Supplyco Christmas Fair: ഓഫര്‍ പെരുമഴ! 50% വിലക്കുറവില്‍ ക്രിസ്മസ് ആഘോഷിക്കാം, സപ്ലൈകോയിലേക്ക് വിട്ടോളൂ

Kerala Supplyco December Discount Details: പ്രമുഖ ബ്രാന്‍ഡുകളുടെ 280 ലധികം ഉത്പന്നങ്ങള്‍ക്കാണ് പ്രത്യേക ഓഫര്‍ ലഭിക്കുന്നത്. ബ്രാന്‍ഡഡ് നിത്യോപയോഗ സാധനങ്ങള്‍ക്ക് അഞ്ച് മുതല്‍ 50 ശതമാനം വരെ വിലക്കിഴിവുണ്ടാകും.

Supplyco Christmas Fair: ഓഫര്‍ പെരുമഴ! 50% വിലക്കുറവില്‍ ക്രിസ്മസ് ആഘോഷിക്കാം, സപ്ലൈകോയിലേക്ക് വിട്ടോളൂ

പ്രതീകാത്മക ചിത്രം

Published: 

22 Dec 2025 06:55 AM

തിരുവനന്തപുരം: സംസ്ഥാനത്ത് ക്രിസ്മസ്-പുതുവത്സര വില്‍പന കെങ്കേമമാക്കാന്‍ സപ്ലൈകോയും. സപ്ലൈകോയുടെ ക്രിസ്മസ്-പുതുവത്സര ഫെയറുകള്‍ ഇന്ന് ആരംഭിക്കും. വില്‍പനയുടെ സംസ്ഥാനതല ഉദ്ഘാടനം ഭക്ഷ്യവകുപ്പ് മന്ത്രി ജി ആര്‍ അനില്‍ നിര്‍വഹിക്കും. രാവിലെ 10 മണിക്ക് തിരുവനന്തപുരം പുത്തരിക്കണ്ടം നായനാര്‍ പാര്‍ക്കില്‍ വെച്ചാണ് പരിപാടി. വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി ആദ്യ വില്‍പന നിര്‍വഹിക്കും.

ഡിസംബര്‍ 22 മുതല്‍ ജനുവരി ഒന്ന് വരെയാണ് ഫെയര്‍. ആറ് ജില്ലകളിലായി പ്രത്യേകം തയാറാക്കിയ സ്ഥലങ്ങളില്‍ വെച്ചാണ് ഫെയറുകള്‍ നടത്തുക എന്ന് സപ്ലൈകോ വ്യക്തമാക്കി. തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനം, കൊല്ലം ആശ്രാമം മൈതാനം, പത്തനംതിട്ട റോസ് മൗണ്ട് ഓഡിറ്റോറിയം, കോട്ടയം തിരുനക്കര മൈതാനം, എറണാകുളം മറൈന്‍ഡ്രൈവ്, തൃശൂര്‍ തേക്കിന്‍കാട് മൈതാനം എന്നിവിടങ്ങളിലാണ് പ്രത്യേക ഫെയറുകള്‍ നടക്കുന്നത്. സംസ്ഥാനത്തെ മറ്റ് വില്‍പനശാലകളിലും ക്രിസ്മസ് ഓഫറുകള്‍ ലഭിക്കുന്നതാണ്.

ഓഫര്‍ വിശദമായി

പ്രമുഖ ബ്രാന്‍ഡുകളുടെ 280 ലധികം ഉത്പന്നങ്ങള്‍ക്കാണ് പ്രത്യേക ഓഫര്‍ ലഭിക്കുന്നത്. ബ്രാന്‍ഡഡ് നിത്യോപയോഗ സാധനങ്ങള്‍ക്ക് അഞ്ച് മുതല്‍ 50 ശതമാനം വരെ വിലക്കിഴിവുണ്ടാകും. നിലവില്‍ വിതരണം ചെയ്യുന്ന 20 കിലോ അരി 25 രൂപയ്ക്ക് എന്നത് ക്രിസ്മസ് ഓഫറിന്റെയും ഭാഗമാകും. 500 രൂപയ്ക്ക് മുകളില്‍ സബ്‌സിഡിയിതര സാധനങ്ങള്‍ വാങ്ങിക്കുന്നവര്‍ക്ക് ഒരു കിലോ ശബരി ഉപ്പ് 1 രൂപയ്ക്ക് ലഭിക്കും.

