്ന് പരിശോധിക്കാം.

പ്രതീകാത്മക ചിത്രം
കുട്ടികളുടെ സുരക്ഷിതമായ ഭാവിയ്ക്കായി എവിടെ നിക്ഷേപിക്കണമെന്ന ആശങ്ക പൊതുവേ മാതാപിതാക്കള്‍ക്ക് ഉണ്ടാകാറുണ്ട്. പ്രത്യേകിച്ച് പെണ്‍കുട്ടികളുടെ കാര്യത്തിലാണ് ആശങ്ക വര്‍ധിക്കുന്നത്. പൊതുവേ രാജ്യത്തെ മാതാപിതാക്കള്‍ അവരുടെ പെണ്‍കുട്ടികള്‍ക്കായി സര്‍ക്കാര്‍ പദ്ധതികളാണ് തിരഞ്ഞെടുക്കാറുള്ളത്. സുകന്യ സമൃദ്ധി യോജനയും പബ്ലിക് പ്രൊവിഡന്റ് ഫണ്ടുമെല്ലാം സുരക്ഷിതമായ നിക്ഷേപങ്ങളാണ്.
എന്നാല്‍ ഇവയ്ക്ക് പുറമെ സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാനുകളും നിക്ഷേപകര്‍ക്ക് ദീര്‍ഘകാലാടിസ്ഥാനത്തില്‍ സമ്പത്തുണ്ടാക്കുന്നുവെന്ന് പറയുകയാണ് സാമ്പത്തിക വിദഗ്ധര്‍. അങ്ങനെയെങ്കില്‍ ഇവയില്‍ ഏത് നിക്ഷേപം തിരഞ്ഞെടുക്കുന്നതാണ് നല്ലതെന്ന് പരിശോധിക്കാം.
ഏത് തിരഞ്ഞെടുക്കാം?
21 വര്‍ഷത്തേക്ക് ഒരാള്‍ നടത്തുന്ന നിക്ഷേപം ഈ മൂന്ന് മാര്‍ഗങ്ങള്‍ വഴിയും എങ്ങനെയാണ് വളരുന്നതെന്ന് പരിശോധിക്കാം.
1.5 ലക്ഷം രൂപ വാര്‍ഷിക നിക്ഷേപമുണ്ടെങ്കില്‍ 15 വര്‍ഷം കൊണ്ട്
സുകന്യ സമൃദ്ധി യോജനയില്‍ 71.8 ലക്ഷം
പബ്ലിക് പ്രൊവിഡന്റ് ഫണ്ടില്‍ 72.9 ലക്ഷം
മ്യൂച്വല്‍ ഫണ്ടുകളില്‍ എസ്‌ഐപി വഴി 1.37 കോടി
ഇങ്ങനെയാണ് നിങ്ങളുടെ പണം വളരുന്നത്. അതിനാല്‍ തന്നെ പരമ്പരാഗത നിക്ഷേപ രീതികളെ അപേക്ഷിച്ച് എസ്‌ഐപികള്‍ തിരഞ്ഞെടുക്കുമ്പോള്‍ സമ്പത്ത് ഇരട്ടിയാക്കാന്‍ സഹായിക്കും. പിപിഎഫും എസ്എസ്‌വൈയും സുരക്ഷിതമായ നിക്ഷേപമാണെങ്കിലും ഇത് നിശ്ചിത വളര്‍ച്ച മാത്രമാണ് കൈവരിക്കുന്നത്.
എന്നാല്‍ എസ്‌ഐപികള്‍ കോമ്പൗണ്ടിന്റെയും മാര്‍ക്കറ്റ് ലിങ്ക്ഡ് റിട്ടേണുകളുടെയും ശക്തി പ്രയോജനപ്പെടുത്തുന്നു. ഇത് മൂലധനം വളരെ വേഗത്തില്‍ വളരാന്‍ അനുവദിക്കും. ഇനിയിപ്പോള്‍ 21 വര്‍ഷത്തെ വെറും 5,000 രൂപയാണ് വാര്‍ഷിക നിക്ഷേപമെങ്കില്‍ പണം പ്രവര്‍ത്തിക്കുന്നത്
സുകന്യ സമൃദ്ധി യോജന 2.39 ലക്ഷം
പബ്ലിക് പ്രൊവിഡന്റ് ഫണ്ട് 2.43 ലക്ഷം
എസ്‌ഐപി 4.58 ലക്ഷം
Also Read: Retirement Planning: 60 വയസില്‍ 10 കോടി കയ്യിലിരിക്കും; അതിന് വേണ്ടത് ഈ ചെറിയ സംഖ്യയുടെ നിക്ഷേപം
എന്നിങ്ങനെയാണ്. കുടുംബത്തിന്റെ റിസ്‌ക്കെടുക്കാനുള്ള കഴിവാണ് ഓരോ പദ്ധതിയും തിരഞ്ഞെടുക്കുന്നതിന് പിന്നില്‍. സുരക്ഷയ്ക്ക് മുന്‍ഗണന നല്‍കുന്നവര്‍ തീര്‍ച്ചയായും പബ്ലിക് പ്രൊവിഡന്റ് ഫണ്ടും സുകന്യ സമൃദ്ധി യോജനയും തിരഞ്ഞെടുക്കുന്നു. എന്നാല്‍ യഥാര്‍ഥ സമ്പത്ത് സൃഷ്ടിക്കാന്‍ ആഗ്രഹിക്കുന്നവര്‍ എസ്‌ഐപിയിലേക്ക് മാറുന്നു.
അറിയിപ്പ്: മുകളില്‍ നല്‍കിയിരിക്കുന്നത് പൊതുവിവരത്തെ തുടര്‍ന്നുള്ള റിപ്പോര്‍ട്ടാണ്. അതിനാല്‍ തന്നെ അപകട സാധ്യത മനസിലാക്കി മാത്രം മുന്നോട്ടുപോവുക. അല്ലാതെയുണ്ടാകുന്ന സാമ്പത്തിക നഷ്ടങ്ങള്‍ക്ക് ടിവി9 മലയാളം ഉത്തരവാദിയായിരിക്കില്ല.