Coconut Oil Price: രണ്ട് ലിറ്റര്‍ വെളിച്ചെണ്ണ വന്‍ വിലക്കുറവില്‍; കുതിച്ചുയരും മുമ്പേ വാങ്ങിക്കാം
Supplyco Christmas New Year Fair: നിലവില്‍ ക്രിസ്മസ്-പുതുവത്സര ഫെയറുകളുടെ പേരിലും സപ്ലൈകോ വമ്പിച്ച വിലക്കുറവില്‍ സാധനങ്ങള്‍ വിറ്റഴിക്കുന്നു. ഡിസംബര്‍ 22 മുതല്‍ ജനുവരി 1 വരെയാണ് ഫെയറുകള്‍ നടക്കുന്നത്.

പ്രതീകാത്മക ചിത്രം
ഭക്ഷണങ്ങള്‍ സ്വാദോടെ തയാറാക്കുന്നതില്‍ വെളിച്ചെണ്ണയുടെ പങ്ക് വളരെ വലുതാണ്. എന്നാല്‍ കഴിഞ്ഞ കുറച്ചുനാളുകളായി അടുക്കാന്‍ പോലും സാധിക്കാത്ത വിലയിലാണ് വെളിച്ചെണ്ണയുടെ കുതിപ്പ്. 2025ലെ ഓണത്തിന് മുന്നോടിയായി വെളിച്ചെണ്ണ വില എത്തിയത് റെക്കോഡ് നിരക്കിലാണ്. എന്നാല്‍ പിന്നീടുണ്ടായ സര്‍ക്കാരിന്റെ ഇടപെടല്‍ മൂലം വില നിയന്ത്രിക്കാന്‍ സാധിച്ചു.
വെളിച്ചെണ്ണ ഉള്‍പ്പെടെയുള്ള നിത്യോപയോഗ സാധനങ്ങളുടെ വില പിടിച്ചുകെട്ടാന്‍ ഒട്ടനവധി പദ്ധതികളാണ് സപ്ലൈകോ ആവിഷ്‌കരിക്കുന്നത്. നിലവില്‍ ക്രിസ്മസ്-പുതുവത്സര ഫെയറുകളുടെ പേരിലും സപ്ലൈകോ വമ്പിച്ച വിലക്കുറവില്‍ സാധനങ്ങള്‍ വിറ്റഴിക്കുന്നു. ഡിസംബര്‍ 22 മുതല്‍ ജനുവരി 1 വരെയാണ് ഫെയറുകള്‍ നടക്കുന്നത്.
തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനം, കൊല്ലം ആശ്രാമം മൈതാനം, പത്തനംതിട്ട റോസ് മൗണ്ട് ഓഡിറ്റോറിയം, കോട്ടയം തിരുനക്കര മൈതാനം, എറണാകുളം മറൈന്‍ഡ്രേവ്, തൃശൂര്‍ തേക്കിന്‍കാട് മൈതാനം എന്നിവിടങ്ങളില്‍ പ്രത്യേക ഫെയറുകള്‍ നടക്കുന്നുണ്ട്.
Also Read: Coconut Oil: വെളിച്ചെണ്ണ 309 രൂപയ്ക്ക്, ഒരാൾക്ക് 2 ലിറ്റർ വീതം; വമ്പൻ ഓഫർ ഇവിടെ….
ഫെയറുകളിലെ മുഖ്യ ആകര്‍ഷണം വെളിച്ചെണ്ണയാണ്. 319 രൂപ സബ്‌സിഡി നിരക്കില്‍ നല്‍കിയിരുന്ന വെളിച്ചെണ്ണ 309 രൂപയ്ക്കാണ് വിതരണം ചെയ്യുന്നത്. എന്നാല്‍ നേരത്തെ 1 ലിറ്ററിന് മാത്രമായിരുന്നു സബ്‌സിഡി ഉണ്ടായിരുന്നതെങ്കില്‍ ഇപ്പോള്‍ രണ്ട് ലിറ്ററിനും ലഭിക്കുന്നു എന്നൊരു പ്രത്യേകത കൂടിയുണ്ട്. ഡിസംബര്‍, ജനുവരി മാസങ്ങളില്‍ നിങ്ങള്‍ക്ക് രണ്ട് ലിറ്റര്‍ വെളിച്ചെണ്ണ സ്വന്തമാക്കാവുന്നതാണ്. സബ്‌സിഡി ഇതര നിരക്കില്‍ 329 രൂപയാണ് വെളിച്ചെണ്ണ ലിറ്ററിന്.