ഇതിന് പുറമെ ക്രിസ്മസിനോട് അനുബന്ധിച്ച് സാന്റ ഓഫറും സപ്ലൈകോ നടത്തുന്നുണ്ട്. 12 ഉത്പന്നങ്ങള്‍ അടങ്ങിയ പ്രത്യേക കിറ്റാണ് ഈ ഓഫറിന്റെ ഭാഗമായി ലഭിക്കും. സംസ്ഥാനത്തെ സപ്ലൈകോ വില്‍പനശാലകളില്‍ നിന്ന് കിറ്റ് ഡിസംബര്‍ 22 മുതല്‍ സ്വന്തമാക്കാം. കിറ്റില്‍ കേക്ക്, പഞ്ചസാര, തേയില, പായസമിക്‌സ്, ശബരി അപ്പം പൊടി, മസാലകള്‍ തുടങ്ങിയവയാണ് അടങ്ങിയിരിക്കുന്നത്. 667 രൂപയുടെ ഈ കിറ്റ് 500 രൂപയ്ക്കാണ് വിതരണം ചെയ്യുക.

Also Read: Supplyco: 50 ശതമാനംവരെ വിലക്കുറവ്, സാൻ്റ ഓഫർ കിറ്റ്; സപ്ലൈകോ ക്രിസ്മസ് ന്യൂ ഇയർ ചന്ത നാളെ മുതൽ

ക്രിസ്മസ് പ്രമാണിച്ച് പ്രത്യേക കൂപ്പണും സപ്ലൈകോ ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിട്ടുണ്ട്. സപ്ലൈകോയുടെ പെട്രോള്‍ പമ്പുകളില്‍ നിന്ന് 250 രൂപയ്ക്ക് ഇന്ധനം നിറയ്ക്കുന്ന ഇരുചക്ര വാഹനങ്ങള്‍ക്കും ഓട്ടോറിക്ഷകള്‍ക്കും ആയിരം രൂപയ്ക്ക് മുകളില്‍ ഇന്ധനം നിറയ്ക്കുന്ന മറ്റ് വാഹനങ്ങള്‍ക്കും കൂപ്പണ്‍ നേടാനാകും. 1000 രൂപയ്ക്ക് സബ്‌സിഡി സാധനങ്ങള്‍ വാങ്ങുമ്പോള്‍ ഈ കൂപ്പണ്‍ വഴി 50 രൂപ ഡിസ്‌കൗണ്ട് നേടാവുന്നതാണ്.

 

കറിയിൽ ഉപ്പ് കൂടിയോ? പരിഹരിക്കാൻ അൽപം ചോറ് മതി
ആര്‍ത്തവ ദിനങ്ങളില്‍ ഇവ കഴിക്കണം
മീന്‍ വറുക്കുമ്പോള്‍ ഉപ്പും മഞ്ഞളും ചേര്‍ത്തേ പറ്റൂ! ഇല്ലെങ്കില്‍ പണിയാകും
ഒരു മുട്ട പുഴുങ്ങാന്‍ എത്ര സമയം വേണം?
ഒന്നല്ല അഞ്ച് കടുവകൾ, വയനാടിന് അടുത്ത്
ഇത്രയും വൃത്തിഹീനമായി ഉണ്ടാക്കുന്നതെന്താ?
വീട്ടുമുറ്റത്തുനിന്ന് വളര്‍ത്തുനായയെ പുലി കൊണ്ടുപോയി; സംഭവം കാസര്‍കോട് ഇരിയണ്ണിയില്‍
ശബരിമലയില്‍ എത്തിയ കാട്ടാന; സംരക്ഷണവേലിയും തകര്‍ത്തു